ETV Bharat / sitara

കൈക്കൂലി കൊടുക്കേണ്ടെന്ന് കരുതി 'ഡ്രാമ'യിലെ ആ രംഗം ഒഴിവാക്കി; രഞ്ജിത്ത് - സിനിമ

മോഹൻലാലിനെ നായകനാക്കി താൻ ഒരുക്കിയ ഡ്രാമ എന്ന ചിത്രത്തിലെ ഒരു സീക്വൻസ് തന്നെ ഇക്കാരണത്താല്‍ ഒഴിവാക്കേണ്ടി വന്നെന്നും രഞ്ജിത്ത് പറയുന്നു.

കൈക്കൂലി കൊടുക്കേണ്ടെന്ന് കരുതി 'ഡ്രാമ'യിലെ ആ രംഗം ഒഴിവാക്കി; രഞ്ജിത്ത്
author img

By

Published : Jul 15, 2019, 2:04 PM IST

സിനിമയില്‍ മൃഗങ്ങളെ ഉപയോഗിച്ച് ചിത്രീകരിക്കുന്നതിന് എൻഒസി ലഭിക്കാൻ മൃഗ സംരക്ഷണ ബോർഡിന് നിലവില്‍ നല്‍കേണ്ടി വരുന്നത് ലക്ഷങ്ങളുടെ കൈക്കൂലിയെന്ന് സംവിധായകൻ രഞ്ജിത്ത്. ഗുഡ്നൈറ്റ് മോഹന്‍ എഴുതിയ പുസ്തകത്തിന്‍റെ പ്രകാശന ചടങ്ങില്‍ വച്ചായിരുന്നു കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനത്തിനെതിരെ രഞ്ജിത്ത് ആഞ്ഞടിച്ചത്.

ഫരീദബാദില്‍ സ്ഥിതി ചെയ്യുന്ന ആനിമല്‍ വെല്‍ഫെയർ ബോർഡ് ഒരു സിനിമക്കായി ആവശ്യപ്പെടുന്നത് അഞ്ച് ലക്ഷം രൂപയാണെന്നും രഞ്ജിത്ത് വെളിപ്പെടുത്തി. ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍ പിള്ളയെ വേദിയിലിരുത്തിയായിരുന്നു രഞ്ജിത്ത് സംസാരിച്ചത്. 'സിനിമാ ചിത്രീകരണത്തിനായി ഉപയോഗിക്കുന്ന മൃഗങ്ങള്‍ക്ക് പരുക്കുകളൊന്നും സംഭവിച്ചിട്ടില്ലെന്ന് ബോധ്യപ്പെടുത്തുന്ന രേഖകള്‍ സമര്‍പ്പിച്ച് നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് നേടേണ്ട ഓഫീസ് മുന്‍പ് മദിരാശിയിലായിരുന്നു. ഇപ്പോള്‍ ഫരീദാബാദിലാണ്. അവിടെ ഇപ്പോള്‍ നടക്കുന്നത് പിടിച്ച് പറിയും പകല്‍ക്കൊള്ളയുമാണ്. നിങ്ങള്‍ എന്ത് തരം പേപ്പറുകളുമായി പോയാലും അഞ്ച് ലക്ഷം മുതലാണ് കൈക്കൂലി. അത് വാങ്ങിയിട്ടേ സര്‍ട്ടിഫിക്കറ്റ് കൊടുക്കുകയുള്ളൂ.'- രഞ്ജിത്ത് പറയുന്നു.

മോഹൻലാലിനെ നായകനാക്കി താൻ ഒരുക്കിയ 'ഡ്രാമ' എന്ന ചിത്രത്തിലെ ഒരു സീക്വൻസ് തന്നെ ഇക്കാരണത്താല്‍ ഒഴിവാക്കേണ്ടി വന്നെന്നും രഞ്ജിത്ത് പറയുന്നു. 'ലണ്ടനിലാണ് ഡ്രാമ ചിത്രീകരിച്ചത്. സിനിമയില്‍ ചിത്രീകരിച്ച കുതിരയ്ക്ക് വേണ്ടി തിരുവനന്തപുരത്തെ സെന്‍സര്‍ ബോര്‍ഡ് ആരോഗ്യ സാക്ഷ്യപത്രം ആവശ്യപ്പെട്ടു. കുതിരകൾക്ക് ആപത്ത് സംഭവിച്ചിട്ടില്ല എന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടും അവർ ഫരീദാബാദിലേക്ക് പറഞ്ഞയച്ചു. ഫരീദാബാദില്‍ പോവുക എന്നാല്‍ അഞ്ച് ലക്ഷം മുതല്‍ അവര്‍ ആവശ്യപ്പെടുന്ന കൈക്കൂലി കൊടുക്കുക എന്ന് തന്നെയാണ്. അവിടെ ചെന്നപ്പോള്‍ രണ്ട് മൂന്ന് ദിവസത്തേക്ക് ഓഫീസില്‍ സ്റ്റാഫ് ഇല്ലെന്ന് പറഞ്ഞു. ചിത്രത്തിന്‍റെ റിലീസ് അതിനകം തീരുമാനിക്കപ്പെട്ടിരുന്നു. റിലീസ് തീയതി അടുത്തതിനാല്‍ പ്രിയപ്പെട്ട ആ രംഗം വേദനാപൂർവ്വം നീക്കം ചെയ്യേണ്ടി വന്നു', രഞ്ജിത്ത് പറഞ്ഞു.

