പ്രമുഖ കന്നട താരം പുനീത് രാജ്‌കുമാറിന്‍റെ അപ്രതീക്ഷിത വിയോഗത്തില്‍ ഞെട്ടല്‍ വിട്ടു മാറാതെ ഇന്ത്യന്‍ സിനിമാ ലോകം. കന്നടിയലെ ജനപ്രിയ താരത്തിന്‍റെ വിയോഗം സിനിമാ ലോകത്തെയും ആരാധകരെയും ഒരുപോലെ കണ്ണീഴിലാഴ്‌ത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെ ശാരീരികാസ്വസ്ഥതകള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വിക്രം ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച താരം 11.40 ഓടെ മരണത്തിന് കീഴടങ്ങുകയായിരുന്നു.
താരത്തിന്‍റെ ദു:ഖത്തില്‍ അനുശോചനം രേഖപ്പെടുത്തി ഇന്ത്യന്‍-സിനിമാ രാഷ്‌ട്രീയ മേഖലയിലെ നിരവധി പ്രമുഖരാണ് രംഗത്തെത്തിയിരിക്കുന്നത്. ഇപ്പോഴിതാ പുനീതിന്‍റെ വിയോഗത്തില്‍ അനുശോചന കുറുപ്പുമായി മേഘ്‌ന രാജും രംഗത്തെത്തിയിരിക്കുകയാണ്.
തന്‍റെ ഭര്‍ത്താവ് ചിരഞ്ജീവി സര്‍ജയും പുനീതും ഒന്നിച്ചുള്ള ചിത്രവും കുറിപ്പിനൊപ്പം മേഘ്‌ന പങ്കുവെച്ചിട്ടുണ്ട്. 'ആത്മാവില്‍ ശുദ്ധിയുള്ളവരെ ദൈവം സ്‌നേഹിക്കുന്നു. അത് ഇങ്ങനെയെല്ലാമാണ് തെളിയിക്കുന്നത്.' ഇപ്രകാരമാണ് മേഘ്‌ന ഇന്‍സ്‌റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രത്തില്‍ അടിക്കുറിപ്പായി കുറിച്ചത്.
പുനീതിന്‍റെ മരണം പോലെ അകാല മരണമായിരുന്നു ചിരഞ്‌ജീവി സര്‍ജയുടേതും. കഴിഞ്ഞ വര്‍ഷം ജൂണിലായിരുന്നു ചിരഞ്‌ജീവിയുടെ (39) മരണം.
Read More: കന്നടയുടെ അപ്പു,ത്രസിപ്പിച്ച് തിയേറ്ററുകളെ ഇളക്കിമറിച്ച സൂപ്പര്‍താരം ; പുനീതിന് വിട