ETV Bharat / sitara

ബോക്സ് ഓഫീസും മനസ്സും നിറച്ച് മമ്മൂട്ടി - പേരൻപ്

നീണ്ട ഇടവേളയ്ക്ക് ശേഷമാണ് തമിഴിലും തെലുങ്കിലും മമ്മൂട്ടി അഭിനയിക്കുന്നത്. തിരിച്ചുവരവിൽ ഗംഭീരപ്രകടനം തന്നെ കാഴ്ചവെച്ച മമ്മൂട്ടിയെ പ്രശംസകൾ കൊണ്ട് മൂടുകയാണ് തമിഴകവും തെലുങ്കു സിനിമാ ലോകവും.

പേരൻപ്-യാത്ര
author img

By

Published : Feb 11, 2019, 12:17 PM IST

തമിഴിലും തെലുങ്കിലും ഏറെ പ്രശംസ നേടി മുന്നേറുന്ന മമ്മൂട്ടിയുടെ ‘പേരൻപി’നെയും ‘യാത്ര’യേയും പ്രശംസിക്കുകയാണ് ലോകമെമ്പാടുമുള്ള മമ്മൂട്ടി ആരാധകരും പ്രേക്ഷകരും. ഏറെ നാളുകൾക്ക് ശേഷമാണ് മമ്മൂട്ടി ഇത്രയേറെ നിരൂപക പ്രശംസയും അഭിനയസാധ്യതയുമുള്ള ചിത്രങ്ങളുടെ ഭാഗമാകുന്നത്. ഇപ്പോഴിതാ, മമ്മൂട്ടിയെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് തമിഴ് താരം സൂര്യയും. തന്‍റെ ട്വിറ്റർ സന്ദേശത്തിലൂടെയാണ് സൂര്യ മമ്മൂട്ടിയെ അഭിനന്ദിക്കുന്നത്.

peranbhu  yathra  box office collection  പേരൻപ്  യാത്ര
ട്വിറ്റർ
“ആദ്യം ‘പേരൻപ്’, ഇപ്പോൾ ‘യാത്ര’യും. രണ്ടിനും മികച്ച പ്രതികരണം. എത്ര വ്യത്യസ്തമായ തെരെഞ്ഞെടുപ്പാണ് മമ്മൂക്കാ… സിനിമയുടെ സത്യവും ശുദ്ധിയും കൊണ്ട് ഞങ്ങളെയെല്ലാം പ്രചോദിപ്പിക്കുന്നതിന് നന്ദി…” സൂര്യ കുറിച്ചു. സൂര്യയുടെ ട്വീറ്റിന് മമ്മൂട്ടി മറുപടിയും നല്‍കി. “സൂര്യാ നന്ദി! താങ്കൾക്കും കുടുംബത്തിനും സ്നേഹമറിയിക്കുന്നു. ഈ വാക്കുകൾ രണ്ട് ചിത്രങ്ങളുടെയും ടീമംഗങ്ങൾക്ക് സന്തോഷം പകരും.”
undefined

സ്പാസ്റ്റിക് പരാലിസിസ് എന്ന സവിശേഷമായ ശാരീരിക-മാനസിക അവസ്ഥയുള്ള പാപ്പ (സാധന)യും ടാക്‌സി ഡ്രൈവറായ അമുദന്‍ എന്ന അവളുടെ അച്ഛനും (മമ്മൂട്ടി) തമ്മിലുള്ള വൈകാരിക ബന്ധമാണ് ‘പേരൻപ്’ പറയുന്നത്. ഭിന്നശേഷിയുള്ള കുട്ടികളും അവരുടെ മാതാപിതാക്കളും അനുഭവിക്കുന്ന പ്രശ്നങ്ങളെ റിയലിസ്റ്റിക്കായി കൈകാര്യം ചെയ്ത ചിത്രം നിരൂപക പ്രശംസ നേടി മുന്നേറുകയാണ്.
undefined

