ETV Bharat / sitara

എക്‌സ് എവിടെ എന്ന് ചോദിച്ചയാളുടെ അച്ഛന് വിളിച്ച് ഗോപി സുന്ദർ - gopi sundar

ഗായിക അഭയ ഹിരണ്‍മയിക്കൊപ്പമുള്ള ചിത്രം 'ഒരു ജീവിതം' എന്ന അടിക്കുറിപ്പോടെ താരം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. ഇതിന് പിന്നാലെയായാണ് കമൻ്റുകളുമായി ആളുകളെത്തിയത്.

gopi1
author img

By

Published : Mar 2, 2019, 8:16 PM IST

സംഗീത സംവിധായകൻ ഗോപി സുന്ദറുമായുള്ള ബന്ധത്തെക്കുറിച്ച് വെളിപ്പെടുത്തി ഗായിക അഭയ ഹിരണ്‍മയി രംഗത്തെത്തിയത് ഈയിടെയാണ്. പിന്നാലെ ഇരുവര്‍ക്കും എതിരെ കടുത്ത വിമര്‍ശനങ്ങളും അധിക്ഷേപങ്ങളും ഉയര്‍ന്നിരുന്നു. വിവാഹിതനും രണ്ട് കുട്ടികളുടെ അച്ഛനുമായ ഗോപി സുന്ദർ മറ്റൊരു സ്ത്രീക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവക്കുന്നയാണ് ആരാധകരെ ചൊടിപ്പിച്ചത്.

ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത് ഇതുപോലുള്ള ഒരാളുടെ കമൻ്റിന് ഗോപി സുന്ദര്‍ നല്‍കിയ മറുപടിയാണ്. ഗായിക അഭയ ഹിരണ്‍മയിക്കൊപ്പമുള്ള ചിത്രം 'ഒരു ജീവിതം' എന്ന അടിക്കുറിപ്പോടെ താരം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. ഇതിന് പിന്നാലെയായാണ് കമൻ്റുകളുമായി ആളുകളെത്തിയത്. എവിടെയാണ് നിങ്ങളുടെ എക്‌സ് എന്നായിരുന്നു അതിലൊരാളുടെ ചോദ്യം. അത് നിങ്ങളെ ബാധിക്കുന്ന കാര്യമല്ലല്ലോ, അതേക്കുറിച്ച്‌ ചോദിക്കേണ്ട കാര്യമില്ലെന്നായിരുന്നു ആദ്യം പറഞ്ഞത്. പിന്നീടാണ് കിടിലന്‍ മറുപടി നല്‍കിയത്. ''ആദ്യം പോയി താങ്കളുടെ അച്ഛനോട് ചോദിക്കൂ'' എന്നാണ് മറുപടി നല്‍കിയത്. വൈറലായ പ്രതികരണത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി അഭിപ്രായങ്ങളാണ് വരുന്നത്.

കുടുംബത്തോടൊപ്പമുള്ള ചിത്രം പങ്കുവെച്ചതിന് ശേഷം നേരത്തെയും ഗോപി സുന്ദറിനോട് വിവാഹത്തെക്കുറിച്ച്‌ ചിലര്‍ ചോദിച്ചിരുന്നു. നിങ്ങള്‍ക്ക് വേറെ ഭാര്യയും മക്കളുമുണ്ടോയെന്നായിരുന്നു ഒരാളുടെ സംശയം. താന്‍ പോസ്റ്റ് ചെയ്ത ചിത്രത്തില്‍ അച്ഛനും അമ്മയും സഹോദരിയും അവരുടെ ഭര്‍ത്താവും മക്കളുമുണ്ട്. അവര്‍ക്കില്ലാത്ത ആകാംക്ഷ താങ്കള്‍ക്കും ആവശ്യമില്ലെന്നും മോന്‍ പോയി ബിരിയാണി കഴിച്ച്‌ കിടന്നോയെന്നുമായിരുന്നു ഗോപി സുന്ദറിൻ്റെ മറുപടി. അനാവശ്യമായി തൻ്റെ കാര്യത്തില്‍ ഇടപെടരുതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. മുൻഭാര്യ പ്രിയയുടെ പഴയ പോസ്റ്റും പലരും കുത്തിപ്പൊക്കിയിട്ടുണ്ട്.

