കങ്കണ റണൗട്ടും രാജ് കുമാർ റാവുവും മുഖ്യ വേഷങ്ങളിലെത്തുന്ന പുതിയ ചിത്രമാണ് 'ജഡ്ജ്മെന്‍റല്‍ ഹേ ക്യാ'. ചിത്രത്തിന്‍റെ ഓഡിയോ ലോഞ്ച് ചടങ്ങിനിടെ കങ്കണ മാധ്യമപ്രവർത്തകനോട് തട്ടിക്കയറിയത് വലിയ വാർത്തയായിരുന്നു. സംഭവത്തെ തുടർന്ന് കങ്കണ മാപ്പ് പറഞ്ഞില്ലെങ്കില്‍ അവരുടെ എല്ലാ സിനിമകളും പരിപാടികളും ബഹിഷ്കരിക്കുമെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് മാധ്യമപ്രവർത്തകർ.
-
#WATCH Kangana Ranaut has a spat with a reporter, accuses him of smear campaign, at the 'Judgementall Hai Kya' song launch event in Mumbai. (07.07.2019) pic.twitter.com/sNuWduY3yg
— ANI (@ANI) July 8, 2019 " class="align-text-top noRightClick twitterSection" data="
">#WATCH Kangana Ranaut has a spat with a reporter, accuses him of smear campaign, at the 'Judgementall Hai Kya' song launch event in Mumbai. (07.07.2019) pic.twitter.com/sNuWduY3yg
— ANI (@ANI) July 8, 2019#WATCH Kangana Ranaut has a spat with a reporter, accuses him of smear campaign, at the 'Judgementall Hai Kya' song launch event in Mumbai. (07.07.2019) pic.twitter.com/sNuWduY3yg
— ANI (@ANI) July 8, 2019
ചിത്രത്തിന്‍റെ നിർമ്മാതാവ് ഏക്താ കപൂറിനോടാണ് മാധ്യമപ്രവർത്തകർ ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ ഞായറാഴ്ച്ചയായിരുന്നു ചിത്രത്തിന്‍റെ ഓഡിയോ ലോഞ്ച് നടന്നത്. ചടങ്ങിനിടെ മാധ്യമപ്രവർത്തകനായ ജസ്റ്റിൻ റാവുവാണ് കങ്കണയുടെ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രമായ മണികർണികയ്ക്ക് വേണ്ട പ്രമോഷൻ ലഭിക്കാതിരിക്കാൻ കാരണമായതെന്ന് നടി ആരോപിച്ചിരുന്നു. റാവു ഇത് നിരാകരിച്ചെങ്കിലും കങ്കണ വളരെ രൂക്ഷമായ ഭാഷയില്‍ പ്രതികരിക്കുകയായിരുന്നു. ഇതിനെ തുടർന്നാണ് മാധ്യമപ്രവർത്തകർ കങ്കണയോട് മാപ്പ് ആവശ്യപ്പെട്ടിരിക്കുന്നത്.
എന്നാല്‍ കങ്കണ മാപ്പ് പറയില്ലെന്ന് ഞാൻ ഉറപ്പ് തരാമെന്നും, നിങ്ങൾക്ക് ആളുമാറി പോയെന്നും കങ്കണയുടെ സഹോദരിയും മാനേജരുമായ രംഗോലി ട്വീറ്റ് ചെയ്തു. മാപ്പ് പറഞ്ഞില്ലെങ്കില്‍ കങ്കണയെ ബഹിഷ്കരിക്കാനാണ് സംഘടനയുടെ തീരുമാനം. എന്നാല്‍ ചിത്രത്തിന്‍റെ പ്രമോഷനെ ഇത് ബാധിക്കില്ലെന്നും രാജ്കുമാർ റാവു ഉൾപ്പടെ ഉള്ളവരുടെ വാർത്തകൾ നല്‍കുമെന്നും മാധ്യമപ്രവർത്തകർ വ്യക്തമാക്കിയിട്ടുണ്ട്.