നടന്‍റെ കുപ്പായത്തില്‍ നിന്നും സംവിധായകന്‍റെ വേഷത്തിലേക്ക് ചേക്കേറാൻ ഒരുങ്ങി മോഹന്‍ലാല്‍. 'ദ കംപ്ലീറ്റ് ആക്ടർ' എന്ന തന്‍റെ ബ്ലോഗിലൂടെയാണ് മോഹന്‍ലാല്‍ ഈ സന്തോഷ വാര്‍ത്ത ആരാധകരെ അറിയിച്ചിരിക്കുന്നത്.
- " class="align-text-top noRightClick twitterSection" data="">
'ബറോസ്സ്' എന്ന് പേരിട്ട ചിത്രം കുട്ടികള്‍ക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാന്‍ കഴിയുന്ന ഒരു 3 ഡി സിനിമയാണെന്ന് അദ്ദേഹം കുറിച്ചു. വാസ്‌കോഡഗാമയുടെ നിധി ശേഖരത്തിന്‍റെ കാവല്‍ക്കാരനായ ബറോസിന്‍റെ കഥയാണ് ചിത്രം പറയുന്നത്. പോര്‍ച്ചുഗീസ് പശ്ചാത്തലത്തിലായിരിക്കും ചിത്രം ഒരുങ്ങുക. സിനിമിയില്‍ ബറോസ്സായി വേഷമിടുന്നതും ലാല്‍ തന്നെ.
''ഞാന്‍ ഒരു സിനിമ സംവിധാനം ചെയ്യാന്‍ പോകുന്നു. പ്രിയപ്പെട്ടവേര, ഇത്രയും കാലം ക്യാമറയ്ക്ക് മുന്നില്‍ നിന്ന് പകര്‍ന്നാടിയ ഞാന്‍ ക്യാമറയ്ക്ക് പിറകിലേക്ക് നീങ്ങുന്നു. വ്യൂ ഫൈന്‍ഡറിലൂടെ കണ്ണിറുക്കി നോക്കാന്‍ പോകുന്നു” മോഹന്‍ലാല്‍ കുറിച്ചു.
‘ഇത്തരം ഒരു തീരുമാനം മുന്‍കൂട്ടിയെടുത്തതല്ല. കലാസാക്ഷാത്കാരത്തിന്‍റെ വ്യത്യസ്ത തലങ്ങള്‍ക്കായുളള നിരന്തരമായ അന്വേഷണത്തിനൊടുവില്‍ വന്ന് സംഭവിച്ചതാണ്. ബറോസും ഒരു കുട്ടിയും തമ്മിലുള്ള കണ്ടുമുട്ടലും അവര്‍ തമ്മിലുള്ള ബന്ധവുമൊക്കെയാണ് ചിത്രം പറയുന്നത്.
ഇന്ത്യയിലെ ആദ്യ ത്രിഡി ചിത്രമായ മൈ ഡിയര്‍ കുട്ടിച്ചാത്തന്‍റെ സംവിധായകന്‍ ജിജോയുടെ കഥയില്‍ നിന്നുമാണ് ബറോസ്സിലേക്ക് എത്തിയതെന്നും അദ്ദേഹം പറയുന്നു. നവോദയയുമൊത്താകും ചിത്രം തയ്യാറാക്കുക.