Intro:Body:

എക്‌സ് എവിടെ എന്ന് ചോദിച്ചയാളുടെ അച്ഛന് വിളിച്ച് ഗോപി സുന്ദർ

സംഗീത സംവിധായകൻ ഗോപി സുന്ദറുമായുള്ള ബന്ധത്തെക്കുറിച്ച് വെളിപ്പെടുത്തി ഗായിക അഭയ ഹിരണ്‍മയി രംഗത്തെത്തിയത് ഈയിടെയാണ്. പിന്നാലെ ഇരുവര്‍ക്കും എതിരെ കടുത്ത വിമര്‍ശനങ്ങളും അധിക്ഷേപങ്ങളും ഉയര്‍ന്നിരുന്നു. വിവാഹിതനും രണ്ട് കുട്ടികളുടെ അച്ഛനുമായ ഗോപി സുന്ദർ മറ്റൊരു സ്ത്രീക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവക്കുന്നയാണ് ആരാധകരെ ചൊടിപ്പിച്ചത്. 

ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത് ഇതുപോലുള്ള ഒരാളുടെ കമന്റിന് ഗോപി സുന്ദര്‍ നല്‍കിയ മറുപടിയാണ്. ഗായിക അഭയ ഹിരണ്‍മയിക്കൊപ്പമുള്ള ചിത്രം 'ഒരു ജീവിതം' എന്ന അടിക്കുറിപ്പോടെ താരം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. ഇതിന് പിന്നാലെയായാണ് കമന്റുകളുമായി ആളുകളെത്തിയത്. എവിടെയാണ് നിങ്ങളുടെ എക്‌സ് എന്നായിരുന്നു അതിലൊരാളുടെ ചോദ്യം. അത് നിങ്ങളെ ബാധിക്കുന്ന കാര്യമല്ലല്ലോ, അതേക്കുറിച്ച്‌ ചോദിക്കേണ്ട കാര്യമില്ലെന്നായിരുന്നു ആദ്യം പറഞ്ഞത്. പിന്നീടാണ് കിടിലന്‍ മറുപടി നല്‍കിയത്. ''ആദ്യം പോയി താങ്കളുടെ അച്ഛനോട് ചോദിക്കൂ'' എന്നാണ് മറുപടി നല്‍കിയത്. വൈറലായ പ്രതികരണത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി അഭിപ്രായങ്ങളാണ് വരുന്നത്. 

കുടുംബത്തോടൊപ്പമുള്ള ചിത്രം പങ്കുവെച്ചതിന് ശേഷം നേരത്തെയും ഗോപി സുന്ദറിനോട് വിവാഹത്തെക്കുറിച്ച്‌ ചിലര്‍ ചോദിച്ചിരുന്നു. നിങ്ങള്‍ക്ക് വേറെ ഭാര്യയും മക്കളുമുണ്ടോയെന്നായിരുന്നു ഒരാളുടെ സംശയം. താന്‍ പോസ്റ്റ് ചെയ്ത ചിത്രത്തില്‍ അച്ഛനും അമ്മയും സഹോദരിയും അവരുടെ ഭര്‍ത്താവും മക്കളുമുണ്ട്. അവര്‍ക്കില്ലാത്ത ആകാംക്ഷ താങ്കള്‍ക്കും ആവശ്യമില്ലെന്നും മോന്‍ പോയി ബിരിയാണി കഴിച്ച്‌ കിടന്നോയെന്നുമായിരുന്നു ഗോപി സുന്ദറിന്റെ മറുപടി. അനാവശ്യമായി തന്റെ കാര്യത്തില്‍ ഇടപെടരുതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. മുൻഭാര്യ പ്രിയ ഗോപി സുന്ദറിന്റെ പഴയ പോസ്റ്റും പലരും കുത്തിപ്പൊക്കിയിട്ടുണ്ട്. 

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.