ETV Bharat / sitara

നിവിൻ പോളിയുടെ പുതിയ തമിഴ് ചിത്രം 'പേരൻപി'ന്‍റെ സംവിധായകനൊപ്പം - നിവിൻ പോളി പേരൻപ് സംവിധായകൻ സൂരി വാർത്ത

പേരൻപിന്‍റെ സംവിധായകൻ റാം ഒരുക്കുന്ന തമിഴ് ചിത്രത്തിൽ നിവിനൊപ്പം അഞ്‌ജലി, സൂരി എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്നു.

peranbu director ram news latest  peranbu director nivin pauly news  nivin pauly anjali news  nivin pauly ram soori news  anjali nivin pauly tamil film news  നിവിൻ പോളി പുതിയ വാർത്ത  നിവിൻ പോളി റാം അഞ്ജലി വാർത്ത  നിവിൻ പോളി പേരൻപ് സംവിധായകൻ സൂരി വാർത്ത  നിവിൻ തമിഴ് സിനിമ അഞ്ജലി വാർത്ത
പേരൻപ്
author img

By

Published : Aug 3, 2021, 8:02 PM IST

പേരൻപിന് ശേഷം റാം സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ നിവിന്‍ പോളി നായകനാകുന്നു. തമിഴിലെ പ്രശസ്‌ത നടി അഞ്ജലിയാണ് നിവിൻ പോളിയുടെ നായികയായി എത്തുന്നത്. സൂരിയും ചിത്രത്തിൽ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

നേരം, പ്രേമം, റിച്ചി സിനിമകളിലൂടെ തമിഴകത്തിന് സുപരിചിതനാണ് മലയാളത്തിന്‍റെ യുവനടൻ നിവിൻ പോളി. റാം സംവിധാനം ചെയ്യുന്ന നിവിൻ പോളിയുടെ പുതിയ തമിഴ് ചിത്രത്തിന്‍റെ പേര് വ്യക്തമാക്കിയിട്ടില്ല. സിനിമ ഉടൻ ചിത്രീകരണത്തിലേക്ക് കടക്കും.

  • " class="align-text-top noRightClick twitterSection" data="">

പേരൻപിലെ സംഗീതസംവിധായകൻ യുവൻ ശങ്കർ രാജയാണ് ചിത്രത്തിനായും സംഗീതം ഒരുക്കുന്നത്. വി ഹൗസിന്‍റെ ബാനറില്‍ സുരേഷ് കാമാച്ചി ചിത്രം നിർമിക്കുന്നു.

നിരൂപകപ്രശംസയും പ്രേക്ഷകപ്രീതിയും നേടിയ പേരൻപ്

2019ൽ റിലീസ് ചെയ്‌ത ദ്വിഭാഷാ ചിത്രം പേരൻപ് റോട്ടന്‍ഡാം ഫിലിം ഫെസ്റ്റിവല്‍, ഷങ്കായ് ഫിലിം ഫെസ്റ്റിവല്‍ തുടങ്ങിയ അന്താരാഷ്‌ട്ര ചലച്ചിത്രമേളകളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. മമ്മൂട്ടിയുടെ പ്രകടനത്തിന് പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ നിന്നും വലിയ പ്രശംസ നേടിയിരുന്നു.

തുറമുഖം, പടവെട്ട്, കനകം കാമിനി കലഹം, ബിസ്​മി സ്പെഷൽ എന്നിവയാണ്​ നിവിൻ പോളിയുടെ റിലീസിനൊരുങ്ങുന്ന പുത്തൻ ചിത്രങ്ങൾ.

Also Read: അഞ്ച് ഭാഷകളിൽ 'പുഷ്‌പ' ക്രിസ്‌മസിനെത്തും; അല്ലു അർജുൻ- ഫഹദ് ഫാസിൽ കോമ്പോ സ്‌ക്രീനിൽ കാണാൻ പ്രേക്ഷകർ

തമിഴിലും തെലുങ്കിലും കന്നഡ ചിത്രങ്ങളിലൂടെയും ശ്രദ്ധേയയായ അഞ്‌ജലി വക്കീൽ സാബ്, പാവൈ കഥകൾ, എങ്കേയും എപ്പോതും, അങ്ങാടി തെരുവ്, ലിസാ ചിത്രങ്ങളിലൂടെ തെന്നിന്ത്യയ്‌ക്ക് സുപരിചിതയാണ്. കൂടാതെ പേരൻപിലും താരം പ്രധാന വേഷത്തെ അവതരിപ്പിച്ചിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.