മലയാളത്തിലെ ആദ്യ സൂപ്പർ ഹീറോ ചിത്രം 'മിന്നൽ മുരളി'യുടെ ഒടിടി അവകാശം നെറ്റ്ഫ്ലിക്സിന്. ഗോദയ്ക്ക് ശേഷം ടൊവിനോ തോമസിനെ നായകനാക്കി ബേസിൽ ജോസഫ് ഒരുക്കുന്ന ചിത്രമാണ് മിന്നൽ മുരളി. ടൊവിനോയുടെ കരിയറിൽ ഏറ്റവും വലിയ ബജറ്റിൽ ഒരുക്കിയിരിക്കുന്ന ചിത്രത്തിന് റെക്കോഡ് തുകയാണ് നെറ്റ്ഫ്ലിക്സ് നൽകിയിരിക്കുന്നതെന്നാണ് വിവരം.
തിയറ്റർ റിലീസിന് ശേഷം ആമസോൺ പ്രൈമിലൂടെ എത്തിയ സമീപകാല ടൊവിനോ ചിത്രം 'കള'യ്ക്ക് ഒടിടിയിൽ ലഭിച്ച മികച്ച പ്രതികരണമാണ് നെറ്റ്ഫ്ലിക്സിൽ നിന്ന് മിന്നൽ മുരളിക്ക് വൻ തുക ലഭിക്കാൻ കാരണമായതെന്ന് ട്രേഡ് അനലിസ്റ്റ് ആയ ശ്രീധർ പിള്ള ട്വിറ്ററിൽ കുറിച്ചു.
-
#TovinoThomas turns red hot after his #Kala became a streaming hit! Now #MinnalMurali the @ttovino super hero adventure directed by @iBasil goes for record #OTT price to @NetflixIndia.
— Sreedhar Pillai (@sri50) July 4, 2021 " class="align-text-top noRightClick twitterSection" data="
Release on OTT after theatrical window. pic.twitter.com/sP3mXWyiYH
">#TovinoThomas turns red hot after his #Kala became a streaming hit! Now #MinnalMurali the @ttovino super hero adventure directed by @iBasil goes for record #OTT price to @NetflixIndia.
— Sreedhar Pillai (@sri50) July 4, 2021
Release on OTT after theatrical window. pic.twitter.com/sP3mXWyiYH#TovinoThomas turns red hot after his #Kala became a streaming hit! Now #MinnalMurali the @ttovino super hero adventure directed by @iBasil goes for record #OTT price to @NetflixIndia.
— Sreedhar Pillai (@sri50) July 4, 2021
Release on OTT after theatrical window. pic.twitter.com/sP3mXWyiYH
മിന്നൽ മുരളിയും തിയറ്റർ റിലീസിന് ശേഷമാകും നെറ്റ്ഫ്ലിക്സിൽ എത്തുക. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി ഭാഷകളിലും മിന്നൽ മുരളി എത്തും. മിസ്റ്റർ മുരളി എന്ന് ഹിന്ദിയിലും, മെരുപ്പ് മുരളി എന്ന് തെലുങ്കിലും മിഞ്ചു മുരളി എന്ന പേരിൽ കന്നടയിലും റിലീസ് ചെയ്യും.
Also Read: 'ഞാനിതിങ്ങെടുക്കുവാ,പകരം ബിരിയാണി' ; ദുൽഖറിന്‍റെ കൂൾ സെൽഫിക്ക് പൃഥ്വിയുടെ കമന്‍റ്
വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്‍റെ ബാനറിൽ സോഫിയ പോൾ ആണ് സിനിമയുടെ നിര്‍മാണം. അരുൺ അനിരുദ്ധൻ, ജസ്റ്റിൻ മാത്യു എന്നിവരാണ് ചിത്രത്തിന്‍റെ രചന. വിഎഫ്എക്സിന് ഏറെ പ്രാധാന്യമുണ്ട് ചിത്രത്തില്‍. ആൻഡ്രൂ ഡിക്രൂസ് ആണ് വിഎഫ്എക്സ് സൂപ്പർവൈസർ.
ചിത്രത്തിലെ സംഘട്ടന രംഗങ്ങൾ സംവിധാനം ചെയ്യുന്നത്, ബാറ്റ്മാൻ, ബാഹുബലി, സുൽത്താൻ തുടങ്ങിയ ചിത്രങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ച വ്ളാഡ് റിംബർഗാണ്. ഓണത്തിന് തിയറ്റര്‍ റിലീസ് ആയാണ് നിലവിൽ ചിത്രം പ്ലാൻ ചെയ്തിരിക്കുന്നത്.