സൗഹൃദ ദിനത്തില്‍ രാജമൗലിയുടെ ഗാന സമ്മാനം. ബാഹുബലിക്ക് ശേഷം എസ്.എസ് രാജമൗലി സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രം 'ആര്‍ആര്‍ആറി'ലെ 'ദോസ്‌തി' എന്ന പാട്ട് പുറത്തുവിട്ടു. നാല് ഭാഷകളിലായാണ് ഗാനം പുറത്തിറങ്ങിയത്.
മലയാളത്തിൽ 'പ്രിയം' എന്ന പേരിൽ റിലീസ് ചെയ്‌ത ഗാനം ആലപിച്ചിരിക്കുന്നത് വിജയ് യേശുദാസാണ്. ഹിന്ദിയിൽ 'ദോസ്‌തി' എന്നും തമിഴിൽ 'നട്‌പ്' എന്നുമാണ് ഗാനത്തിന്‍റെ പേര്. കൂടാതെ, തെലുങ്ക്, കന്നഡ ഭാഷകളിലും ആർആർആറിലെ ആദ്യഗാനം റിലീസ് ചെയ്‌തിട്ടുണ്ട്.
- " class="align-text-top noRightClick twitterSection" data="">
പാട്ടിന്‍റെ പിന്നണിപ്രവർത്തകരാണ് ഗാനരംഗത്ത് പ്രത്യക്ഷപ്പെടുന്നത്. എം.എം കീരവാണിയാണ് ഈണം പകർന്നിരിക്കുന്നത്. തമിഴിൽ ഗാനം ആലപിച്ച അനിരുദ്ധ് രവിചന്ദർ, ഹിന്ദി ഗായകൻ അമിത് ത്രിവേദി, തെലുങ്ക് ഗായകൻ ഹേമചന്ദ്ര, കന്നഡയിൽ ഗാനം ആലപിച്ചിരിക്കുന്ന യാസിൻ നിസാർ എന്നിവർക്കൊപ്പം സംഗീത സംവിധായകൻ കീരവാണിയും സാന്നിധ്യമറിയിക്കുന്നു.
- " class="align-text-top noRightClick twitterSection" data="">
പാട്ടിന്‍റെ ക്ലൈമാക്‌സിൽ മാസ് എൻട്രിയിൽ രാം ചരണും ജൂനിയർ എൻടിആറും
ആർആർആറിലെ നായകന്മാർ രാം ചരണും ജൂനിയർ എൻടിആറും പാട്ടിന്‍റെ അവസാനം പ്രത്യക്ഷപ്പെടുന്നു. തെലുങ്കിൽ ഗാനം എഴുതിയിരിക്കുന്നത് എസ്. സീതാരാമ ശാസ്ത്രിയാണ്.
മലയാളത്തിൽ മാങ്കൊമ്പ് ഗോപാലകൃഷ്‌ണനും തമിഴിൽ മദൻ കർക്കിയുമാണ്. വമ്പൻ മേക്കിങ്ങിൽ ഒരുക്കിയ ഗാനത്തിന്‍റെ കാമറാമാൻ ദിനേഷ് കൃഷ്‌ണനും കൊറിയോഗ്രാഫർ സതീഷ് കൃഷ്‌ണനുമാണ്.
- " class="align-text-top noRightClick twitterSection" data="">
രുധിരം, രൗദ്രം, രണം എന്നാണ് ആർആർആറിന്‍റെ മുഴുവൻ പേര്. ബ്രിട്ടീഷ് രാജിനെയും ഹൈദരാബാദ് നിസാം രാജവംശത്തെയും പൊരുതി തോൽപ്പിച്ച വീര യോദ്ധാക്കളുടെ സാങ്കൽപ്പിക കഥയാണ് ചിത്രത്തിന്‍റെ ഇതിവൃത്തം. അല്ലൂരി സീതാരാമരാജു എന്ന പൊലീസ് ഓഫിസറായി രാംചരണും, കോമരം ഭീമായി ജൂനിയർ എൻടിആറും വേഷമിടുന്നു.
- " class="align-text-top noRightClick twitterSection" data="">
More Read: മനസ്സ് നിറയെ രാംചരൺ- ജൂനിയർ എൻടിആർ കെമിസ്‌ട്രി; വിജയേന്ദ്രപ്രസാദ്
തെന്നിന്ത്യയിൽ നിന്നും ബോളിവുഡിൽ നിന്നുമുള്ള വൻ താരനിരയാണ് ആർആർആറിൽ അണിനിരക്കുന്നത്. ആലിയ ഭട്ടാണ് നായിക. അജയ് ദേവ്ഗൺ, ഒലിവിയ മോറിസ്, സമുദ്രക്കനി, അലിസൺ ഡൂഡി, റേ സ്റ്റീവൻസൺ എന്നിവരും മറ്റ് പ്രധാന കഥാപാത്രങ്ങളുമായി എത്തുന്നു.
- " class="align-text-top noRightClick twitterSection" data="">
രാജമൗലിയുടെ അച്ഛനും പ്രശസ്‌ത തിരക്കഥാകൃത്തുമായ വി. വിജയേന്ദ്രപ്രസാദ് ചിത്രത്തിന്‍റെ രചന നിർവഹിക്കുന്നു. 450 കോടി മുതൽ മുടക്കിൽ ഡി.വി.വി ധനയ്യ ആണ് ചിത്രം നിർമിക്കുന്നത്. കെ.കെ സെന്തില്‍കുമാറാണ് ഛായാഗ്രഹകൻ. പത്ത് ഭാഷകളിലായി ഒക്ടോബർ 13ന് ചിത്രം റിലീസ് ചെയ്യും.