ETV Bharat / sitara

അച്ഛനൊപ്പം അഭിനയരംഗത്ത് തിളങ്ങാൻ നിഥിൻ രഞ്ജി പണിക്കർ - nithin renji panicker in anoop menon's king fish

ക്രിസ്റ്റിയെന്നാണ് നിഥിൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര്. നിഥിന്‍റെ ക്യാരക്ടർ പോസ്റ്ററും ചിത്രത്തിന്‍റെ അണിയറപ്രവർത്തകർ പുറത്ത് വിട്ടു.

നിഥിൻ
author img

By

Published : Oct 18, 2019, 9:16 AM IST

നടനും സംവിധായകനുമായ രഞ്ജി പണിക്കരുടെ മകൻ നിഥിൻ രഞ്ജി പണിക്കർ അഭിനയരംഗത്തേക്ക്. അനൂപ് മേനോൻ സംവിധാനം ചെയ്യുന്ന 'കിങ് ഫിഷ്' എന്ന ചിത്രത്തിലൂടെയാണ് നിഥിൻ അച്ഛന്‍റെ പാതയിലേക്ക് കാലെടുത്ത് വയ്ക്കുന്നത്.

ക്രിസ്റ്റിയെന്നാണ് നിഥിൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര്. നിഥിന്‍റെ ക്യാരക്ടർ പോസ്റ്ററും ചിത്രത്തിന്‍റെ അണിയറപ്രവർത്തകർ പുറത്ത് വിട്ടു. അനൂപ് മേനോൻ സംവിധാനം ചെയ്യുന്ന ആദ്യ സിനിമയാണ് 'കിങ് ഫിഷ്'. അനൂപ് മേനോനൊപ്പം സംവിധായകൻ രഞ്ജിത്ത് മുഴുനീള കഥാപാത്രമായി എത്തുന്നു എന്നതാണ് സിനിമയുടെ മറ്റൊരു പ്രത്യേകത. ദശരഥ വർമ എന്നാണ് ചിത്രത്തിൽ രഞ്ജിത്ത് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര്. നെയ്മീൻ ഭാസി എന്ന് വിളിപ്പേരുള്ള ഭാസ്കര വർമയെ അനൂപ് മേനോൻ അവതരിപ്പിക്കുന്നു. എല്ലാ പ്രേക്ഷകരെയും രസിപ്പിക്കുന്ന മുഴുനീള എന്‍റർടെയ്നറായിരിക്കും കിങ് ഫിഷ്. ദുർഗ കൃഷ്ണയാണ് ചിത്രത്തില്‍ നായിക.

നിഥിന്‍റെ ഇരട്ടസഹോദരനായ നിഖിലും അഭിനയത്തില്‍ ചുവടുറപ്പിച്ചിട്ടുണ്ട്. കലാമണ്ഡലം ഹൈദരാലി എന്ന ചിത്രത്തില്‍ രഞ്ജി പണിക്കരുടെ ചെറുപ്പകാലമായും ജയരാജിന്‍റെ രൗദ്രത്തിലും നിഖില്‍ അഭിനയിച്ചു.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.