ETV Bharat / sitara

ഹാസ്യ സാമ്രാട്ട് വീണ്ടും ക്യാമറക്ക് മുന്നിലേക്ക് - ജഗതി ശ്രീകുമാർ

മകൻ രാജ്‌കുമാര്‍ നിര്‍മിക്കുന്ന പരസ്യചിത്രത്തിലൂടെയാണ് ജഗതി ശ്രീകുമാർ അഭിനയത്തിലേക്ക് തിരിച്ചെത്തുന്നത്.

ജഗതി ശ്രീകുമാർ
author img

By

Published : Feb 19, 2019, 9:53 PM IST

മലയാളത്തിന്‍റെപ്രിയതാരം ജഗതി ശ്രീകുമാർ വീണ്ടും ക്യാമറക്ക് മുന്നിലെത്തുന്നു. മകൻ രാജ്‌കുമാറിന്‍റെ പരസ്യസ്ഥാപനം നിര്‍മിക്കുന്ന പരസ്യചിത്രത്തിലൂടെയാണ് ജഗതി ശ്രീകുമാർ അഭിനയത്തിലേക്ക് തിരിച്ചെത്തുന്നത്. സിൽവർ സ്റ്റോം വാട്ടർ തീം പാർക്കിന്‍റെപരസ്യത്തിലാണ് ജഗതി പ്രത്യക്ഷപ്പെടുക എന്നാണ് റിപ്പോർട്ട്. ഏഴ് വർഷം മുമ്പുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റതിനെ തുടർന്ന് അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുന്ന താരം അഭിനയത്തിലേക്ക് തിരിച്ചെത്തുന്നതിന്‍റെ സന്തോഷത്തിലാണ് കുടുംബവും സുഹൃത്തുക്കളും ആരാധകരും.

പരസ്യചിത്രത്തിൽ ജഗതി ശ്രീകുമാറിനൊപ്പം അഭിനയിക്കുന്നത് ഭാര്യയും രണ്ടു മക്കളും കൊച്ചുമക്കളും ആണ്. അഭിനയത്തിൽ സജീവമാകുന്നത് വഴി താരത്തിന്‍റെ​ ആരോഗ്യസ്ഥിതിയിൽ പുരോഗതിയുണ്ടാകുമെന്നും തിരിച്ചുവരവിന് വേഗത കൂടുമെന്നും ഡോക്ടർമാർ പറഞ്ഞതായി മകൻ രാജ് കുമാർ പറയുന്നു.

ഏഴ് വർഷം മുമ്പ് ഒരു മാർച്ച് മാസത്തിലായിരുന്നു മലയാളികൾ ഞെട്ടലോടെ ആ അപകടവാർത്ത കേട്ടത്. മലപ്പുറം തേഞ്ഞിപ്പാലത്ത് വച്ചുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായ പരിക്കുകളാണ് മലയാളികളുടെ പ്രിയതാരത്തിന് ഉണ്ടായത്. ഏറെ നാൾ നീണ്ട ചികിത്സക്ക്ശേഷമാണ് ഇപ്പോൾ വീണ്ടും ക്യാമറക്ക് മുന്നിലേക്ക് വരാൻ ഒരുങ്ങുന്നത്.

Intro:കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് മലയാളികളുടെ സ്വന്തം ജഗതി ശ്രീകുമാർ വീണ്ടും വെള്ളിത്തിരയിലേക്ക്.

Body:2012ലെ കാറപകടത്തിൽ സാരമായി പരിക്കേറ്റ് വീട്ടിൽ വിശ്രമജീവിതം നയിക്കുന്ന നടൻ ജഗതി ശ്രീകുമാർ വീണ്ടും വെള്ളിത്തിരയിലേക്ക്. ചാലക്കുടി ആതിരപ്പള്ളി സിൽവർ സ്റ്റോം വാട്ടർ തീം പാർക്കിലെ പരസ്യചിത്രത്തിലൂടെയാണ് അപകടശേഷം ആദ്യമായി ജഗതിശ്രീകുമാർ ക്യാമറക്ക് മുന്നിലെത്തുന്നത്.

പരസ്യ ചിത്രത്തിൽ ജഗതി ശ്രീകുമാറിനൊപ്പം അഭിനയിക്കുന്നത് ഭാര്യയും രണ്ടു മക്കളും കൊച്ചുമക്കളും ആണ്. ജഗതിയുടെ മകൻ രാജ്കുമാർ നേതൃത്വംനൽകുന്ന ജഗതിശ്രീകുമാർ എന്റർടെയ്ൻമെന്റിന്റെ ബാനറിലാണ് പരസ്യ ചിത്രം നിർമ്മിക്കുന്നത്.

ഏഴുവർഷങ്ങൾക്കു ശേഷം മലയാളിയുടെ ഇഷ്ട നടൻ ആദ്യമായി ക്യാമറയ്ക്ക് മുന്നിലെത്തുന്ന ചടങ്ങ് ഗംഭീരമാക്കാനുള്ള പുറപ്പാടിലാണ് ജഗതി ശ്രീകുമാറിന്റെ സുഹൃത്തുക്കളും കുടുംബാംഗങ്ങളും. പരസ്യചിത്രത്തിന് ലോഞ്ചിംഗ് തിരുവനന്തപുരത്ത് വച്ച് വിപുലമായി നടത്തുവാനാണ് ആലോചന. ജഗതിയുടെ അടുത്ത സുഹൃത്തായ സിൽവർസ്റ്റോം എംഡി ഷാലിമാറുമായുള്ള അടുപ്പമാണ് ആദ്യ പരസ്യചിത്രത്തിനായി സിൽവർസ്റ്റോം തിരഞ്ഞെടുക്കാൻ കാരണമെന്ന് മകൻ രാജ്കുമാർ പറഞ്ഞു.

2012 മാർച്ച് 10നായിരുന്നു കോഴിക്കോട് എരഞ്ഞിപ്പാലത്ത് ഉണ്ടായ അപകടത്തിൽ ജഗതിശ്രീകുമാറിന് ഗുരുതരമായി പരിക്കേറ്റത്. വെല്ലൂരിലെ ഹോസ്പിറ്റലിലായിരുന്നു ചികിത്സ. അതിനുശേഷം ഇതുവരെയും അദ്ദേഹത്തിന് ചലനശേഷിയും സംസാരശേഷിയും പൂർണമായി തിരിച്ചു ലഭിച്ചിട്ടില്ല. വീണ്ടും ക്യാമറയ്ക്ക് മുന്നിലെത്തിയ ജഗതി പഴയ അവസ്ഥയിലേക്ക് മടങ്ങിയെത്തുമെന്നാണ് എല്ലാവരുടെയും പ്രതീക്ഷ.

ETV Bharat
Kochi

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.