വൈ എസ് ആറിന്‍റെ ബയോപിക് ചിത്രമായ ‘യാത്ര’ നിറഞ്ഞ സദസ്സിലാണ് പ്രദർശിപ്പിക്കപ്പെട്ട് കൊണ്ടിരിക്കുന്നത്. സീറ്റുകൾ ലഭിക്കാത്തതിനാൽ നിന്ന് ചിത്രം കാണുന്ന പ്രേക്ഷകരുടെ തിയേറ്റർ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. തെരഞ്ഞെടുപ്പ് അടുത്ത് നില്‍ക്കെ ഒരു രാഷ്ട്രീയ നേതാവിന്‍റെ ജീവിതം പറയുന്ന സിനിമ എന്ന നിലയില്‍ പുറത്തുവന്ന ‘യാത്ര’യ്ക്ക് ഒരു ‘പ്രൊപ്പഗാന്‍ഡ സിനിമ’യുടെ സ്വഭാവമാണെങ്കിലും ചിത്രത്തിലെ മമ്മൂട്ടിയുടെ അഭിനയ മികവിനെ കണ്ടില്ലെന്ന് വെയ്ക്കാനാവില്ല. വൈ എസ് ആറിനെ നൂറ് ശതമാനം ആത്മാര്‍ത്ഥമായി തന്നെ അവതരിപ്പിക്കാൻ മമ്മൂട്ടിയ്ക്ക് കഴിയുന്നുണ്ട്. വൈകാരിക രംഗങ്ങളില്‍ ഒട്ടും അതിരു വിടാതെ, എന്നാല്‍ വികാരങ്ങളെ കൃത്യമായി അവതരിപ്പിക്കാനുള്ള മമ്മൂട്ടിയുടെ കഴിവ് എടുത്ത് പറയേണ്ടതാണ്. അതുകൊണ്ട് തന്നെയാവാം, തങ്ങളുടെ പ്രിയനേതാവ് വൈ എസ് ആറായി മമ്മൂട്ടി പരകായപ്രവേശം നടത്തുമ്പോൾ നിന്നുപോലും സിനിമ കാണാൻ തെലുങ്ക് പ്രേക്ഷകര്‍ തയ്യാറാകുന്നത്.

Intro:Body:

ബോക്സ് ഓഫീസും മനസ്സും നിറച്ച് മമ്മൂട്ടി

നീണ്ട ഇടവേളയ്ക്ക് ശേഷമാണ് തമിഴിലും തെലുങ്കിലും മമ്മൂട്ടി അഭിനയിക്കുന്നത്. തിരിച്ചുവരവിൽ ഗംഭീരപ്രകടനം തന്നെ കാഴ്ചവെച്ച മമ്മൂട്ടിയെ പ്രശംസകൾ കൊണ്ട് മൂടുകയാണ് തമിഴകവും തെലുങ്കു സിനിമാ ലോകവും.

തമിഴിലും തെലുങ്കിലും ഏറെ പ്രശംസ നേടി മുന്നേറുന്ന മമ്മൂട്ടിയുടെ ‘പേരൻപി’നെയും ‘യാത്ര’യേയും പ്രശംസിക്കുകയാണ് ലോകമെമ്പാടുമുള്ള മമ്മൂട്ടി ആരാധകരും പ്രേക്ഷകരും. ഏറെ നാളുകൾക്ക് ശേഷമാണ് മമ്മൂട്ടി ഇത്രയേറെ നിരൂപക പ്രശംസയും അഭിനയസാധ്യതയുമുള്ള ചിത്രങ്ങളുടെ ഭാഗമാകുന്നത്. ഇപ്പോഴിതാ, മമ്മൂട്ടിയ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് തമിഴ് താരം സൂര്യയും. തന്റെ ട്വിറ്റർ സന്ദേശത്തിലൂടെയാണ് സൂര്യ മമ്മൂട്ടിയെ അഭിനന്ദിക്കുന്നത്.

