ETV Bharat / sitara

വിരമിക്കുന്നതിനേ കുറിച്ച് ചിന്തിക്കരുത്; ധോണിയോട് ലതാ മങ്കേഷ്കർ - എം എസ് ധോണി

ഇപ്പോഴൊന്നും വിരമിക്കലിനെക്കുറിച്ച് ചിന്തിക്കരുതെന്നാണ് ലത മങ്കേഷ്‌കര്‍ ധോണിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. രാജ്യത്തിന് താങ്കളെപ്പോലെയുള്ള ക്രിക്കറ്റ് താരത്തെ ആവശ്യമാണെന്നും ട്വിറ്ററിലൂടെ ഗായിക പറഞ്ഞു

വിരമിക്കുന്നതിനേ കുറിച്ച് ചിന്തിക്കരുത്; ധോണിയോട് ലതാ മങ്കേഷ്കർ
author img

By

Published : Jul 11, 2019, 11:36 PM IST

ലോകകപ്പ് സെമിയില്‍ ന്യൂസിലന്‍റിനോട് തോറ്റ് ഇന്ത്യ പുറത്തായതോടെ ധോണിയുടെ വിരമിക്കലും ചര്‍ച്ചയായിരിക്കുകയാണ്. തലനാരിഴക്ക് ലോകകപ്പ് ഫൈനല്‍ പ്രവേശം നഷ്ടമായതിന്‍റെ വിഷമത്തിലാണ് ധോണി കളം വിട്ടത്. എന്നാല്‍ ധോണി വിരമിക്കരുത് എന്നാണ് ഒരു വിഭാഗം ആരാധകരുടെ ആവശ്യം. 'donotretiredhoni' എന്ന ഹാഷ്ടാഗ് ട്വിറ്ററിലും ട്രെൻഡിങ്ങായി കൊണ്ടിരിക്കുകയാണ്.

താരത്തിന്‍റെ വിരമിക്കല്‍ ചര്‍ച്ചയാവുന്നതിനിടെ ധോണിയ്ക്ക് പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ് പ്രമുഖ ഗായിക ലത മങ്കേഷ്‌കര്‍. ഇപ്പോഴൊന്നും വിരമിക്കലിനെക്കുറിച്ച് ചിന്തിക്കരുതെന്നാണ് ലത മങ്കേഷ്‌കര്‍ ധോണിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. രാജ്യത്തിന് താങ്കളെപ്പോലെയുള്ള ക്രിക്കറ്റ് താരത്തെ ആവശ്യമാണെന്നും ട്വിറ്ററിലൂടെ ഗായിക പറഞ്ഞു. 'നമസ്‌കാരം എംഎസ് ധോണി ജി. നിങ്ങള്‍ വിരമിക്കാൻ ഒരുങ്ങുന്നതായി ഞാന്‍ കേട്ടു. ദയവായി അങ്ങനെയൊന്നും ചിന്തിക്കരുത്. ഈ രാജ്യത്തിന് നിങ്ങളെ ആവശ്യമാണ്. വിരമിക്കുന്നതിനെക്കുറിച്ചുള്ള ചിന്തപോലും നിങ്ങള്‍ക്കുണ്ടാവരുതെന്നും ഞാന്‍ അഭ്യര്‍ഥിക്കുന്നു.' ലത മങ്കേഷ്‌കര്‍ ട്വിറ്ററില്‍ കുറിച്ചു.

നേരത്തെ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും എം.എസ്.ധോനിയെ പിന്തുണച്ച് രംഗത്തുവന്നിരുന്നു. 'എം.എസ്.ധോനിയുടെ ഏറ്റവും വലിയ നേട്ടം എന്താണെന്ന് നിങ്ങള്‍ക്ക് അറിയാമോ? അഞ്ചിന് മൂന്ന് വിക്കറ്റ് എന്ന അവസ്ഥയിലും 125 കോടി ആളുകള്‍ അദ്ദേഹത്തെ വിശ്വസിച്ചു എന്നതാണ്,' സ്മൃതി ഇറാനി കുറിച്ചു.

