ശ്രീലക്ഷ്മി ശ്രീകുമാറിന്‍റെ വിവാഹാഘോഷങ്ങളുടെ തിരക്കിലായിരുന്നു സിനിമാപ്രേമികളും സമൂഹമാധ്യമങ്ങളും കഴിഞ്ഞ കുറച്ചു ദിവസങ്ങളായി. അടുത്തതായി താരപുത്രന്‍റെ വിവാഹവിശേഷങ്ങളുടെ വാർത്തയും ആഘോഷമാകുകയാണ്. അന്തരിച്ച നടന്‍ രാജന്‍ പി. ദേവിന്‍റെ മകനും നടനുമായ ഉണ്ണി പി. ദേവും പ്രിയങ്കയും തമ്മിലുള്ള വിവാഹം നവമാധ്യമങ്ങളും ഏറ്റെടുത്തു കഴിഞ്ഞു.
ഉണ്ണി പി. ദേവ് 'ആട് ഒരു ഭീകരജീവിയാണ്' എന്ന ചിത്രത്തിലൂടെയാണ് പ്രശസ്‌തനാകുന്നത് ക്രിസ്ത്യന്‍ ആചാരപ്രകാരമായിരുന്നു വിവാഹം. വിവാഹശേഷം നവദമ്പതികള്‍ സെമിത്തേരിയിലെത്തി പിതാവിൽ നിന്നും അനുഗ്രഹം വാങ്ങിയ ശേഷം മടങ്ങി. സിനിമാ- സീരിയല്‍ രംഗത്ത് നിന്നും നിരവധി താരങ്ങളും വിവാഹച്ചടങ്ങില്‍ പങ്കെടുത്തു. 'ആട് ഒരു ഭീകരജീവിയാണ്', രക്ഷാധികാരി ബൈജു' എന്നീ സിനിമകളിലൂടെയാണ് താരം ശ്രദ്ധിക്കപ്പെട്ടത്. 'കാറ്റ്', 'വണ്ടർഫുൾ', 'മന്ദാരം' എന്നീ ചിത്രങ്ങളിലും ഉണ്ണി പി. ദേവ് അഭിനയിച്ചിട്ടുണ്ട്.