Intro:Body:

കൈക്കൂലി കൊടുക്കേണ്ടെന്ന് കരുതി 'ഡ്രാമ'യിലെ ആ രംഗം ഒഴിവാക്കി; രഞ്ജിത്ത്

മോഹൻലാലിനെ നായകനാക്കി താൻ ഒരുക്കിയ ഡ്രാമ എന്ന ചിത്രത്തിലെ ഒരു സീക്വൻസ് തന്നെ ഇക്കാരണത്താല്‍ ഒഴിവാക്കേണ്ടി വന്നെന്നും രഞ്ജിത്ത് പറയുന്നു. 

സിനിമയില്‍ മൃഗങ്ങളെ ഉപയോഗിച്ച് ചിത്രീകരിക്കുന്നതിന് എൻഒസി ലഭിക്കാൻ മൃഗ സംരക്ഷണ ബോർഡിന് നിലവില്‍ നല്‍കേണ്ടി വരുന്നത് ലക്ഷങ്ങളുടെ കൈക്കൂലിയെന്ന് സംവിധായകൻ രഞ്ജിത്ത്. ഗുഡ്നൈറ്റ് മോഹന്‍ എഴുതിയ പുസ്തകത്തിന്റെ പ്രകാശന ചടങ്ങില്‍ വച്ചായിരുന്നു കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനത്തിനെതിരെ രഞ്ജിത്ത് ആഞ്ഞടിച്ചത്.

ഫരീദബാദില്‍ സ്ഥിതി ചെയ്യുന്ന ആനിമല്‍ വെല്‍ഫെയർ ബോർഡ് ഒരു സിനിമക്കായി ആവശ്യപ്പെടുന്നത് അഞ്ച് ലക്ഷം രൂപയാണെന്നും രഞ്ജിത്ത് വെളിപ്പെടുത്തി. ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍ പിള്ളയെ വേദിയിലിരുത്തിയായിരുന്നു രഞ്ജിത്ത് സംസാരിച്ചത്. 'സിനിമാ ചിത്രീകരണത്തിനായി ഉപയോഗിക്കുന്ന മൃഗങ്ങള്‍ക്ക് പരുക്കുകളൊന്നും സംഭവിച്ചിട്ടില്ലെന്ന് ബോധ്യപ്പെടുത്തുന്ന രേഖകള്‍ സമര്‍പ്പിച്ച് നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് നേടേണ്ട ഓഫീസ് മുന്‍പ് മദിരാശിയിലായിരുന്നു. ഇപ്പോള്‍ ഫരീദാബാദിലാണ്. അവിടെ ഇപ്പോള്‍ നടക്കുന്നത് പിടിച്ച് പറിയും പകല്‍ക്കൊള്ളയുമാണ്. നിങ്ങള്‍ എന്ത് തരം പേപ്പറുകളുമായി പോയാലും അഞ്ച് ലക്ഷം മുതലാണ് കൈക്കൂലി. അത് വാങ്ങിയിട്ടേ സര്‍ട്ടിഫിക്കറ്റ് കൊടുക്കുകയുള്ളൂ.'- രഞ്ജിത്ത് പറയുന്നു. 

മോഹൻലാലിനെ നായകനാക്കി താൻ ഒരുക്കിയ 'ഡ്രാമ' എന്ന ചിത്രത്തിലെ ഒരു സീക്വൻസ് തന്നെ ഇക്കാരണത്താല്‍ ഒഴിവാക്കേണ്ടി വന്നെന്നും രഞ്ജിത്ത് പറയുന്നു. 'ലണ്ടനിലാണ് ഡ്രാമ ചിത്രീകരിച്ചത്. സിനിമയില്‍ ചിത്രീകരിച്ച കുതിരയ്ക്ക് വേണ്ടി തിരുവനന്തപുരത്തെ സെന്‍സര്‍ ബോര്‍ഡ് ആരോഗ്യ സാക്ഷ്യപത്രം ആവശ്യപ്പെട്ടു. കുതിരകൾക്ക് ആപത്ത് സംഭവിച്ചിട്ടില്ല എന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടും അവർ ഫരീദാബാദിലേക്ക് പറഞ്ഞയച്ചു. ഫരീദാബാദില്‍ പോവുക എന്നാല്‍ അഞ്ച് ലക്ഷം മുതല്‍ അവര്‍ ആവശ്യപ്പെടുന്ന കൈക്കൂലി കൊടുക്കുക എന്ന് തന്നെയാണ്. ഫരീദാബാദില്‍ ചെന്നപ്പോള്‍ രണ്ട് മൂന്ന് ദിവസത്തേക്ക് അവിടെ സ്റ്റാഫ് ഇല്ലെന്ന് പറഞ്ഞു. ചിത്രത്തിന്റെ റിലീസ് അതിനകം തീരുമാനിക്കപ്പെട്ടിരുന്നു. റിലീസ് തീയതി അടുത്തതിനാല്‍ പ്രിയപ്പെട്ട ആ രംഗം വേദനാപൂർവ്വം നീക്കം ചെയ്യേണ്ടി വന്നു', രഞ്ജിത്ത് പറഞ്ഞു. 

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.