ETV Bharat / sitara

എം. സ്വരാജ് എംഎല്‍എ അറസ്റ്റിലായെന്ന വാർത്ത വ്യാജമെന്ന് മണികണ്ഠന്‍ - swaraj MLS not arrested latest

എം. സ്വരാജ് എംഎല്‍എയുമായുള്ള ചിത്രം ഫേസ്ബുക്കിലൂടെ പങ്കുവച്ചുകൊണ്ടാണ് വ്യാജപ്രചരണത്തിനെതിരെ നടന്‍ മണികണ്ഠന്‍ പ്രതികരിച്ചത്.

നടന്‍ മണികണ്ഠന്‍ എം. സ്വരാജ്
author img

By

Published : Nov 10, 2019, 6:33 PM IST

അയോധ്യ വിധിക്ക് പിന്നാലെ പ്രതികരണവുമായെത്തിയ എം. സ്വരാജ് എംഎല്‍എ അറസ്റ്റിലായെന്ന വാർത്ത തെറ്റാണെന്ന് നടന്‍ മണികണ്ഠന്‍ ആചാരി. തന്‍റെ ഫേസ്‌ബുക്ക് പേജിലൂടെ എംഎൽഎയുമായുള്ള ചിത്രം പങ്കുവച്ചുകൊണ്ടാണ് താരം വ്യാജ വാർത്തക്കെതിരെ പ്രതികരിച്ചത്. അയോധ്യ ഭൂമി തര്‍ക്കകേസിലെ കോടതി വിധിയെക്കുറിച്ച് എം. സ്വരാജിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് വിവാദമായിരുന്നു. സംഭവത്തിൽ യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ പ്രകാശ് ബാബു ഡിജിപിക്ക് പരാതിയും നല്‍കി. ഇതിന് പിന്നാലെ സ്വരാജ് എംഎല്‍എ അറസ്റ്റിലായെന്ന തരത്തില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാജ പ്രചാരണം നടന്നിരുന്നു. എന്നാൽ, ഇന്ന് രാവിലെ അദ്ദേഹത്തെ ത്രിപ്പൂണിത്തുറയില്‍ വച്ച് കണ്ടെന്ന് നടൻ മണികണ്ഠന്‍ പറഞ്ഞു. നാം കാണുന്നതും കേൾക്കുന്നതുമായ എല്ലാ വാർത്തക്കളും ശരിയല്ലെന്നും മണികണ്ഠന്‍ പോസ്റ്റിൽ വ്യക്തമാക്കുന്നു.

  • " class="align-text-top noRightClick twitterSection" data="">

അയോധ്യാ വിധിയിൽ എംഎല്‍എയുടെ പോസ്റ്റ് ഒരു വിഭാഗം ജനങ്ങളില്‍ ആശങ്കയും പരസ്പരവിശ്വാസമില്ലായ്മയും വര്‍ഗീയതയും കലാപവും ഉണ്ടാക്കാൻ ശ്രമിക്കുന്നുവെന്നായിരുന്നു പ്രകാശ് ബാബുവിന്‍റെ പരാതി. 'വര്‍ത്തമാനകാല ഇന്ത്യയില്‍ മറിച്ചൊരു വിധിയുണ്ടാകുമെന്ന് നിഷ്‌കളങ്കരേ നിങ്ങളിപ്പോഴും പ്രതീക്ഷിച്ചിരുന്നുവോ?' എന്നാണ് സ്വരാജ് എംഎല്‍എ ഫേസ്ബുക്കിൽ കുറിച്ചത്.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.