ETV Bharat / sitara

'മൂത്തോൻ' നാളെ തിയേറ്ററുകളിലേക്ക്

നാളെയാണ് നിവിന്‍റെ പരുക്കൻ ഗെറ്റപ്പിലുള്ള 'മൂത്തോൻ' സിനിമയുടെ റിലീസ്. ചിത്രത്തിലെ ‘ഭായി രെ....’ എന്ന ഗാനവും സൂപ്പർ ഹിറ്റ് സിനിമയുടെ സൂചനയാണ് നൽകുന്നത്.

'മൂത്തോൻ'
author img

By

Published : Nov 7, 2019, 7:43 PM IST

ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ആദ്യ മുഴുനീള മലയാളചലച്ചിത്രം മൂത്തോന്‍ നാളെ തിയേറ്ററുകളിലേക്ക്. നിവിന്‍ പോളിയാണ് നായകന്‍. ഗീതു മോഹൻദാസ്, അനുരാഗ് കശ്യപ് എന്നിവർ ചേർന്ന് തിരക്കഥയെഴുതിയ സിനിമയിലെ ആദ്യഗാനം ഇന്നലെ പുറത്തിറങ്ങി. പൂർണമായും മുംബൈയിൽ ചിത്രീകരിച്ചിരിക്കുന്ന ‘ഭായി രെ....’ ഗാനം ആലപിച്ചിരിക്കുന്നത് വിശാൽ ദദ്‍ലാനിയാണ്. നീരജ് പാണ്ഡെയുടെ വരികൾക്ക് സാഗർ ദേശായിയാണ് സംഗീതം നൽകിയത്. ഭായി രെയുടെ തുടക്കം മുതൽ കൃത്യമായ ഇടവേള പാലിച്ച് നിവിൻ പോളിയുടെ സൂപ്പർ ഡയലോഗുകളും ഗാനത്തിന് നല്ല പഞ്ച് നൽകുന്നുണ്ട്. "ഈ സിറ്റിയിൽ ഫൊറുക്കണമെങ്കിൽ കൊറേ പരിപാടികളൊക്കെ ചെയ്യാനുണ്ടെ"ന്ന മാസ് ഡയലോഗിലാണ് മൂത്തോനിലെ ആദ്യഗാനം തുടങ്ങുന്നതു തന്നെ.

  • " class="align-text-top noRightClick twitterSection" data="">

ലക്ഷദ്വീപുകാരനായ പതിനാലുകാരന്‍ അവന്‍റെ മുതിര്‍ന്ന സഹോദരനെ തേടി യാത്ര തിരിക്കുന്നതാണ് ചിത്രത്തിന്‍റെ കഥ. തല മൊട്ടയടിച്ച് പരുക്കൻ ഗെറ്റപ്പിലാണ് നിവിനെത്തുന്നത്. താരത്തിന്‍റെ കരിയറിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ സിനിമ കൂടിയാണിതെന്ന് ട്രെയിലറുകൾക്ക് ശേഷം ഭായി രെ ഗാനവും വ്യക്തമാക്കുന്നു.
ടൊറന്‍റൊ രാജ്യാന്തര ഫിലിം ഫെസ്റ്റിവലിൽ സ്പെഷ്യൽ പ്രസന്‍റേഷൻ നിരയിൽ തന്നെ പ്രദർശിപ്പിച്ച മൂത്തോൻ മികച്ച അഭിപ്രായം നേടിയിരുന്നു. നഷ്ടപ്പെട്ടു പോയ മൂത്ത സഹോദരനെ തേടി പതിനാല് വയസുള്ള ലക്ഷ്വദ്വീപുകാരനായ അനിയൻ മുംബൈ നഗരത്തിലെത്തുന്നതും തുടർന്നുള്ള അന്വേഷണവുമാണ് മൂത്തോനിൽ ദൃശ്യവൽക്കരിക്കുന്നത്. ലക്ഷ്വദ്വീപിലും മുംബൈയിലും വച്ചാണ് സിനിമയുടെ ചിത്രീകരണം നടത്തിയത്. റോഷൻ മാത്യു, ദിലീഷ് പോത്തൻ, സുജിത് ശങ്കർ, ഹരീഷ് ഖന്ന, ശശാങ്ക് അറോറ, ശോഭിത ദുലിപാല, സഞ്ജന ദീപു, മെലീസ രാജു തോമസ് തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ. മിനി സ്റ്റുഡിയോയുടെ ബാനറിൽ വിനോദ്‌കുമാർ, അനുരാഗ് കശ്യപ് എന്നിവർ ചേർന്ന് നിർമിക്കുന്ന മൂത്തോന്‍റെ ഛായാഗ്രഹണം ചെയ്‌തത് രാജീവ് രവിയാണ്.

Intro:Body:"മൂത്തോൻ" നാളെപ്രദർശനത്തിനെത്തും.
നിവിൻ പോളിയെ നായകനാക്കി ഗീതു മോഹൻദാസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന "മൂത്തോൻ " നാളെ മിനി സ്റ്റുഡിയോ റിലീസ് തിയ്യേറ്ററിലെത്തിക്കുന്നു. ലയേഴ്സ് ഡേയ്സിനു ശേഷം ഗീതുമോഹൻദാസ് ഒരുക്കുന്ന മൂത്തോൻ ലക്ഷദ്വീപ്,മുംബെെ പശ്ചാത്തലത്തിൽ കഥ പറയുന്നദ്വിഭാഷാചിത്രമാണ്.
ലക്ഷദ്വീപ് മലയാളത്തിലും ഹിന്ദിയിലും സംസാരിക്കുന്ന മൂത്തോൻ ഒരു പാൻ ഇന്ത്യൻ സ്കെയിൽ ചിത്രമാണ്.ഒരിക്കൽ നഷ്ടപ്പെട്ടുപ്പോയ മൂത്ത സഹോദരനെ തേടി പതിനാലു വയസ്സുള്ള ലക്ഷദ്വീപുകാരനായ അനിയൻ മുംബെെ നഗരത്തിയുള്ള അന്വേഷണമാണ് മൂത്തോനിൽ ദൃശ്യവൽക്കരിക്കുന്നത്.അക്ബർ എന്ന കേന്ദ്രകഥാപാത്രവുമായി നിവിൻ പോളി ഇതു വരെ അവതരിപ്പിക്കാത്ത ഭാവ രൂപത്തിൽ പ്രത്യക്ഷപ്പെടുന്നു.റോഷൻ മാത്യു,ദിലീഷ് പോത്തൻ,സുജിത് ശങ്കർ,ഹരീഷ് ഖന്ന,ശശാങ്ക് അറോറ,ശോഭിത ദുലിപാല,സഞ്ജന ദീപു,മെലീസ രാജു തോമസ്സ് തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ.
മിനി സ്റ്റുഡിയോയുടെ ബാനറിൽ വിനോദ്കുമാർ,അനുരാഗ് കശ്യപ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന മൂത്തോന്റെ ഛായാഗ്രഹണം രാജീവ് രവി നിർവ്വഹിച്ചത്.
ടൊറന്റോ ഇന്റർ നാഷണൽ ഫിലിം ഫെസ്റ്റിവലിൽ സ്പെഷ്യൽ പ്രസന്റേഷൻ നിരയിൽ തന്നെ പ്രദർശിപ്പിച്ച മൂത്തോൻ മികച്ച അഭിപ്രായം നേടിയിരുന്നു.

Etv Bharat
Kochi

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.