ETV Bharat / sitara

'കാന്തൻ ദ ലവര്‍ ഓഫ് കളര്‍': ആദിവാസികളുടെ കഥ പറഞ്ഞ സിനിമ - ഷരീഫ് ഈസ

മനുഷ്യാവകാശ പ്രവര്‍ത്തക ദയാബായി പ്രധാനവേഷത്തിലെത്തുന്ന ചിത്രം അടിയ വിഭാഗത്തില്‍പ്പെട്ട ആദിവാസികളുടെ അതിജീവനത്തിന്‍റെ കഥ പറയുന്നു. ഹ്രസ്വ ചിത്രത്തിലൂടെ വന്ന ഷെരീഫ് ഈസയാണ് മലയാളത്തിലെ മികച്ച ചിത്രത്തിനുള്ള സംസ്ഥാന അവാര്‍ഡ് നേടിയ 'കാന്തൻ ദ ലവര്‍ ഓഫ് കളര്‍' എന്ന ചിത്രത്തിന്‍റെ സംവിധായകൻ.

കാന്തൻ ദ ലവര്‍ ഓഫ് കളര്‍ എന്ന ചിത്രത്തിന്‍റെ സംവിധായകനുമായി അഭിമുഖം
author img

By

Published : Feb 28, 2019, 1:02 PM IST

നിരവധി മികച്ച സംവിധായകരുടെ ചിത്രങ്ങള്‍ക്കിടയില്‍ നിന്ന് ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടത് 'കാന്തൻ ദ ലവര്‍ ഓഫ് കളര്‍' എന്ന ചിത്രമാണ്. ഹ്രസ്വ ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകൻ ഷെരീഫ് ഈസയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തിന്‍റെ തിരക്കഥ, സംഭാഷണം എഴുതിയിരിക്കുന്നത് പ്രമോദ് കൂവേരിയാണ്. മനുഷ്യാവകാശ പ്രവര്‍ത്തക ദയാബായി പ്രധാനവേഷത്തിലെത്തുന്ന ചിത്രത്തെ കുറിച്ച് സംവിധായകൻ സംസാരിക്കുന്നു:

പരിസ്ഥിതിയെ കുറിച്ചും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ആദിവാസികളുടെയും കഥ പറയുന്ന ചിത്രമാണ് 'കാന്തൻ ദ ലവര്‍ ഓഫ് കളര്‍'. വയനാട്ടിലെ അടിയ വിഭാഗത്തില്‍പ്പെട്ട ആദിവാസികളുടെ ജീവിതത്തിന്‍റെ തനത് ആവിഷ്ക്കാരമാണ് ചിത്രം. അടിയ വിഭാഗക്കാരുടെ ഭാഷയായ റാവുള ഭാഷയാണ് ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. മൂന്ന് വര്‍ഷത്തോളമെടുത്ത് ചെയ്ത സിനിമയാണിത്.

കാന്തൻ ദ ലവര്‍ ഓഫ് കളര്‍, ഷരീഫ് ഈസ, സംസ്ഥാന അവാര്‍ഡ്, മികച്ച ചിത്രം
കാന്തൻ ദ ലവര്‍ ഓഫ് കളര്‍

വയനാട് ആദിവാസി മേഖല സന്ദര്‍ശിച്ചിരുന്നു. തുടര്‍ന്ന് തിരക്കഥാകൃത്തുമായി സംസാരിച്ചതിന് ശേഷം അവര്‍ നേരിടുന്ന അവഹേളനവും പ്രശ്നങ്ങളും, അവരുടെ ആചാരാനുഷ്ഠാനങ്ങളും ചിത്രത്തില്‍ ഉള്‍പ്പെടുത്താൻ തീരുമാനിക്കുകയുമായിരുന്നു എന്ന് സംവിധായകൻ പറയുന്നു.

ചെറുപ്പത്തിലേ മാതാപിതാക്കൾ നഷ്ടപ്പെട്ട കാന്തൻ എന്ന പത്തുവയസ്സുകാരനെ ആർജവമുള്ള ഒരാളായി വളർത്തിയെടുക്കുന്ന ഇത്ത്യാമ്മ എന്ന കഥാപാത്രത്തെയാണ് ദയാബായി അവതരിപ്പിക്കുന്നത്. 2012ൽ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാർഡ് നേടിയ മാസ്റ്റർ പ്രജിത്താണ് കാന്തനായി വേഷമിടുന്നത്. മിന്നു എന്ന നായയും പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. നെട്ടറ കോളനിവാസികളോടൊപ്പം ആകാശ്, സുജയൻ എന്നിവരും അഭിനയിച്ചിട്ടുണ്ട്.

വയനാട്ടിലും കണ്ണൂരിലുമായാണ് ചിത്രീകരണം. റോളിങ് പിക്സ് എന്‍റർടെയ്ൻമെന്‍റിന്‍റെബാനറിൽ സൗഹൃദ സിനിമാക്കൂട്ടമാണ് 90 മിനിറ്റ് ദൈർഘ്യമുള്ള സിനിമ നിർമിച്ചിരിക്കുന്നത്. ക്യാമറ പ്രിയൻ. പ്രശോഭാണ് എഡിറ്റിങ് നിർവഹിച്ചത്. പരമ്പരാഗതമായ ആദിവാസി വാദ്യോപകരണങ്ങളോടെയാണ് പശ്ചാത്തല സംഗീതം ഒരുക്കിയതെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.