മീ ടു വിവാദങ്ങൾക്ക് കാരണം പുരുഷന്മാർ കഴിക്കുന്ന ഭക്ഷണത്തിലെ ഹോർമോണുകളാണെന്ന് നടി ഷീല. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഷീലയുടെ പ്രതികരണം.
''ഭക്ഷണത്തിലെ ഹോർമോണുകൾ പുരുഷന്മാരെ 90 ശതമാനം മനുഷ്യരും പത്ത് ശതമാനം മൃഗങ്ങളുമാക്കുന്നു. പണ്ടൊക്കെ 20 വയസ് ആകുമ്പോഴാണ് കുട്ടികൾ പ്രണയത്തിലാകുക. എന്നാല്‍, ഇപ്പോൾ ആ പ്രായമാകുമ്പോഴേക്കും കുട്ടികൾ പ്രണയിച്ച് കഴിഞ്ഞിട്ടുണ്ടായിരിക്കും. ഇതെല്ലാം ഭക്ഷണവുമായി ബന്ധപ്പെട്ട് കിടക്കുന്നതായി തോന്നുന്നു'', ഷീല പറഞ്ഞു.
താൻ സിനിമയില്‍ ഉണ്ടായിരുന്ന കാലത്ത് ആരും തന്നെ ശല്യം ചെയ്തിട്ടില്ലെന്നും ബഹുമാനം ഇല്ലാതെ പെരുമാറിയിട്ടില്ലെന്നും നടി പറഞ്ഞു. പണ്ട് കാലത്ത് ഷൂട്ടിങ്ങുകളൊക്കെ കൂടുതലും നിറയെ മരങ്ങളുള്ള പ്രദേശങ്ങളിലായിരുന്നു. ഇത് മനസമാധാനത്തോടെ നിലനില്‍ക്കാൻ കാരണമായെന്നും ഷീല അഭിപ്രായപ്പെട്ടു.