ETV Bharat / sitara

കന്നഡ ചിത്രത്തില്‍ തിളങ്ങാന്‍ കാസര്‍കോട്ടിലെ 14 കാരന്‍ - movie news

കന്നഡ ചിത്രത്തില്‍ തിളങ്ങാൻ കാസർകോട്ടുകാരൻ സായി കൃഷ്‌ണ. 'നൻ ഹെസറു കിഷോറ വൾ പാസ് എൻറു' എന്ന കന്നഡ ചിത്രത്തിലാണ് സായി കൃഷ്‌ണ വേഷമിടുന്നത്.

sd_kl1_kannada flim malayali actor _7210525  Malayalam actor in Kannada Movie Kasargod Sai Krishna  Malayalam little actor in Kannada Movie  Malayalam actor in Kannada Movie  Kasargod Sai Krishna  Kasargod Sai Krishna in Kannada movie  കന്നഡ ചിത്രത്തില്‍ തിളങ്ങാന്‍ കാസര്‍കോട്ടിലെ 14 കാരന്‍  കന്നഡ ചിത്രത്തില്‍ തിളങ്ങാൻ കാസർകോട്ടുകാരൻ സായി കൃഷ്‌ണ  Sai Krishna  film news  film  movie news  movies
കന്നഡ ചിത്രത്തില്‍ തിളങ്ങാന്‍ കാസര്‍കോട്ടിലെ 14 കാരന്‍
author img

By

Published : Nov 10, 2021, 1:40 PM IST

കാസർകോട്: കന്നഡ ചിത്രത്തില്‍ തിളങ്ങാൻ കാസർകോട്ടുകാരൻ സായി കൃഷ്ണ. ചന്തേര സ്വദേശിയും 14 വയസുകാരനുമായ സായി കൃഷ്ണയുടെ രണ്ടാമത്തെ പ്രമുഖ ചിത്രമാണ് 'നൻ ഹെസറു കിഷോറ വൾ പാസ് എൻറു'.

ഒരു മുത്തച്ഛനും പേരക്കുട്ടിയും തമ്മിലുള്ള ബന്ധം, അവയവമോഷണത്തിന് വേണ്ടി കുട്ടികളെ തട്ടിക്കൊണ്ടു പോകൽ തുടങ്ങീ വിവിധങ്ങളായ വിഷയങ്ങളാണ് ചിത്രം ചര്‍ച്ച ചെയ്യുന്നത്. കുട്ടികള്‍ക്കെതിരെയുള്ള അനീതിക്കും അക്രമത്തിനും ചൂഷണത്തിനും എതിരായി പോരാടാനും ചിത്രം ആഹ്വാനം ചെയ്യുന്നു.

പതെ ഫിലിംസിന്റെ ബാനറിൽ എം.ഡി. പാർത്ഥസാരഥിയുടെ നിര്‍മ്മാണത്തില്‍ ഭാരതി ശങ്കറാണ് സംവിധാനം. ഈ മാസം 19ന് റിലീസ് ചെയ്യുന്ന ചിത്രം കാസർകോട് കൃഷ്ണ തിയേറ്ററിലും പ്രദർശനത്തിനെത്തും. മൈസൂരിലായിരുന്നു ചിത്രീകരണം.

കന്നഡയിൽ മികച്ച വിജയം നേടിയ 'സർക്കാരി ഹിരിയ പ്രാഥമിക ശാലെ' എന്ന സിനിമയിലൂടെയാണ് സായി കൃഷ്‌ണ ശ്രദ്ധ നേടിയത്. സ്വന്തമായി ഏഴ് ഷോർട്ട് ഫിലിമുകളും ഒരു ആൽബവും ഈ കൊച്ചു മിടുക്കന്‍ സംവിധാനം ചെയ്തിട്ടുണ്ട്. നാടക മത്സരങ്ങളിലും പങ്കെടുത്ത് നിരവധി സമ്മാനം നേടിയിട്ടുള്ളി സായി കൃഷ്‌ണ കാസർകോട് ചിന്മയ വിദ്യാലയത്തിൽ ഒമ്പതാം തരം വിദ്യാർഥിയാണ്.

കാസർകോട് കെ.എസ്.ആർ.ടി.സി കണ്ടക്ടറും, സി.ഐ.ടി.യു യൂണിയൻ യൂണിറ്റ് സെക്രട്ടറിയുമായ കൃഷ്ണകുമാറിന്റെയും ചിന്മയ സ്കൂൾ അദ്ധ്യാപിക ബി. സ്വപ്നയുടെയും ഏകമകനാണ് സായി കൃഷ്‌ണ.

Also Read: പുലിമുരുകന് ശേഷം 'മോണ്‍സ്‌റ്റര്‍'; ലക്കി സിങ് ആയി മോഹന്‍ലാല്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.