ETV Bharat / sitara

M A Nishad about Marakkar movie : 'മമ്മൂട്ടി സാറിനെ വെച്ച് ഒരു 'മരക്കാര്‍' ആലോചിക്കാവുന്നതാണ്..' :എം.എ നിഷാദ്‌

author img

By

Published : Dec 3, 2021, 7:51 PM IST

M A Nishad about Marakkar Mammootty movie : മരക്കാറിനെ കുറിച്ചുള്ള സംവിധായകന്‍ എം.എ നിഷാദിന്‍റെ വാക്കുകള്‍ ശ്രദ്ധേയമാവുകയാണ്. മരക്കാറില്‍ മോഹന്‍ലാല്‍ നല്ല പ്രകടനമാണ് കാഴ്‌ചവെച്ചതെങ്കിലും മമ്മൂട്ടിയെ വച്ചൊരു മരക്കാര്‍ ആലോചിക്കാവുന്നതാണെന്നും സംവിധായകന്‍ പറയുന്നു.

M A Nishad about a new Marakkar movie  new Marakkar movie with Mammootty  M A Nishad about Marakkar movie  M A Nishad about Marakkar  Marakkar Mammootty movie  M A Nishad facebook post about Marakkar  Mohanlal latest movie  Malayalam Entertainment movie  Malayalam movie news  Malayalam celebrity news
M A Nishad about Marakkar movie : 'മമ്മൂട്ടി സാറിനെ വെച്ച് ഒരു 'മരക്കാര്‍' ആലോചിക്കാവുന്നതാണ്..' :എം.എ നിഷാദ്‌

M A Nishad about Marakkar : കഴിഞ്ഞ ദിവസം തിയേറ്ററുകളിലെത്തിയ 'മരക്കാര്‍ അറബിക്കടലിന്‍റെ സിംഹ'ത്തെ കുറിച്ചുള്ള ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍. ചിത്രത്തെ പുകഴ്‌ത്തിയും വിമര്‍ശിച്ചും നിരവധി പേരാണ്‌ രംഗത്തെത്തിയിരിക്കുന്നത്. ഇപ്പോഴിതാ സംവിധായകന്‍ എം.എ നിഷാദിന്‍റെ വാക്കുകളാണ് ശ്രദ്ധേയമാവുന്നത്.

മരക്കാറില്‍ മോഹന്‍ലാല്‍ നല്ല പ്രകടനമാണ് കാഴ്‌ചവെച്ചിരിക്കുന്നതെന്നും, ചിത്രം ഒരു വിഷ്വല്‍ ട്രീറ്റ് ആണെന്നുമാണ് നിഷാദ്‌ പറയുന്നത്. ചിത്രത്തിന് എന്തെങ്കിലും അപാകതകളുണ്ടെങ്കില്‍ അത് വിളിച്ചു പറയരുതെന്നും പകരം മമ്മൂട്ടിയെ വച്ചൊരു മരക്കാര്‍ ആലോചിക്കാവുന്നതാണെന്നും സംവിധായകന്‍ പറയുന്നു. ഫേസ്‌ബുക്കിലൂടെയാണ് മരക്കാര്‍ നിരീക്ഷണവും അഭിപ്രായവും രേഖപ്പെടുത്തി നിഷാദ്‌ രംഗത്തെത്തിയത്.

M A Nishad facebook post about Marakkar : 'മരക്കാർ കണ്ടു.. മകനോടൊപ്പം. ഇതൊരു ചരിത്ര സിനിമയല്ല... ഇത് സംവിധായകന്‍റെ, ചിന്തകളിൽ നിന്നും രൂപപ്പെട്ടതാണെന്ന് അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്.. അപ്പോൾ വിമർശിക്കുന്നവർ അതും കൂടി കണക്കിലെടുക്കണം.... കുഞ്ഞാലി മരക്കാറായി മോഹൻലാൽ, നല്ല പ്രകടനം തന്നെയാണ് കാഴ്ച്ചവെച്ചത്.. അഭിനേതാക്കൾ എല്ലാവരും തന്നെ അവരവരുടെ ഭാഗം നന്നായി ചെയ്തിട്ടുണ്ട്.

ഒരു വിഷ്വൽ ട്രീറ്റ് തന്നെയാണ് കുഞ്ഞാലി മരക്കാർ... സിദ്ധാർത്ഥ് പ്രിയദർശനും, ഛായാഗ്രഹകൻ, തിരുവും, സൗണ്ട് ഡിസൈനർ രാജാകൃഷ്ണനും, പ്രത്യേകം അഭിനന്ദനം അർഹിക്കുന്നു... ആൻറ്റണി പെരുമ്പാവൂർ എന്ന നിർമ്മാതാവിന്‍റേത് കൂടിയാണ് ഈ ചിത്രം എന്ന് പറയാതെ വയ്യ...

ചില അപാകതകൾ നമ്മൾ കണ്ടില്ല എന്ന് നടിക്കുകയും അതിന്റെ തെറ്റുകൾ ഉച്ചത്തിൽ വിളിച്ചു പറയാതിരിക്കലും ഒരുപാടു പേരുടെ പ്രയത്നഫലമായ, അന്നമായ... കലാസൃഷ്‌ടികളെ ഇകഴ്ത്താതിരിക്കലും, ഒരു വലിയ സമൂഹം ജീവിച്ചുപോകുന്ന ഈ മേഘലയുടെ ഉയിർത്തെഴുന്നേൽപ്പിനും കലയെയും കലാകാരന്മാരെയും സ്നേഹിക്കുന്ന ഓരോ വ്യക്തികളുടെയും പക്വമായി പെരുമാറലുകളും അത്യാവശ്യമാണ്.... ഈ കാലഘട്ടത്ത്...

കുഞ്ഞാലി മരക്കാർ എന്ന ആദ്യത്തെ സ്വാതന്ത്ര്യ സമര പോരാളിയുടെ ചരിത്രം സിനിമയാക്കാൻ ഇനിയും കഴിയും... സന്തോഷ് ശിവന്‍റെ സംവിധാനത്തിൽ മമ്മൂട്ടി സാറിനെ വെച്ച് ഒരു ചരിത്ര സിനിമ ആലോചിക്കാവുന്നതാണ്... അതിന് നല്ലൊരു തിരക്കഥയാണ് ആവശ്യം.. I repeat നല്ലൊരു തിരക്കഥയാണാവശ്യം... സന്തോഷ് ശിവൻ ആ കാര്യത്തിൽ രണ്ടാമത് ഒന്നാലോചിക്കുന്നതായിരിക്കും... നല്ലത്...'

Also Read: Mohanlal thanks to Suresh Gopi : 'ഇത് ഇങ്ങനെ തന്നെ തുടരുമെന്ന് പ്രതീക്ഷിക്കുന്നു...'; സുരേഷ്‌ ഗോപിയോട് നന്ദി പറഞ്ഞ് മോഹന്‍ലാല്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.