ETV Bharat / sitara

റോഷൻ ആൻഡ്രൂസ് ചിത്രത്തില്‍ പൊലീസായി ദുല്‍ഖർ - ദുല്‍ഖർ സല്‍മാൻ

ബോബി- സഞ്ജയ് തിരക്കഥ എഴുതിയ സിനിമ മാര്‍ച്ചില്‍ ചിത്രീകരണം ആരംഭിക്കും.

ദുല്‍ഖർ
author img

By

Published : Sep 28, 2019, 12:45 PM IST

തന്‍റെ പുതിയ ബോളിവുഡ് ചിത്രം സോയ ഫാക്ടറിന്‍റെ പ്രചരണവുമായി ബന്ധപ്പെട്ട് ഒരു മാസമായി ഉത്തരേന്ത്യയിലാണ് മലയാളികളുടെ പ്രിയപ്പെട്ട നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. സോനം കപൂര്‍ നായികയായ ചിത്രം കഴിഞ്ഞയാഴ്ചയാണ് തിയേറ്ററുകളിലെത്തിയത്.

സോയാ ഫാക്ടർ ഹിറ്റായതോടെ ദുല്‍ഖര്‍ മുഴുവനായും അങ്ങ് ബോളിവുഡിലേക്ക് ചേക്കേറിയെന്ന് കരുതിയവർക്ക് തെറ്റി. താരത്തിന്‍റെ അടുത്ത ചിത്രം മലയാളത്തില്‍ തന്നെ ആയിരിക്കും. റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പൊലീസ് ഓഫീസറുടെ വേഷത്തിലാണ് ദുല്‍ഖർ എത്തുന്നത്. ദുല്‍ഖർ പൊലീസായി അഭിനയിക്കുന്ന ആദ്യത്തെ ചിത്രമായിരിക്കുമിത്.

ബോബി- സഞ്ജയ് തിരക്കഥ എഴുതിയ സിനിമ മാര്‍ച്ചില്‍ ചിത്രീകരണം ആരംഭിക്കും. കായംകുളം കൊച്ചുണ്ണിയുടെ അണിയറ പ്രവര്‍ത്തകരില്‍ പലരും പുതിയ ചിത്രത്തിലുണ്ടെന്നാണ് വിവരം. ശ്രീനാഥ് രാജേന്ദ്രന്‍റെ സംവിധാനത്തില്‍ പിടികിട്ടാപ്പുള്ളി സുകുമാര കുറുപ്പിന്‍റെ കഥ പറയുന്ന 'കുറുപ്പ്' ആണ് ചിത്രീകരണം പുരോഗമിക്കുന്ന മറ്റൊരു ദുല്‍ഖർ ചിത്രം.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.