മാലിക്കിലെ താരനിരയെ കുറിച്ചും സമൂഹമാധ്യമങ്ങളിൽ വൻ ചർച്ചയാണ് അരങ്ങേറുന്നത്. ഫഹദ് ഫാസിൽ, നിമിഷ സജയൻ, ജോജു ജോർജ്ജ്, ദിലീഷ് പോത്തൻ തുടങ്ങി മലയാളത്തിലെ മികച്ച താരനിരയെ ഒന്നിച്ച് കൊണ്ടുവന്ന മഹേഷ് നാരായണൻ എൺപതുകളിലെ നടി ജലജയെ വീണ്ടും സ്ക്രീനിലെത്തിച്ചതിലും പ്രശംസ പിടിച്ചുപറ്റി.
എന്നാൽ, ചിത്രത്തിൽ ചെറുതും വലുതുമായ കഥാപാത്രങ്ങളുമായി എത്തിയ താരങ്ങളെയും പ്രേക്ഷകർ ശ്രദ്ധിക്കാതിരുന്നില്ല. ഫഹദ് ഫാസിലിന്‍റെ കുട്ടിക്കാലം അവതരിപ്പിക്കുമ്പോൾ ഉമ്മയുടെ വേഷം ചെയ്‌തത് ജലജയുടെ മകൾ ദേവിയാണ്. ജലജ അവതരിപ്പിച്ച ജമീലയുടെ ചെറുപ്പകാലമായിരുന്നു അത്.
- " class="align-text-top noRightClick twitterSection" data="
">
എന്നാൽ, അധികമാരും ശ്രദ്ധിക്കാതെ പോയ മറ്റൊരു പ്രത്യേകതയും ചിത്രത്തിലെ താരനിരയിലുണ്ടെന്നതാണ് ഫേസ്‌ബുക്കിലും ഇൻസ്റ്റഗ്രാമിലും ചർച്ചയാകുന്നത്.
Also Read : സുലൈമാൻ മാലിക് യഥാർഥ വ്യക്തിയല്ല, പച്ചക്കൊടി വച്ചതുകൊണ്ട് മുസ്‌ലിം ലീഗാവില്ല: പ്രതികരണവുമായി മഹേഷ് നാരായണൻ
മാലിക്കിലെ മൂസാക്കയെ സലീം കുമാർ ഗംഭീരമാക്കിയപ്പോൾ കഥാപാത്രത്തിന്‍റെ ചെറുപ്പകാലം അവതരിപ്പിച്ചത് താരത്തിന്‍റെ മകൻ ചന്തുവാണ്. എന്നാൽ, സലിം കുമാറിന്‍റെ ചെറുപ്പകാലത്തിൽ ഇതാദ്യമായല്ല ചന്തു അഭിനയിക്കുന്നത്. മമ്മൂട്ടി നായകനായ ലൗ ഇന്‍ സിംഗപ്പൂരില്‍ സലീം കുമാറിന്‍റെ കുട്ടിക്കാലം അവതരിപ്പിച്ചതും ചന്തു തന്നെയാണ്. അതുകൊണ്ട് തന്നെ അച്ഛന്‍റെ ചെറുപ്പവേഷം രണ്ടു തവണയും ചന്തു ഗംഭീരമാക്കിയെന്നാണ് പ്രേക്ഷകർ പറയുന്നത്.