ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ആക്ഷന്‍ ചിത്രമായ കെജിഎഫ് : ചാപ്‌റ്റര്‍ 2 (KGF:Chapter2) വിലെ ആദ്യ ഗാനം പുറത്തിറങ്ങി. 'തൂഫാന്‍' (Toofan) എന്ന് പേരിട്ടിരിക്കുന്ന ലിറിക്കല്‍ ഗാനം ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകരാണ് പുറത്തുവിട്ടത്. ചിത്രത്തിലെ കേന്ദ്രകഥാപാത്രമായ 'റോക്കി' യെക്കുറിച്ച് സംസാരിക്കുന്ന ഗാനം പുറത്തിറങ്ങി മണിക്കൂറുകള്‍ക്കകം തന്നെ ആരാധകര്‍ ഏറ്റെടുത്തിട്ടുണ്ട്.
കന്നട സൂപ്പര്‍ താരം യാഷ് കേന്ദ്ര കഥാപാത്രമായെത്തുന്ന ചിത്രം മലയാളം ഉള്‍പ്പടെ 5 ഭാഷകളിലായാണ് റിലീസ് ചെയ്യുന്നത്. യാഷിന് പുറമേ സഞ്ജയ് ദത്തുള്‍പ്പടെ വന്‍ താരനിരയാണ് ചിത്രത്തിലുള്ളത്. കൊവിഡ് കാരണം പലതവണ റിലീസ് മാറ്റിവെച്ച ചിത്രം ഏപ്രില്‍ 14-നാണ് തിയേറ്ററുകളില്‍ എത്തുക.
-
Here comes #Toofan 🌪️
— Yash (@TheNameIsYash) March 21, 2022 " class="align-text-top noRightClick twitterSection" data="
Kannada: https://t.co/hwLeUampWF
Telugu: https://t.co/BIjG1e5Xs2
Tamil: https://t.co/jpoe5oyH0B
Malayalam: https://t.co/yDxjcFZD8B#KGFChapter2 @Thenameisyash @prashanth_neel@VKiragandur @hombalefilms @HombaleGroup@RaviBasrur @bhuvangowda84 @LahariMusic pic.twitter.com/DA8IHqbYsQ
">Here comes #Toofan 🌪️
— Yash (@TheNameIsYash) March 21, 2022
Kannada: https://t.co/hwLeUampWF
Telugu: https://t.co/BIjG1e5Xs2
Tamil: https://t.co/jpoe5oyH0B
Malayalam: https://t.co/yDxjcFZD8B#KGFChapter2 @Thenameisyash @prashanth_neel@VKiragandur @hombalefilms @HombaleGroup@RaviBasrur @bhuvangowda84 @LahariMusic pic.twitter.com/DA8IHqbYsQHere comes #Toofan 🌪️
— Yash (@TheNameIsYash) March 21, 2022
Kannada: https://t.co/hwLeUampWF
Telugu: https://t.co/BIjG1e5Xs2
Tamil: https://t.co/jpoe5oyH0B
Malayalam: https://t.co/yDxjcFZD8B#KGFChapter2 @Thenameisyash @prashanth_neel@VKiragandur @hombalefilms @HombaleGroup@RaviBasrur @bhuvangowda84 @LahariMusic pic.twitter.com/DA8IHqbYsQ
Also read: പ്രമുഖ യൂട്യൂബറും നടിയുമായ ഗായത്രി വാഹനാപകടത്തില്‍ മരിച്ചു
2018-ല്‍ പുറത്തിറങ്ങിയ കെജിഎഫ് അന്ന് ബോക്‌സ് ഓഫിസില്‍ വന്‍ തരംഗമാണ് സൃഷ്‌ടിച്ചത്. ചിത്രത്തിനൊപ്പം ആദ്യ ഭാഗത്തിലെ ഗാനങ്ങളും വലിയ രീതിയില്‍ തന്നെ ജനപ്രീതി നേടിയിരുന്നു. പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന ചിത്രം 100 കോടി മുതല്‍മുടക്കിലാണ് രണ്ടാം വരവിനൊരുങ്ങുന്നത്.