നടിയും കോൺഗ്രസ് നേതാവുമായ ദിവ്യ സപ്ന്ദന വിവാഹിതയായെന്ന റിപ്പോർട്ടുകൾ കഴിഞ്ഞ ദിവസങ്ങളില്‍ പുറത്ത് വന്നിരുന്നു. പോർച്ചുഗീസ് പൗരനും വ്യവസായിയുമായ കാമുകൻ റാഫേലുമായുള്ള ദിവ്യയുടെ വിവാഹം കഴിഞ്ഞെന്നായിരുന്നു റിപ്പോർട്ടുകൾ.
എന്നാല്‍ ദിവ്യ രഹസ്യമായി വിവാഹം കഴിച്ചിട്ടില്ലെന്നും റാഫേലുമായുള്ള പ്രണയം അവസാനിച്ചുവെന്നും വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് നടിയുടെ അമ്മ രഞ്ജിത. എല്ലാവരെയും അറിയിച്ചുകൊണ്ട് മാത്രമേ ദിവ്യ വിവാഹിതയാകുള്ളുവെന്നും അവർ വ്യക്തമാക്കി. ഇരുവരും അവരവരുടേതായ തൊഴിലിൽ തിരക്കായതോടെയാണ് ബന്ധത്തിൽ അകൽച്ചയുണ്ടായത്. എന്നിരുന്നാലും ഇരുവരും നല്ല സുഹൃത്തുക്കളായി തുടരുകയാണെന്നും അമ്മ വെളിപ്പെടുത്തി.
അഭിനയം അവസാനിപ്പിച്ച് സജീവ രാഷ്ട്രീയ പ്രവർത്തനത്തിൽ ഇറങ്ങിയിരിക്കുകയാണ് ദിവ്യ. 2013ല്‍ കര്‍ണാടകയിലെ മാണ്ഡ്യ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിലാണ് ദിവ്യ ലോക്സഭയിലെത്തിയത്. ഇപ്പോള്‍ പക്ഷേ കോണ്‍ഗ്രസ് വേദികളില്‍ സജീവമല്ല ദിവ്യ.