ETV Bharat / sitara

നീലച്ചിത്ര നിർമാണം; രാജ് കുന്ദ്രയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു - രാജ് കുന്ദ്രയെ കസ്റ്റഡിയിൽ വിട്ടു

ജൂലൈ 23 വരെയാണ് രാജ് കുന്ദ്രയെ പൊലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്.

Raj Kundra  pornographic film  Shilpa husband  Raj Kundra remanded in police custody  Porn films case  രാജ് കുന്ദ്ര  നീലച്ചിത്ര നിർമാണം  രാജ് കുന്ദ്രയെ കസ്റ്റഡിയിൽ വിട്ടു  ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവ്
രാജ് കുന്ദ്ര
author img

By

Published : Jul 20, 2021, 9:36 PM IST

മുംബൈ: നീലച്ചിത്ര നിർമാണവുമായി ബന്ധപ്പെട്ട് പിടിയിലായ ബോളിവുഡ് നടി ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവ് രാജ് കുന്ദ്രയെ മുംബൈ കോടതി ജൂലൈ 23 വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. തിങ്കളാഴ്‌ച രാത്രിയായിരുന്നു രാജ് കുന്ദ്രയെ, ക്രൈം ബ്രാഞ്ച് ഇന്ത്യൻ പീനൽ കോഡിന്‍റെയും ഇൻഫർമേഷൻ ടെക്‌നോളജി ആക്‌ടിന്‍റെയും അടിസ്ഥാനത്തിൽ കസ്റ്റഡിയിലെടുത്തത്.

നീലച്ചിത്രങ്ങൾ നിർമിച്ച് ആപ്പുകൾ വഴി പ്രദർശിപ്പിക്കുന്നതിലൂടെ വ്യവസായി കൂടിയായ രാജ് കുന്ദ്ര വലിയ സാമ്പത്തിക നേട്ടമുണ്ടാക്കിയിട്ടുണ്ടെന്ന് പൊലീസ് കോടതിയെ അറിയിച്ചു. കുന്ദ്രയുടെ മൊബൈൽ ഫോൺ പിടിച്ചെടുത്തിട്ടുണ്ടെന്നും മൊബൈൽ ഫോൺ സൂക്ഷ്‌മ പരിശോധന നടത്തേണ്ടതുണ്ടെന്നും ബിസിനസ് ഇടപാടുകളും മറ്റും പരിശോധിക്കേണ്ടതുണ്ടെന്നും പൊലീസ് അറിയിച്ചു.

Also Read: നീലച്ചിത്ര നിര്‍മാണം: നടി ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവ് രാജ് കുന്ദ്ര അറസ്റ്റില്‍

കുന്ദ്രയെ കൂടാതെ കേസിലെ മറ്റൊരു പ്രതിയായ റയാൻ തോർപ്പിനെയും പൊലീസ് കോടതിയിൽ ഹാജരാക്കിയിരുന്നു. ജൂലൈ 23 വരെ ഇയാളെയും പൊലീസ് കസ്റ്റഡിയിൽ വിട്ടിട്ടുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.