ETV Bharat / sitara

ഡല്‍ഹിയിലെ വായു മലിനീകരണം; പ്രതിഷേധവുമായി ഡികാപ്രിയോ

ഹോളിവുഡ് നടനും പരിസ്ഥിതി പ്രവർത്തകനുമായ ലിയനാർഡോ ഡികാപ്രിയോ ഡല്‍ഹിയിലെ ഇന്ത്യാ ഗേറ്റിൽ നടന്ന പ്രതിഷേധത്തിൽ നിന്നുള്ള ചിത്രങ്ങൾ ഇന്‍സ്റ്റഗ്രാമിൽ പങ്കുവെച്ചുകൊണ്ടാണ് വായു മലിനീകരണത്തിനെതിരെ പ്രതികരിച്ചിരിക്കുന്നത്.

ഡല്‍ഹിയിലെ വായു മലിനീകരണം
author img

By

Published : Nov 20, 2019, 12:33 PM IST

തലസ്ഥാന നഗരിയിലെ വായു മലിനീകരണത്തിനെതിരെ ഹോളിവുഡ് നടനും പരിസ്ഥിതി പ്രവർത്തകനുമായ ലിയനാർഡോ ഡികാപ്രിയോ രംഗത്ത്. ഡല്‍ഹിയിൽ മലിനീകരണ തോത് വർധിക്കുന്ന സാഹചര്യത്തിൽ ഉടനടി നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യാ ഗേറ്റിൽ നടന്ന പ്രതിഷേധത്തിൽ നിന്നുള്ള ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടാണ് താരം പ്രതികരിച്ചിരിക്കുന്നത്. പാരിസ്ഥിതിക പ്രശ്‌നങ്ങൾ പ്രതിപാദിക്കാനുള്ള എക്സ്റ്റിങ്ഷന്‍ റെബല്യന്‍ എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ കൈയ്യിൽ പ്ലക്കാർഡുകളുമേന്തി നിൽക്കുന്ന ആളുകളുടെ ചിത്രങ്ങളും കുറിപ്പും അദ്ദേഹം റിഗ്രാം ചെയ്‌തു.

"ഇന്ത്യയിലെ അന്തരീക്ഷ മലിനീകരണം പ്രതിവർഷം 1.5 മില്യൺ ആളുകളുടെ മരണത്തിന് ഇടയാക്കുന്നുണ്ടെന്നാണ് ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട് വ്യക്തമാക്കുന്നത്. പ്രതിഷേധത്തിൽ പ്രായഭേദമന്യേ എല്ലാവരും പങ്കെടുത്തിരുന്നു," ഡികാപ്രിയോ പറഞ്ഞു. പ്രതിഷേധം തുടങ്ങി അടുത്ത കുറച്ച് മണിക്കൂറുകൾക്കുള്ളിൽ തന്നെ പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നും മലിനീകരണപ്രശ്‌നങ്ങളിൽ തീരുമാനമുണ്ടായി. മലിനീകരണം തടയാൻ ഗവൺമെന്‍റ് സ്വീകരിച്ച നടപടികളും പോസ്റ്റിൽ താരം അക്കമിട്ട് വിവരിക്കുന്നുണ്ട്. "വാഗ്‌ദാനങ്ങൾ തുടരും, അന്തരീക്ഷം അരക്ഷിതമായി തന്നെ നിലനിൽക്കും, എന്നാൽ മലിനീകരണം തുടച്ചുനീക്കുന്നവരെ പ്രതിഷേധങ്ങൾ ഉയരും," ടൈറ്റാനിക് നായകൻ കുറിച്ചു.
ഇന്ത്യയിലെ പാരിസ്ഥിക പ്രശ്‌നങ്ങൾ ഇതാദ്യമായല്ല ഡികാപ്രിയോ പ്രതിപാദിക്കുന്നത്. ചെന്നൈയിൽ ജലപ്രതിസന്ധിയുണ്ടായപ്പോഴും ഹോളിവുഡ് താരം ഇതിനുമുമ്പ് പ്രതികരിച്ചിരുന്നു.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.