ETV Bharat / sitara

Hridayam Teaser | Pranav Mohanlal | ക്യാമ്പസ് പ്രണയ ഓര്‍മകളുമായി പ്രണവ് ; ദര്‍ശനയ്‌ക്ക്‌ ശേഷം 'ഹൃദയം' കീഴടക്കാന്‍ ടീസര്‍ - ദര്‍ശന

പ്രണവ്‌ മോഹന്‍ലാലിന്‍റെ 'ഹൃദയം' എന്ന ചിത്രത്തിന്‍റെ ടീസര്‍ (Hridayam Teaser) പുറത്ത്

Hridayam teaser released  Hridayam teaser  Hridayam  Pranav Mohanlal Hridayam  Pranav Mohanlal Hridayam Teaser  Pranav Kalyani  Pranav Kalyani Hridayam  Hridayam Darshana song  Darshana song  ക്യാമ്പസ് പ്രണയ ഓര്‍മ്മകളുമായി പ്രണവ്  ര്‍ശനയ്‌ക്ക്‌ ശേഷം 'ഹൃദയം' കീഴടക്കാന്‍ ടീസര്‍  'ഹൃദയം' ടീസര്‍ പുറത്തിറങ്ങി  'ഹൃദയം' ടീസര്‍  Pranav Mohanlal  Mohanlal  Vineeth Sreenivasan  Kalyani Priyadarshan  Darshana Rajendran  Irupathiyonnaam Noottaandu  Jacobinte Swargarajyam  Merryland Cinemas  മെറിലാന്‍ഡ് സിനിമാസ്‌  ദര്‍ശന  ഹൃദയം ദര്‍ശന
Hridayam Teaser | Pranav Mohanlal | ക്യാമ്പസ് പ്രണയ ഓര്‍മ്മകളുമായി പ്രണവ്; ദര്‍ശനയ്‌ക്ക്‌ ശേഷം 'ഹൃദയം' കീഴടക്കാന്‍ ടീസര്‍
author img

By

Published : Nov 17, 2021, 8:09 PM IST

പ്രണവ് മോഹന്‍ലാലിനെ (Pranav Mohanlal) നായകനാക്കി വിനീത് ശ്രീനിവാസന്‍ (Vineeth Sreenivasan) സംവിധാനം ചെയ്യുന്ന 'ഹൃദയ' (Hridayam) ത്തിന്‍റെ ടീസര്‍ പുറത്തിറങ്ങി. മോഹന്‍ലാലും പ്രണവ്‌ മോഹന്‍ലാലും തന്‍റെ ഫേസ്‌ബുക്ക്‌ പേജിലൂടെ ടീസര്‍ (Hridayam Teaser) പുറത്തുവിടുകയായിരുന്നു.

ക്യാമ്പസ് പ്രണയ ഓര്‍മകളിലേക്കാണ് ടീസര്‍ കൂട്ടിക്കൊണ്ടുപോകുന്നത്. പ്രണവും കല്യാണിയും (Kalyani Priyadarshan) ഒന്നിച്ചുള്ള ദൃശ്യമാണ് 1.34 മിനിറ്റ്‌ ദൈര്‍ഘ്യമുള്ള ടീസറില്‍. പ്രണയത്തെ കുറിച്ചുള്ള കല്യാണിയുടെ കഥാപാത്രത്തിന്‍റെ ചോദ്യത്തിലൂടെ പ്രണവിന്‍റെ കഥാപാത്രം തന്‍റെ ക്യാമ്പസും പ്രണയവും ഓര്‍ക്കുന്ന രംഗമാണ് ടീസറില്‍.

  • " class="align-text-top noRightClick twitterSection" data="">

നേരത്തെ പ്രണവും ദര്‍ശനയും (Darshana Rajendran) ഒന്നിച്ചുള്ള മറ്റൊരു ടീസര്‍ പുറത്തിറങ്ങിയിരുന്നു. കോളജ് ജീവിതത്തിന് ശേഷം പിരിയാന്‍ ഒരുങ്ങുന്ന പ്രണവും ദര്‍ശനയുമായിരുന്നു വീഡിയോയില്‍. ഒരു റെയില്‍വേ പ്ലാറ്റ്‌ഫോമില്‍ വച്ചുള്ള ഇരുവരുടെയും വൈകാരിക നിമിഷങ്ങളടങ്ങിയ വീഡിയോ ആരാധകര്‍ ഇരുകരങ്ങളും നീട്ടി സ്വീകരിച്ചിരുന്നു.

Also Read:KPAC Lalitha | കെപിഎസി ലളിതയുടെ ചികിത്സ ചെലവ്‌ സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കും

ചിത്രത്തിലെ 'ദര്‍ശനാ' എന്ന ഗാനവും (Darshana song) സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരുന്നു. സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ചിത്രത്തില്‍ ആകെ 15 ഗാനങ്ങളാണുള്ളത്. കൈതപ്രം, വിനീത്‌, അരുണ്‍ ആലാട്ട്, ബുല്ലേ ഷാ എന്നിവരുടെ വരികള്‍ക്ക് ഹിഷാം അബ്‌ദുല്‍ വഹാബ്‌ ആണ് സംഗീതം.

പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍, ദര്‍ശന എന്നിവരെ കൂടാതെ അജു വര്‍ഗീസ്, ബൈജു സന്തോഷ്, അരുണ്‍ കുര്യന്‍, വിജയരാഘവന്‍ തുടങ്ങിയവരും ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും.

ഇരുപത്തിയൊന്നാം നൂറ്റാണ്ടിന് (Irupathiyonnaam Noottaandu) ശേഷം പ്രണവ് നായകനാകുന്ന ചിത്രമാണ് 'ഹൃദയം'. ജേക്കബിന്‍റെ സ്വര്‍ഗരാജ്യം (Jacobinte Swargarajyam) പുറത്തിറങ്ങി അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.

മെറിലാന്‍ഡ് സിനിമാസിന്‍റെ (Merryland Cinemas) ബാനറില്‍ വിശാഖ്‌ സുബ്രഹ്മണ്യമാണ് ചിത്രത്തിന്‍റെ നിര്‍മാണം. ഒരു കാലത്ത് മലയാള സിനിമയിലെ പ്രശസ്‌ത ബാനറായിരുന്ന മെറിലാന്‍ഡിന്‍റെ 42 വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷമുള്ള തിരിച്ചുവരവ് കൂടിയാണ് 'ഹൃദയം'.

വിശ്വജിത്ത് ഒടുക്കത്തില്‍ ആണ് ഛായാഗ്രഹണം. എഡിറ്റിംഗ്‌ രഞ്ജന്‍ എബ്രഹാമും, വസ്‌ത്രാലങ്കാരം ദിവ്യ ജോര്‍ജും, സംഘട്ടനം മാഫിയ ശശിയും, ചമയം ഹസന്‍ വണ്ടൂരും നിര്‍വ്വഹിക്കുന്നു. അനില്‍ എബ്രഹാം ആണ് ചീഫ് അസോസിയേറ്റ് ഡയറക്‌ടര്‍. ആന്‍റണി തോമസ് മാങ്കാലി അസോസിയേറ്റ് ഡയറക്‌ടറുമാണ്. 2022 ജനുവരി 21ന് ചിത്രം തിയേറ്ററുകളിലെത്തും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.