ETV Bharat / sitara

'മരക്കാർ കേരളത്തിന്‍റെ സിനിമ'; തിയേറ്ററിൽ തന്നെ റിലീസ് ചെയ്യണമെന്ന് ഫിയോക്ക് - marakkar arabikakdalinte simham

10 കോടി വരെ അഡ്വാൻസ് നൽകാൻ തയ്യാറാണെന്ന് തിയേറ്റർ ഉടമകൾ

മോഹൻലാൽ  മരയ്ക്കാ‌ർ അറബി കടലിന്‍റെ സിംഹം  മരയ്ക്കാ‌ർ  ഫിയോക്ക്  തിയറ്റർ ഉടമകൾ  ഫിലിം ചേംബർ  എം.വിജയകുമാർ  ഒ.ടി.ടി  സജി ചെറിയാൻ  ആന്‍റണി പെരുമ്പാവൂർ  feouk  marakkar arabikakdalinte simham  മരക്കാർ റിലീസ്
'മരക്കാർ കേരളത്തിന്‍റെ സിനിമ'; തിയറ്ററിൽ തന്നെ റിലീസ് ചെയ്യണമെന്ന് ഫിയോക്ക്
author img

By

Published : Oct 30, 2021, 6:17 PM IST

എറണാകുളം : മോഹൻലാൽ ചിത്രമായ മരക്കാര്‍ അറബിക്കടലിന്‍റെ സിംഹത്തിന്‍റെ തിയേറ്റർ റിലീസ് സംബന്ധിച്ച് അനിശ്ചിതത്വം തുടരുന്നു. ചിത്രം തിയേറ്ററില്‍ റിലീസ് ചെയ്യുമെന്ന് ഉറപ്പ് പറയാനാവില്ലെന്ന് ഉടമകളുടെ സംഘടനയായ ഫിയോക്ക് ഭാരവാഹികൾ അറിയിച്ചു. ഈ വിഷയം ചർച്ച ചെയ്യുന്നതിന് കൊച്ചിയിൽ ചേർന്ന അടിയന്തര യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഫിയോക്ക് ഭാരവാഹികൾ.

മരക്കാര്‍ തിയേറ്ററിൽ തന്നെ റിലീസ് ചെയ്യണമെന്നാണ് തങ്ങളുടെ ആവശ്യം. ഫിലിം ചേംബറുമായി ചർച്ചകൾ പുരോഗമിക്കുകയാണ്. സിനിമ തിയേറ്ററിൽ തന്നെ റിലീസ് ചെയ്യുന്നതിന് പരമാവധി വിട്ടുവീഴ്‌ചകൾക്ക് തയ്യാറാണ്. പരമാവധി തിയേറ്ററുകളിൽ മരക്കാര്‍ പ്രദർശിക്കാൻ തയ്യാറാണെന്നും ഫിയോക്ക് പ്രസിഡന്‍റ് എം.വിജയകുമാർ പറഞ്ഞു.

'മരക്കാർ കേരളത്തിന്‍റെ സിനിമ'; തിയറ്ററിൽ തന്നെ റിലീസ് ചെയ്യണമെന്ന് ഫിയോക്ക്

മരക്കാർ കേരളത്തിന്‍റെ സിനിമയാണ്. മറ്റ് സിനിമകളെ പോലെ ഈ സിനിമയെ കാണാൻ കഴിയില്ല. അതിനാൽ തന്നെ കൂടുതൽ ദിവസങ്ങൾ ചിത്രം പ്രദർശിപ്പിക്കാനും സന്നദ്ധമാണ്. 10 കോടി വരെ അഡ്വാൻസ് നൽകാൻ തിയേറ്റര്‍ ഉടമകൾ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

മരക്കാർ തിയേറ്ററില്‍ റിലീസ് ചെയ്യണമെങ്കിൽ മിനിമം ഗ്യാരന്‍റി തുക നൽകണമെന്ന നിർമ്മാതാവിന്‍റെ ആവശ്യം അംഗീകരിക്കാൻ കഴിയില്ല. തിയേറ്റര്‍ റിലീസ് ചെയ്‌താല്‍ ഒ.ടി.ടിയെക്കാൾ കൂടുതൽ തുക ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൂടുതൽ സുരക്ഷിതമായ തുക ഒ.ടി.ടിയിൽ നിന്ന് നിർമ്മാതാവിന് ഓഫർ ലഭിച്ചിരിക്കാമെന്നും ഉടമകൾ പറഞ്ഞു.

ALSO READ : ആര്യനെ സ്വീകരിച്ച് 'മന്നത്'; ചേര്‍ത്തുപിടിച്ച് ഷാരൂഖ് ഖാൻ

പ്രശ്നം പരിഹരിക്കുന്നതിൽ മോഹൻലാൽ ഇടപെടുമെന്നാണ് പ്രതീക്ഷ. സിനിമകളുടെ തിയേറ്റർ പ്രദർശനവുമായി ബന്ധപ്പെട്ട് മന്ത്രി സജി ചെറിയാന്‍റെ പ്രസ്താവനയെ തങ്ങൾ സ്വാഗതം ചെയ്യുന്നുവെന്നും ഫിയോക്ക് ഭാരവാഹികൾ പറഞ്ഞു. അതേസമയം ഫിയോക്ക് ഭാരവാഹിത്വം രാജിവയ്ക്കുന്നതായി ആന്‍റണി പെരുമ്പാവൂർ അറിയിച്ചെന്ന വാർത്ത ഭാരവാഹികൾ നിഷേധിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.