ആറ് ഓസ്‌കാര്‍ പുരസ്കാരങ്ങൾ കരസ്ഥമാക്കിയ അമേരിക്കൻ ക്ലാസിക് ചിത്രം ഫോറസ്റ്റ് ഗമ്പിന് 25 വർഷങ്ങൾക്ക് ശേഷം ഹിന്ദിയിൽ റിമേക്ക് ഒരുങ്ങുന്നു. ടോം ഹാങ്ക്സ് അവതരിപ്പിച്ച കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ആമിർ ഖാൻ ആണ്. ‘ലാൽ സിംഗ് ചധ’എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് അദ്വൈത് ചന്ദനാണ്.
തന്റെ പിറന്നാൾ ദിനത്തിലാണ് ആമിർഖാൻ പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. ആമിർഖാന്റെ 54-ാം പിറന്നാളായിരുന്നു ഇന്നലെ. കഴിഞ്ഞ ആറ് മാസമായി ചിത്രത്തിന് വേണ്ടിയുള്ള ഒരുക്കങ്ങളിലായിരുന്നു താനെന്നും ചിത്രീകരണം സെപ്തംബറിൽ ആരംഭിക്കുമെന്നും ആമിർ പറഞ്ഞു. 2020ൽ ചിത്രം പ്രദർശനത്തിനെത്തുമെന്നും ആമിർ കൂട്ടിച്ചേർത്തു.
- " class="align-text-top noRightClick twitterSection" data="">
എൺപതുകളിൽ പുറത്തിറങ്ങിയ വിൻസ്റ്റൺ ഗ്രൂമിന്റെ ‘ഫോറസ്റ്റ് ഗമ്പ്’ എന്ന പുസ്തകത്തെ അടിസ്ഥാനമാക്കിയായിരുന്നു റോബർട്ട് സ്സെമെക്കിസ് 'ഫോറസ്റ്റ് ഗമ്പ്' ഒരുക്കിയത്. റോബിൻ റൈറ്റ്, ഗ്യാരി സിനിസെ, മൈക്കെൽറ്റി വില്ല്യംസൺ, സാലി ഫീൽഡ് എന്നിവരായിരുന്നു ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയത്. മികച്ച ചിത്രം, മികച്ച സംവിധായകൻ, മികച്ച നടൻ, അവലംബിത തിരക്കഥ, വിഷ്വൽ എഫക്റ്റ്സ്, ഫിലിം എഡിറ്റിംഗ് എന്നിങ്ങനെ ആറ് വിഭാഗങ്ങളിലാണ് ‘ഫോറസ്റ്റ് ഗമ്പ്’ ഓസ്കാർ പുരസ്കാരങ്ങൾ കരസ്ഥമാക്കിയത്.