ETV Bharat / sitara

ജിയോ ബേബിയുടെ അടുത്തത് 'ഫ്രീഡം ഫൈറ്റ്' ; കൂടെ 4 സംവിധായകര്‍ - മമ്മൂട്ടി

അഞ്ച് സംവിധായകര്‍ ഒന്നിക്കുന്ന ആന്തോളജി ചിത്രമാണ് ഫ്രീഡം ഫൈറ്റ്

first look poster  Mammootty  Freedom Fight  'ഫ്രീഡം ഫൈറ്റ്  മമ്മൂട്ടി  ജിയോ ബേബി
'ഫ്രീഡം ഫൈറ്റ്' പോസ്റ്റര്‍ പുറത്തിറക്കി മമ്മൂട്ടി ; ചിത്രത്തില്‍ ജിയോ ബേബിയുള്‍പ്പെടെ 5 സംവിധായകര്‍
author img

By

Published : Oct 24, 2021, 12:09 PM IST

Updated : Oct 24, 2021, 1:40 PM IST

ജിയോ ബേബി ഉള്‍പ്പടെ അഞ്ച് സംവിധായകര്‍ ഒന്നിക്കുന്ന ആന്തോളജി ചിത്രം ഫ്രീഡം ഫൈറ്റിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. മമ്മൂട്ടി തന്‍റെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിലൂടെയാണ് പോസ്റ്റര്‍ പങ്കുവച്ചത്. കുഞ്ഞില മസ്‌ലാമണി, ജിതിൻ ഐസക് തോമസ്, അഖിൽ അനിൽകുമാർ, ഫ്രാൻസിസ് ലൂയിസ് എന്നിവരാണ് മറ്റ് നാല് സംവിധായകര്‍.

  • " class="align-text-top noRightClick twitterSection" data="">

ജോജു ജോര്‍ജ്, രോഹിണി, രജീഷ വിജയന്‍, ശ്രിന്ദ, സിദ്ധാര്‍ഥ് ശിവ, കബനി തുടങ്ങിയവര്‍ ചിത്രത്തിലുണ്ട്. ജോമോന്‍ ജേക്കബ്, ഡിജോ അഗസ്റ്റിന്‍, സജിന്‍ എസ് രാജ്, വിഷ്‌ണുരാജന്‍ എന്നിവരാണ് നിര്‍മാണം. അഭിനേതാക്കളുടെ മുഖം വ്യക്തമാക്കാതെ, ഇല്ലസ്‌ട്രേഷന്‍ ഉള്‍പ്പെടുത്തിയ പോസ്റ്ററിന്‍റെ രൂപകല്‍പ്പന 'ഏസ്‌തെറ്റിക് കുഞ്ഞമ്മ'യാണ്.

ALSO READ: ഓസ്‌കര്‍ എന്‍ട്രിയില്‍ ഇടം പിടിച്ച് തമിഴ് ചിത്രം കൂഴങ്കള്‍

ജിയോ ബേബി സംവിധാനം ചെയ്‌ത് ജനുവരിയില്‍ പുറത്തിറങ്ങിയ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ 2020ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. മികച്ച തിരക്കഥാകൃത്തിനുള്ള പുരസ്‌കാരവും ജിയോ ബേബി നേടി.

Last Updated : Oct 24, 2021, 1:40 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.