ETV Bharat / sitara

പിണക്കം മറന്നു; 22 വർഷങ്ങൾക്ക് ശേഷം അവർ ഒരുമിച്ചെത്തി - സഞ്ജയ് ദത്ത്

വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മാധുരിയും സഞ്ജയ് ദത്തും ഒരു വേദി പങ്കിടുന്നത്. അഭിഷേക് വര്‍മന്‍ സംവിധാനം ചെയ്യുന്ന 'കലങ്ക്' എന്ന ചിത്രത്തിന്‍റെ ടീസര്‍ ലോഞ്ച് ചടങ്ങിലാണ് ചിത്രത്തിലെ അഭിനേതാക്കൾ കൂടിയായ ഇരുവരും ഒരുമിച്ചെത്തിയത്.

പിണക്കം മറന്നു; 22 വർഷങ്ങൾക്ക് ശേഷം അവർ ഒരുമിച്ചെത്തി
author img

By

Published : Mar 14, 2019, 1:09 PM IST

ബോളിവുഡിലെ എക്കാലത്തെയും വിവാദ താരമാണ് സഞ്ജയ് ദത്ത്. സിനിമാ ജീവിതവും വ്യക്തി ജീവിതവും ഒരു പോലെ സംഭവ ബഹുലമായ മറ്റൊരു സിനിമാ താരമില്ല.

1990 കളില്‍ സഞ്ജയ് ദത്ത്- മാധുരി ദീക്ഷിത്ത് പ്രണയം സിനിമാ ലോകത്തെ ഏറെ ചൂടേറിയ വാര്‍ത്തയായിരുന്നു. നിരവധി ചിത്രങ്ങളില്‍ ജോഡിയായി പ്രത്യക്ഷപ്പെട്ടപ്പോള്‍ അവര്‍ക്കിടയില്‍ പ്രണയം വളര്‍ന്നുവെന്നാണ് പറയപ്പെടുന്നത്. എന്നാല്‍ 1997 ന് ശേഷം മാധുരിയെയും സഞ്ജയിനെയും ആരും ഒരുമിച്ചു കണ്ടിട്ടില്ല. മാധുരിയുമായുള്ള പ്രണയം സഞ്ജയിന്‍റെ ദാമ്പത്യ ജീവിതത്തില്‍ വലിയ പ്രശ്നങ്ങള്‍ ഉണ്ടാക്കിയെന്നായിരുന്നു അക്കാലത്തെ ഗോസിപ്പുകള്‍. വിവാദങ്ങള്‍ ഇവരെ പരസ്പരം അകറ്റി. ഇത് സംബന്ധിച്ച് പൊതുവേദികളിലോ അഭിമുഖങ്ങളിലോ ഇരുവരും സംസാരിക്കുവാന്‍ തയ്യാറായതുമില്ല.

ഇപ്പോഴിതാ 22 വർഷങ്ങൾക്ക് ശേഷം കരൺ ജോഹർ നിർമ്മിച്ച് അഭിഷേക് വര്‍മന്‍ സംവിധാനം ചെയ്യുന്ന 'കലങ്ക്' എന്ന ചിത്രത്തില്‍ മാധുരിയും സഞ്ജയും ഒരുമിച്ച് അഭിനയിക്കുകയാണ്. സൊണാക്ഷി സിന്‍ഹ, ആലിയ ഭട്ട്, വരുണ്‍ ധവാന്‍, ആദിത്യ റോയ് കപൂര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ്താരങ്ങള്‍. ചിത്രത്തിന്‍റെ ടീസര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു.

ടീസര്‍ ലോഞ്ച് ചടങ്ങില്‍ മാധുരിയും സഞ്ജയ് ദത്തും ഒരുമിച്ചെത്തിയത് ഇരുവരുടെയും ആരാധകര്‍ ആവേശത്തോടെയാണ് ഏറ്റെടുത്തത്. സഞ്ജയ്ക്കും മാധുരിക്കുമൊപ്പം മറ്റ് താരങ്ങളും ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകരും ചടങ്ങില്‍ പങ്കെടുത്തു.

Intro:Body:

പിണക്കം മറന്നു; 22 വർഷങ്ങൾക്ക് ശേഷം അവർ ഒരുമിച്ചെത്തി

വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇരുവരും ഒരു വേദി പങ്കിടുന്നത്. 

ബോളിവുഡിലെ എക്കാലത്തെയും വിവാദ താരമാണ് സഞ്ജയ് ദത്ത്. സിനിമാ ജീവിതവും വ്യക്തി ജീവിതവും ഒരു പോലെ സംഭവ ബഹുലമായ മറ്റൊരു സിനിമാ താരമില്ല. 

1990 കളില്‍ സഞ്ജയ് ദത്ത്- മാധുരി ദീക്ഷിത്ത് പ്രണയം സിനിമാ ലോകത്തെ ഏറെ ചൂടേറിയ വാര്‍ത്തയായിരുന്നു. നിരവധി ചിത്രങ്ങളില്‍ ജോടിയായി പ്രത്യക്ഷപ്പെട്ടപ്പോള്‍ അവര്‍ക്കിടയില്‍ പ്രണയം വളര്‍ന്നുവെന്നാണ് പറയപ്പെടുന്നത്. എന്നാല്‍ 1997 ന് ശേഷം മാധുരിയെയും സഞ്ജയിനെയും ആരും ഒരുമിച്ചു കണ്ടിട്ടില്ല. മാധുരിയുമായുള്ള പ്രണയം സഞ്ജയിന്റെ ദാമ്പത്യ ജീവിതത്തില്‍ വലിയ പ്രശ്നങ്ങള്‍ ഉണ്ടാക്കിയെന്നായിരുന്നു അക്കാലത്തെ ഗോസിപ്പുകള്‍. വിവാദങ്ങള്‍ ഇവരെ പരസ്പരം അകറ്റി. ഇത് സംബന്ധിച്ച് പൊതുവേദികളിലോ അഭിമുഖങ്ങളിലോ ഇരുവരും സംസാരിക്കുവാന്‍ തയ്യാറായതുമില്ല. 

ഇപ്പോഴിതാ 22 വർഷങ്ങൾക്ക് ശേഷം അഭിഷേക് വര്‍മന്‍ സംവിധാനം ചെയ്യുന്ന കലങ്ക് എന്ന ചിത്രത്തിലൂടെ  മാധുരിയും സഞ്ജയും ഒരുമിച്ച് അഭിനയിക്കുകയാണ്. സൊണാക്ഷി സിന്‍ഹ, ആലിയ ഭട്ട്, വരുണ്‍ ധവാന്‍, ആദിത്യ റോയ് കപൂര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. ചിത്രത്തിന്റെ ടീസര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു.

ചിത്രത്തിന്‍റെ ടീസര്‍ ലോഞ്ച് ചടങ്ങില്‍ മാധുരിയും സഞ്ജയ് ദത്തും ഒരുമിച്ചെത്തിയത് ഇരുവരുടെയും ആരാധകര്‍ ആവേശത്തോടെയാണ് ഏറ്റെടുത്തത്.സഞ്ജയിനും മാധുരിക്കുമൊപ്പം മറ്റു താരങ്ങളും ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരും ചടങ്ങില്‍ പങ്കെടുത്തു. 

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.