ETV Bharat / sitara

കളക്ഷനില്‍ ടൈറ്റാനിക്കിനെ മുക്കി അവഞ്ചേഴ്സ് എന്‍ഡ് ഗെയിം - marvel

ചിത്രം ഇതുവരെ ആഗോള വിപണിയില്‍ നേടിയത് 2.2 ബില്ല്യണ്‍ അമേരിക്കന്‍ ഡോളര്‍. ലോക സിനിമകളുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തായിരുന്ന ടൈറ്റാനിക്കിനെ അവഞ്ചേഴ്സ് പിന്‍തള്ളി. ചിത്രത്തിന് ആശംസകളുമായി ടൈറ്റാനിക് സംവിധായകന്‍ ജെയിംസ് കാമറൂണ്‍

ടൈറ്റാനിക്കിനെ പിന്തള്ളി അവഞ്ചേഴ്സ് എന്‍ഡ് ഗെയിം
author img

By

Published : May 9, 2019, 12:55 PM IST

അവഞ്ചേഴ്സ് ഇൻഫിനിറ്റി വാറിന്‍റെ രണ്ടാം ഭാഗമാണ് അവഞ്ചേഴ്സ് എൻഡ് ഗെയിം. അയേൺമാനും, ക്യാപ്റ്റൻ അമേരിക്കയും, ഹൾക്കും, തോറും ഒന്നിച്ചെത്തുന്ന ബ്രഹ്മാണ്ഡചിത്രം നിലവിലെ കളക്ഷൻ റെക്കോർഡുകളെയെല്ലാം തിരുത്തിയെഴുതി പ്രദര്‍ശനം തുടരുകയാണ്. ഏപ്രില്‍ 26ന് തീയേറ്ററുകളിലെത്തിയ ചിത്രം ഇതുവരെ ആഗോള വിപണിയില്‍ നേടിയത് 2.2 ബില്ല്യണ്‍ അമേരിക്കന്‍ ഡോളറാണ്. (ഏകദേശം 15206 കോടി ഇന്ത്യൻ രൂപ). ഇന്ത്യയില്‍ നിന്ന് മാത്രം അവഞ്ചേഴ്സ് എൻഡ് ഗെയിം 300 കോടി നേടിയിട്ടുണ്ട്. ഏറ്റവും കൂടുതല്‍ വിജയം സ്വന്തമാക്കിയ ലോക സിനിമകളുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തായിരുന്ന ടൈറ്റാനിക്കിനെ ഇതോടെ അവഞ്ചേഴ്സ് പിന്തള്ളി. വിജയ കുതിപ്പ് തുടരുന്ന ചിത്രത്തിന് ആശംസകളുമായി ടൈറ്റാനിക് സംവിധായകന്‍ ജെയിംസ് കാമറൂണും രംഗത്തെത്തിയിരുന്നു.

എന്‍റെ ടൈറ്റാനിക്കിനെ അവഞ്ചേഴ്സ് തകർത്തുകളഞ്ഞു എന്നാണ് സംവിധായകൻ ജെയിംസ് കാമറൂൺ പറഞ്ഞത്. നിങ്ങളുടെ മാസ്മരിക നേട്ടത്തെ സല്യൂട്ട് ചെയ്യുന്നു എന്നാണ് മാർവലിനോട് കാമറൂൺ പറഞ്ഞത്. തുടക്കം മുതൽ ഒടുക്കം വരെ പൂർണമായ അർത്ഥത്തിൽ ഇതൊരു മാർവെൽ ചിത്രമെന്നാണ് അവഞ്ചേഴ്സ് എന്‍ഡ് ഗെയിമിനെ കുറിച്ചുള്ള പ്രേക്ഷകരുടെ പ്രതികരണം. ആക്ഷൻ പ്രകടനങ്ങളിലൂടെ ഞെട്ടിക്കുന്ന സൂപ്പർ ഹീറോസ് പ്രേക്ഷകരുടെ മനസും കവരുന്നുണ്ട്. ചില രംഗങ്ങൾ കണ്ണുനിറച്ചെന്നും ആരാധകർ സമൂഹമാധ്യമങ്ങളിൽ കുറിച്ചിരുന്നു. കാത്തിരുന്നതിനെക്കാൾ അപ്പുറത്താണ് ചിത്രം പകരുന്ന അനുഭവമെന്നും പ്രേക്ഷകർ പറയുന്നു. 2018ലാണ് അവഞ്ചേഴ്സ് ഇൻഫിനിറ്റി വാർ പുറത്തിറങ്ങിയത്. ഇതിന്‍റെ തുടർച്ചയായി എത്തിയ ചിത്രം റിലീസിന് മുമ്പേ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. അന്തോണി റുസോയും ജോ റുസോയും ചേർന്നാണ് ഈ ബ്രഹ്മാണ്ഡ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. സ്റ്റീഫൻ മക്ഫിലിയും ക്രിസ്റ്റഫർ മാർക്കസുമാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

Intro:Body:

news

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.