ETV Bharat / sitara

'ലിവ് ആൻഡ് ലെറ്റ് ലിവ്' ; ബോഡി ഷെയിമിങ്ങിന് കാജലിന്‍റെ മറുപടി - ബോഡി ഷെയിമിങ്ങ് മറുപടിയുമായ കാജൽ അഗർവാൾ

ട്രോളന്മാരോട് നല്ല രീതിയിൽ പെരുമാറണമെന്നും 'ലിവ് ആൻഡ് ലെറ്റ് ലിവ്' (ജീവിക്കൂ, ജീവിക്കാൻ അനുവദിക്കൂ) നയം സ്വീകരിക്കണമെന്നും കാജല്‍ അഗര്‍വാള്‍

Kajal Aggarwal to body shamers  kajal aggarwal on body hsaming during pregnancy  kajal aggrwal latest news  kajal aggarwal latest updates  kajal aggarwal on body changes during pregnancy  kajal aggarwal reply to trolls and body shaming  kajal aggarwal slams trolls for body shaming her during pregnancy  ലിവ് ആൻഡ് ലെറ്റ് ലിവ്  ബോഡി ഷെയിമിങ്ങ് മറുപടിയുമായ കാജൽ അഗർവാൾ  കാജൽ പുതിയ ഇൻസ്റ്റഗ്രാം പോസ്റ്റ്
'ലിവ് ആൻഡ് ലെറ്റ് ലിവ്' ; ബോഡി ഷെയിമിങ്ങിന് കാജലിന്‍റെ മറുപടി
author img

By

Published : Feb 9, 2022, 3:20 PM IST

ഹൈദരാബാദ് : തന്‍റെ ആദ്യ കൺമണിക്കായുള്ള കാത്തിരിപ്പിലാണ് തെന്നിന്ത്യൻ താരം കാജൽ അഗർവാൾ. തന്‍റെ ജീവിതത്തിലെ ഏറ്റവും അത്ഭുതകരമായ ഘട്ടം ആസ്വദിക്കുകയാണ് നടി. സിനിമയിൽ നിന്ന് ഷോട്ട് ബ്രേക്ക് എടുത്ത കാജൽ ഇപ്പോൾ ഭർത്താവ് കിച്‌ലുവിനോടൊപ്പം ദുബായിൽ വെക്കേഷനിലാണ്. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്‍റെ ഹോളിഡേ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവയ്‌ക്കുന്നുണ്ട്.

എന്നാൽ ഇപ്പോൾ ഗർഭകാലത്ത് തന്‍റെ ശരീരത്തിലുണ്ടായ മാറ്റങ്ങൾക്കെതിരെ ഉയരുന്ന ട്രോളുകൾക്കും ബോഡി ഷെയിമിങ്ങിനുമൊക്കെ മറുപടിയുമായി വന്നിരിക്കുകയാണ് കാജൽ. അമ്മയാകാനുള്ള തയാറെടുപ്പിനായി താൻ പരിശീലിച്ചുപോരുന്ന കാര്യങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച താരം, ട്രോളന്മാരോട് നല്ല രീതിയിൽ പെരുമാറണമെന്നും 'ലിവ് ആൻഡ് ലെറ്റ് ലിവ്' (ജീവിക്കൂ, ജീവിക്കാൻ അനുവദിക്കൂ) നയം സ്വീകരിക്കണമെന്നും അഭ്യർഥിച്ചു.

'എന്‍റെ ജീവിതത്തിലെ, ശരീരത്തിലെ, വീട്ടിലെ, ഏറ്റവും പ്രധാനമായി ജോലിസ്ഥലത്തെ അത്ഭുതകരമായ സംഭവവികാസങ്ങളാണ് ഞാൻ കൈകാര്യം ചെയ്യുന്നത്. കൂടാതെ, ചില കമന്‍റുകൾ/ ബോഡി ഷെയിമിങ് സന്ദേശങ്ങൾ/ മീമുകൾ എന്നിവകൊണ്ട് ഒരുപയോഗവും ഇല്ല. നമുക്ക് ദയ കാണിക്കാൻ പഠിക്കാം. അത് ബുദ്ധിമുട്ടാണെങ്കിൽ, ജീവിക്കൂ, ജീവിക്കാൻ അനുവദിക്കൂ!' എന്നായിരുന്നു താരത്തിന്‍റെ പോസ്റ്റ്.

ALSO READ: അപകടത്തിൽപ്പെട്ട യുവാവിന് രക്ഷകനായി സോനു സൂദ്, കാണാം വീഡിയോ

ഗർഭകാലത്തെ ശാരീരിക മാറ്റങ്ങൾ ഉള്‍ക്കൊള്ളേണ്ടതിന്‍റെ പ്രാധാന്യവും കാജൽ അടിവരയിട്ട് പറഞ്ഞു. 'ചിലപ്പോൾ ശരീരത്തിൽ സ്ട്രച്ച് മാർക്കുകൾ വന്നേക്കാം, ചിലപ്പോൾ മുഖക്കുരു വന്നേക്കാം. കൂടുതൽ ക്ഷീണിതരായിരിക്കുകയും പലപ്പോഴും മാനസികാവസ്ഥ മാറുകയും ചെയ്തേക്കാം.

നെഗറ്റീവ് മൂഡ് നമ്മുടെ ശരീരത്തെക്കുറിച്ച് അനാരോഗ്യകരമോ നിഷേധാത്മകമോ ആയ ചിന്തകൾ ഉണ്ടാകാനുള്ള സാധ്യത വർധിപ്പിക്കും' - താരം കുറിച്ചു. ദുൽഖർ സൽമാനും അദിതി റാവു ഹൈദരിയും അഭിനയിക്കുന്ന 'ഹേ സിനാമിക' ആണ് കാജലിന്‍റേതായി പുറത്തിറങ്ങാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രം.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.