ETV Bharat / sitara

കെ റെയിലിനെതിരെ കവിത; റഫീഖ് അഹമ്മദിനെതിരെ സൈബർ ആക്രമണം - റഫീഖ് അഹമ്മദ് കെ റെയിൽ കവിത

വിമർശനങ്ങൾ ശക്തമായതിന് പിന്നാലെ ആക്രമണങ്ങളെ സൈബർ ആക്രമണങ്ങൾക്കെതിരെ 'തെറിയാൽ തടുക്കുവാൻ കഴിയില്ല' എന്നു തുടങ്ങുന്ന മറ്റൊരു നാലുവരി കവിതയും റഫീഖ് അഹമ്മദ് ഫേസ്‌ബുക്കിൽ പങ്കുവച്ചു.

cyber attack against rafeeq ahammed  rafeeq ahammed poem against silver line  cyber attack for writing poem  കെ റെയിലിനെതിരെ കവിത  റഫീഖ് അഹമ്മദ് കെ റെയിൽ കവിത  റഫീഖ് അഹമ്മദിനെതിരെ സൈബർ ആക്രമണം
കെ റെയിലിനെതിരെ കവിത; റഫീഖ് അഹമ്മദിനെതിരെ സൈബർ ആക്രമണംs
author img

By

Published : Jan 23, 2022, 8:21 PM IST

Updated : Jan 23, 2022, 9:52 PM IST

സിൽവർ ലൈൻ പദ്ധതിക്കെതിരെ കവിതയെഴുതിയ കവി റഫീഖ് അഹമ്മദിനെതിരെ സൈബർ ആക്രമണം. 'ഹേ…കേ… എങ്ങോട്ടു പോകുന്നു ഹേ ഇത്ര വേഗത്തിലിത്ര തിടുക്കത്തിൽ' എന്ന് തുടങ്ങുന്ന കവിത റഫീഖ് അഹമ്മദ് വെള്ളിയാഴ്‌ചയാണ് തന്‍റെ ഫേസ്‌ബുക്ക് പേജിൽ പങ്കുവച്ചത്. എന്നാൽ റഫീഖ് അഹമ്മദ് വികസന വിരുദ്ധനാണെന്നും ഇടതുവിരോധം കൊണ്ട് മാത്രം മുളയ്ക്കുന്ന കവിതകളാണ് ഇതൊക്കെയെന്നുമുള്ള വിമർശനങ്ങളാണ് കവിക്ക് നേരിടേണ്ടി വന്നത്.

വിമർശനങ്ങൾ ശക്തമായതിന് പിന്നാലെ ആക്രമണങ്ങളെ സൈബർ ആക്രമണങ്ങൾക്കെതിരെ 'തെറിയാൽ തടുക്കുവാൻ കഴിയില്ല' എന്നു തുടങ്ങുന്ന മറ്റൊരു നാലുവരി കവിതയും റഫീഖ് അഹമ്മദ് ഫേസ്‌ബുക്കിൽ പങ്കുവച്ചു.

കവിതയുടെ പൂർണരൂപം

ഹേ...കേ...

എങ്ങോട്ടു പോകുന്നു ഹേ

ഇത്ര വേഗത്തിലിത്ര തിടുക്കത്തിൽ..

തണ്ണീർത്തടങ്ങളെ പിന്നിട്ട്

തെങ്ങിൻ നിരകളെപ്പിന്നിട്ട്

കണ്ടലും കാവും, കുളങ്ങളും പിന്നിട്ട്

സഹ്യനെക്കുത്തി മറിച്ചിട്ട്

പമ്പയെപ്പേരാറിനെ വഴിമുട്ടിച്ച്

പൊട്ടിത്തെറിക്കാതിരിക്കാൻ ശ്രമിക്കുന്ന

മുല്ലപ്പെരിയാർ ജലബോംബ് പിന്നിട്ട്

ദുർഗന്ധമാലിന്യ കേദാരമായ്ത്തീർന്ന

നല്ല നഗരത്തെരുവുകൾ പിന്നിട്ട്,

ശ്വാസത്തിനായിപ്പിടയും ഭയാകുല -

മാശുപത്രി കെട്ടിടങ്ങളെ പിന്നിട്ട്,

ക്രുദ്ധ വികസനോൽക്കർഷം കിടപ്പിടം

നഷ്ടപ്പെടുത്തിയ മൂലകൾ പിന്നിട്ട്

കുട്ടികൾ നിത്യം മരിയ്ക്കും വനവാസി

യൂരുകൾ തൻ ശപ്ത നേത്രങ്ങൾ പിന്നിട്ട്

മൂത്രമൊഴിക്കുവാൻ മുട്ടും വഴിയോര കാത്തിരിപ്പിൻ കൊച്ചുകേന്ദ്രങ്ങൾ പിന്നിട്ട്,

തീവ്രദാരിദ്ര്യക്കണക്കു കൂട്ടും സർവേ

ക്കല്ലുകൾ, പദ്ധതിക്കല്ലുകൾ പിന്നിട്ട്,

എങ്ങോട്ടു പായുന്നു ഹേ

ഇത്ര വേഗത്തിലിത്ര തിടുക്കത്തിൽ..

എന്തെടുക്കാ, നെന്തു കൊണ്ടുപോരാൻ

ഹേ ..

കേ ..?

Also Read: ഐഎഎസ് നിയമനങ്ങളിലെ ഭേദ​ഗതി: 'ഫെഡറലിസത്തെ ദുർബലപ്പെടുത്തും', പ്രധാനമന്ത്രിക്ക് കത്തയച്ച് പിണറായി

Last Updated : Jan 23, 2022, 9:52 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.