ETV Bharat / sitara

ചലച്ചിത്ര സംവിധായകൻ ദീപൻ വിടപറഞ്ഞിട്ട് രണ്ട് വർഷം - death anniversary

പുതിയമുഖം, ഡോൾഫിൻ ബാർ, ഹീറോ തുടങ്ങിയവയാണ് ദീപന്‍റെ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങൾ.

deepan1
author img

By

Published : Mar 13, 2019, 2:00 PM IST

Updated : Mar 13, 2019, 10:18 PM IST

സിനിമാ സംവിധായകൻ ദീപൻ അന്തരിച്ചിട്ട് ഇന്ന് രണ്ട് വർഷം. ഷാജി കൈലാസിന്‍റെ സംവിധാന സഹായിയായി സിനിമയിലേക്ക് കടന്ന് വന്ന ദീപൻ ആക്ഷൻ സിനിമകളുടെ സംവിധായകനായാണ് ചലച്ചിത്ര രംഗത്ത് തന്‍റെ വ്യക്തിമുദ്ര പതിപ്പിച്ചത്.

തിരുവനന്തപുരം സ്വദേശിയായ ദീപന്‍ പരേതനായ നാടക സിനിമാ സംവിധായകൻ വെളിയം ചന്ദ്രശേഖരന്‍റെയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ആനന്ദവല്ലിയുടെയും പുത്രനാണ്. ഷാജി കൈലാസ് ഉള്‍പ്പടെ പ്രമുഖരുടെ സഹ സംവിധായകനായി വര്‍ഷങ്ങള്‍ പ്രവര്‍ത്തിച്ച ശേഷമാണ് ദീപന്‍ സ്വതന്ത്ര സംവിധായകനായത്. ആറാം തമ്പുരാൻ, വല്യേട്ടൻ തുടങ്ങിയ സിനിമകളില്‍ ഷാജി കൈലാസിന്‍റെ സംവിധാന സഹായിയായിരുന്നു.

ചലച്ചിത്ര സംവിധായകൻ ദീപൻ വിടപറഞ്ഞിട്ട് രണ്ട് വർഷം

2003ല്‍ വിജയകുമാർ നായകനായ 'ലീഡർ' എന്ന ചിത്രത്തിലൂടെയാണ് ദീപൻ സ്വതന്ത്രസംവിധായകനായത്. പൃഥ്വിരാജിനെ ആക്ഷൻ ഹീറോ പദവിയിലേക്ക് ഉയർത്തിയ പുതിയമുഖം, ഹീറോ എന്നീ ചിത്രങ്ങൾ അദ്ദേഹത്തെ മലയാളത്തിലെ മുൻ നിര ആക്ഷൻ സംവിധായകരുടെ പദവിയിലേക്ക് എത്തിച്ചു. ജയറാം നായകനായ സത്യയുടെ റിലീസിന്‍റെ തയാറെടുപ്പിനിടയിലാണ് 2017 മാർച്ച് 13ന് ദീപൻവിട പറഞ്ഞത്.

Intro:Body:

ചലചിത്ര സംവിധായകൻ ദീപൻ വിടപറഞ്ഞിട്ട് രണ്ട് വർഷം

മലയാളത്തിലെ പ്രമുഖ സംവിധായകൻ ദീപൻ ചലച്ചിത്ര ലോകത്തോട് വിട പറഞ്ഞിട്ട് ഇന്ന് രണ്ട് വർഷം. പുതിയമുഖം, ഡോൾഫിൻ ബാർ, ഹീറോ തുടങ്ങിയവയാണ് ദീപന്‍റെ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങൾ. ഷാജി കൈലാസ് ഉള്‍പ്പെടെ പ്രമുഖരുടെ സഹസംവിധായകനായി വര്‍ഷങ്ങള്‍ പ്രവര്‍ത്തിച്ച ശേഷമാണ് ദീപന്‍ സ്വതന്ത്ര സംവിധായകനായത്. 2003ല്‍ വിജയകുമാർ നായകനായ 'ലീഡർ' എന്ന ചിത്രത്തിലൂടെ സ്വതന്ത്യ സംവിധായകനായി. 2017 മാർച്ച് 13ന് വൃക്കസംബന്ധമായ അസുഖത്തെത്തുടർന്ന് ചികിത്സയിലിരിക്കെയാണ് ദീപൻ വിട പറഞ്ഞത്. 

Conclusion:
Last Updated : Mar 13, 2019, 10:18 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.