ന്യൂസിലന്‍റിന്‍റെ 240 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യയ്ക്ക് തുടക്കത്തിലെ മുന്‍നിരയെ നഷ്ടമായിരുന്നു. ഏഴാം വിക്കറ്റില്‍ ധോണിയും (50) ജഡേജയും (77) ചേര്‍ന്നുള്ള 116 റണ്‍സിന്‍റെ കൂട്ടുകെട്ടാണ് മെച്ചപ്പെട്ട സ്‌കോറിലേക്ക് ഇന്ത്യയെ എത്തിച്ചത്. എന്നാല്‍ ഇരുവരും പുറത്തായതോടെ ഇന്ത്യ പരാജയം സമ്മതിക്കുകയായിരുന്നു.

Intro:Body:

വിരമിക്കുന്നതിനേ കുറിച്ച് ചിന്തിക്കരുത്; ധോണിയോട് ലതാ മങ്കേഷ്കർ

ലോകകപ്പ് സെമിയില്‍ ന്യൂസിലന്‍ഡിനോട് തോറ്റ് ഇന്ത്യ പുറത്തായതോടെ ധോണിയുടെ വിരമിക്കലും ചര്‍ച്ചയായിരിക്കുകയാണ്. തലനാരിഴക്ക് ലോകകപ്പ് ഫൈനല്‍ പ്രവേശം നഷ്ടമായതിന്‍റെ വിഷമത്തിലാണ് ധോണി കളം വിട്ടത്. 

എന്നാല്‍ ധോണി വിരമിക്കരുത് എന്നാണ് ഒരു വിഭാഗം ആരാധകരുടെ ആവശ്യം. 'donotretiredhoni' എന്ന ഹാഷ്ടാഗ് ട്വിറ്ററിലും ട്രെൻഡിങ്ങായി കൊണ്ടിരിക്കുകയാണ്. 

താരത്തിന്റെ വിരമിക്കല്‍ ചര്‍ച്ചയാവുന്നതിനിടെ ധോണിയ്ക്ക് പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ് പ്രമുഖ ഗായിക ലത മങ്കേഷ്‌കര്‍. ഇപ്പോഴൊന്നും വിരമിക്കലിനെക്കുറിച്ച് ചിന്തിക്കരുതെന്നാണ് ലത മങ്കേഷ്‌കര്‍ ധോണിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. രാജ്യത്തിന് താങ്കളെപ്പോലെയുള്ള ക്രിക്കറ്റ് താരത്തെ ആവശ്യമാണെന്നും ട്വിറ്ററിലൂടെ ഗായിക പറഞ്ഞു. 'നമസ്‌കാരം എംഎസ് ധോണി ജി. നിങ്ങള്‍ വിരമിക്കാൻ ഒരുങ്ങുന്നതായി ഞാന്‍ കേട്ടു. ദയവായി അങ്ങനെയൊന്നും ചിന്തിക്കരുത്. ഈ രാജ്യത്തിന് നിങ്ങളെ ആവശ്യമാണ്. വിരമിക്കുന്നതിനെക്കുറിച്ചുള്ള ചിന്തപോലും നിങ്ങള്‍ക്കുണ്ടാവരുതെന്നും ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു.' ലത മങ്കേഷ്‌കര്‍ കുറിച്ചു. 

നേരത്തെ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും എം.എസ്.ധോനിയെ പിന്തുണച്ച് രംഗത്തുവന്നിരുന്നു. 'എം.എസ്.ധോനിയുടെ ഏറ്റവും വലിയ നേട്ടം എന്താണെന്ന് നിങ്ങള്‍ക്ക് അറിയാമോ? അഞ്ചിന് മൂന്ന് വിക്കറ്റ് എന്ന അവസ്ഥയിലും 125 കോടി ആളുകള്‍ അദ്ദേഹത്തെ വിശ്വസിച്ചു എന്നതാണ്,' സ്മൃതി ഇറാനി കുറിച്ചു.

ന്യൂസിലന്‍ഡിന്റെ 240 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യയ്ക്ക് തുടക്കത്തിലെ മുന്‍നിരയെ നഷ്ടമായിരുന്നു. ഏഴാം വിക്കറ്റില്‍ ധോണിയും (50) ജഡേജയും (77) ചേര്‍ന്നുള്ള 116 റണ്‍സിന്റെ കൂട്ടുകെട്ടാണ് മെച്ചപ്പെട്ട സ്‌കോറിലേക്ക് ഇന്ത്യയെ എത്തിച്ചത്. എന്നാല്‍ ഇരുവരും പുറത്തായതോടെ ഇന്ത്യ പരാജയം സമ്മതിക്കുകയായിരുന്നു. 

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.