നടി ലെന ആദ്യമായി തിരക്കഥ എഴുതുന്ന ചിത്രം ഓളത്തിന്‍റെ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ പുറത്ത്. നടൻ സൗബിൻ ഷാഹിർ ആണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടത്. നവാഗതനായ വി.എസ് അഭിലാഷ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
- " class="align-text-top noRightClick twitterSection" data="
">
23 വർഷത്തെ അഭിനയ ജീവിതത്തിന് ശേഷമാണ് ലെന തിരക്കഥ രചനയിലേക്ക് തിരിയുന്നത്. സംവിധായകനൊപ്പം ചേർന്നാണ് ലെന സിനിമയുടെ തിരക്കഥ എഴുതുന്നത്. നൗഫൽ പുനത്തിൽ നിർമിക്കുന്ന ചിത്രത്തിൽ അർജുൻ അശോകൻ, ലെന, ബിനു പപ്പു, ഹരിശ്രീ അശോകൻ, നോബി മാർക്കോസ്, സുരേഷ് ചന്ദ്രമേനോൻ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.
Also Read: ഞാൻ വന്നിരിക്കുന്നത് 'കാവലിനാ'... ആരാച്ചാര്‍ ആക്കരുത്! മാസ് ലുക്കില്‍ സുരേഷ് ഗോപി
അരുൺ തോമസ് സംഗീതം നിർവഹിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം നിർവഹിക്കുന്നത് അസ്കർ ആണ്.