ETV Bharat / sitara

'ഞാന്‍ എപ്പോഴും കൂടെയുണ്ട്'; നിക്കിനെ ആശ്വസിപ്പിച്ച് പ്രിയങ്ക - പ്രിയങ്ക ചോപ്ര

സഹോദരങ്ങളായ കെവിനും ജോയും പങ്കാളികള്‍ക്ക് ചുംബനം നല്‍കിയപ്പോള്‍ നടുവില്‍ ഒറ്റയ്ക്ക് നില്‍ക്കുന്ന നിക്കിന്‍റെ ചിത്രം സമൂഹമാധ്യമങ്ങളില്‍ ഏറെ വൈറലായിരുന്നു. എന്നാല്‍ ഈ ചിത്രത്തിന്‍റെ ഒരു ഫോട്ടോ ഷോപ്പ് പതിപ്പാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

peecee
author img

By

Published : Aug 28, 2019, 12:24 PM IST

2019ലെ വീഡിയോ മ്യൂസിക് പുരസ്കാര ജേതാവായ നിമിഷം ആഘോഷിക്കുമ്പോഴും സഹോദരങ്ങള്‍ക്ക് നടുവില്‍ ഏകനായി നില്‍ക്കേണ്ടി വന്ന നിക് ജോനസിന്‍റെ ചിത്രം സമൂഹമാധ്യമങ്ങളില്‍ ഏറെ വൈറലായിരുന്നു. ഷൂട്ടിങ് തിരക്കുകൾ മൂലം പുരസ്കാരദാന ചടങ്ങില്‍ നിക്കിന്‍റെ ഭാര്യയും നടിയുമായ പ്രിയങ്ക ചോപ്രക്ക് എത്താൻ സാധിച്ചിരുന്നില്ല.

സഹോദരങ്ങളായ കെവിനും ജോയും പങ്കാളികള്‍ക്ക് ചുംബനം നല്‍കിയപ്പോള്‍ നടുവില്‍ ഒറ്റയ്ക്ക് നില്‍ക്കുന്ന നിക്ക് ആയിരുന്നു ചിത്രത്തില്‍. എന്നാല്‍ സമൂഹമാധ്യമങ്ങളില്‍ ഏറെ ശ്രദ്ധനേടിയ ഈ ചിത്രം ഇപ്പോള്‍ വീണ്ടും വൈറലാകുകയാണ്. യഥാര്‍ഥ ഫോട്ടോയില്‍ നിക്ക് ഒറ്റയ്ക്കാണ് നില്‍ക്കുന്നതെങ്കില്‍ ഇതിന്‍റെ ഒരു ഫോട്ടോഷോപ്പ് പതിപ്പാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. നിക്കിനോടൊപ്പം പ്രിയങ്കയെയും ഇതില്‍ ചേര്‍ത്തിട്ടുണ്ട്. ഫോട്ടോഷോപ് ചെയ്ത പതിപ്പ് പ്രിയങ്ക തന്നെയാണ് പങ്കുവച്ചതും. താന്‍ എപ്പോഴും കൂടെയുണ്ട് എന്ന് കുറിച്ച് കൊണ്ടാണ് ചിത്രം പ്രിയങ്ക ഷെയര്‍ ചെയ്തിരിക്കുന്നത്.

peecee  nick forever alone ppic  പ്രിയങ്ക ചോപ്ര  'ഞാന്‍ എപ്പോഴും കൂടെയുണ്ട്'; നിക്കിനെ ആശ്വസിപ്പിച്ച് പ്രിയങ്ക
വൈറലായ യഥാർത്ഥ ചിത്രം

ജോനസ് സഹോദരങ്ങളുടെ സക്കര്‍ എന്ന പുതിയ ഗാനത്തിനാണ് ഏറ്റവും മികച്ച പോപ് ഗാനത്തിനുള്ള വീഡിയോ മ്യൂസിക് അവാര്‍ഡ് ലഭിച്ചത്. അവാര്‍ഡ് പ്രഖ്യാപിച്ചപ്പോള്‍ പകര്‍ത്തിയ ആദ്യ ചിത്രത്തില്‍ ട്രോളുകള്‍ ഏറ്റുവാങ്ങേണ്ടി വന്നപ്പോള്‍ പുതിയ ഫോട്ടോ കണ്ട് താരത്തിന്‍റെ ആരാധകരും സുഹൃത്തുക്കളുമടക്കം വൈകാരികമായാണ് പ്രതികരിച്ചിരിക്കുന്നത്.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.