“ആദ്യം ‘പേരൻപ്’, ഇപ്പോൾ ‘യാത്ര’യും.രണ്ടിനും മികച്ച പ്രതികരണം. എത്ര വ്യത്യസ്തമായ തെരെഞ്ഞെടുപ്പാണ് മമ്മൂക്കാ… സിനിമയുടെ സത്യവും ശുദ്ധിയും കൊണ്ട് ഞങ്ങളെയെല്ലാം പ്രചോദിപ്പിക്കുന്നതിന് നന്ദി…” സൂര്യ കുറിച്ചു. സൂര്യയുടെ ട്വീറ്റിന് മറുപടിയുമായി മമ്മൂട്ടിയും രംഗത്തെത്തി. “സൂര്യാ നന്ദി! താങ്കൾക്കും കുടുംബത്തിനും സ്നേഹമറിയിക്കുന്നു. ഈ വാക്കുകൾ രണ്ടു ചിത്രങ്ങളുടെയും ടീമംഗങ്ങൾക്ക് സന്തോഷം പകരും.”

സ്പാസ്റ്റിക് പരാലിസിസ് എന്ന സവിശേഷമായ ശാരീരിക-മാനസിക അവസ്ഥയുള്ള പാപ്പ (സാധന)യും ടാക്‌സി ഡ്രൈവറായ അമുദന്‍ എന്ന അവളുടെ അച്ഛനും (മമ്മൂട്ടി) തമ്മിലുള്ള വൈകാരിക ബന്ധമാണ് ‘പേരൻപ്’ പറയുന്നത്. ഭിന്നശേഷിയുള്ള കുട്ടികളും അവരുടെ മാതാപിതാക്കളും അനുഭവിക്കുന്ന പ്രശ്നങ്ങളെ റിയലിസ്റ്റിക്കായി കൈകാര്യം ചെയ്ത ചിത്രം നിരൂപക പ്രശംസ നേടി മുന്നേറുകയാണ്.

വൈ എസ് ആറിന്റെ ബയോപിക് ചിത്രമായ ‘യാത്ര’ റിലീസ് ചെയ്ത് മൂന്ന് ദിവസങ്ങൾ പിന്നിടുമ്പോഴും നിറഞ്ഞ സദസ്സിലാണ് ചിത്രം പ്രദർശിപ്പിക്കപ്പെട്ട് കൊണ്ടിരിക്കുന്നത്. സീറ്റുകൾ ലഭിക്കാത്തതിനാൽ നിന്ന് ചിത്രം കാണുന്ന പ്രേക്ഷകരുടെ തിയേറ്റർ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. തെരഞ്ഞെടുപ്പ് അടുത്ത് നില്‍ക്കെ ഒരു രാഷ്ട്രീയ നേതാവിന്റെ ജീവിതം പറയുന്ന സിനിമ എന്ന നിലയില്‍ പുറത്തുവന്ന ‘യാത്ര’യ്ക്ക് ഒരു ‘പ്രൊപ്പഗാന്‍ഡ സിനിമ’യുടെ സ്വഭാവമാണെങ്കിലും ചിത്രത്തിലെ മമ്മൂട്ടിയുടെ അഭിനയത്തെ കണ്ടില്ലെന്ന് വെയ്ക്കാനാവില്ല. വൈ.എസ്.ആറിനെ നൂറ് ശതമാനം ആത്മാര്‍ത്ഥമായി തന്നെ അവതരിപ്പിക്കാൻ മമ്മൂട്ടിയ്ക്ക് കഴിയുന്നുണ്ട്. വൈകാരിക രംഗങ്ങളില്‍ ഒട്ടും അതിരു വിടാതെ, എന്നാല്‍ വികാരങ്ങളെ കൃത്യമായി അവതരിപ്പിക്കാനുള്ള മമ്മൂട്ടിയുടെ കഴിവ് എടുത്ത് പറയേണ്ടതാണ്. അതുകണ്ട് തന്നെയാവാം, തങ്ങളുടെ പ്രിയനേതാവ് വൈ എസ് ആറായി മമ്മൂട്ടി പരകായപ്രവേശം നടത്തുമ്പോൾ നിന്നുപോലും സിനിമ കാണാൻ തെലുങ്കർ തയ്യാറാവുന്നത്. 

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.