ETV Bharat / sitara

CBI 5 : ചാര്‍ജെടുക്കാന്‍ സേതുരാമയ്യര്‍ സിബിഐ ; മമ്മൂട്ടിയില്ലാതെ പൂജ - കെ മധു - എസ് എന്‍ സ്വാമി കൂട്ടുകെട്ട്

CBI Sethuramayyar | Pooja Stills Out | സിബിഐ സീരീസിലെ അഞ്ചാം ചിത്രത്തിന്‍റെ പൂജ എറണാകുളത്ത് ; മമ്മൂട്ടി എത്തിയില്ല

CBI 5 launched  Mammootty's CBI 5  CBI pooja stills  Mammootty joins CBI 5  CBI cast and crew  സിബിഐ 5 പൂജയും ലോഞ്ചും നടന്നു  സിബിഐയില്‍ നിന്നും മമ്മൂട്ടി പിന്‍മാറിയോ?  Malayalam Entertainment news  Malayalam movie news  Malayalam celebrity news  Mammootty latest movies  മമ്മൂട്ടി പുതിയ ചിത്രം
CBI 5 launched : 'അടുത്തത് സിബിഐ 5!' പൂജയില്‍ പങ്കെടുക്കാന്‍ കഴിയാതെ മമ്മൂട്ടി; സിബിഐയില്‍ നിന്നും മമ്മൂട്ടി പിന്‍മാറിയോ?
author img

By

Published : Nov 29, 2021, 12:49 PM IST

Mammootty's CBI 5 : മെഗാസ്‌റ്റാര്‍ മമ്മൂട്ടിയുടെ സിബിഐ സീരീസിലെ എല്ലാ ചിത്രങ്ങളും സൂപ്പര്‍ഹിറ്റാണ്. അഞ്ചാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് നാളേറെയായി ആരാധകര്‍. ചിത്രത്തിന്‍റെ പൂജ എറണാകുളത്ത് നടന്നു. ചടങ്ങിന്‍റെ ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്. മമ്മൂട്ടി തന്‍റെ ഔദ്യോഗിക ഫേസ്ബു‌ക്ക് പേജിലൂടെ ഫോട്ടോ പങ്കുവച്ചു. നടന്‍റെ ഫാന്‍സ്‌ പേജുകള്‍ ഇത് ഏറ്റെടുത്തിട്ടുണ്ട്.

K Madhu S N Swami Movie | അതേസമയം പ്രചരിക്കുന്ന ചിത്രങ്ങളിലൊന്നും മമ്മൂട്ടിയെ കാണാനാകാത്തതിന്‍റെ ആശങ്ക പങ്കുവയ്‌ക്കാന്‍ ആരാധകര്‍ മറന്നില്ല. തുടര്‍ന്ന് അഞ്ചാം ഭാഗത്തില്‍ നിന്നും മമ്മൂട്ടി പിന്‍മാറിയോ എന്നും ആരാധകര്‍ ചോദിക്കുന്നു.

  • " class="align-text-top noRightClick twitterSection" data="">

ലിജോ ജോസ്‌ പെല്ലിശ്ശേരി ചിത്രം 'നന്‍പകല്‍ നേരത്ത് മയക്കം' എന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് പളനിയില്‍ പുരോഗമിക്കുന്നതിനെ തുടര്‍ന്നാണ് താരത്തിന് ചടങ്ങില്‍ എത്താന്‍ കഴിയാതിരുന്നത്. ഡിസംബര്‍ രണ്ടാം ആഴ്‌ചയോടെ മമ്മൂട്ടി സെറ്റില്‍ ജോയിന്‍ ചെയ്യുമെന്നാണ് പ്രതീക്ഷ.

Also Read: Mansoor Ali Khan | Boat Ride | 'ജനിക്കുകയാണെങ്കില്‍ തമിഴനായി പിറക്കണം'; മന്‍സൂര്‍ അലിഖാന്‍റെ വേറിട്ട പ്രതിഷേധം വൈറല്‍

CBI cast and crew : വിരമിച്ച സിബിഐ ഓഫിസറുടെ വേഷത്തിലാവും അഞ്ചാം ഭാഗത്തില്‍ മമ്മൂട്ടി പ്രത്യക്ഷപ്പെടുക. മമ്മൂട്ടിക്കൊപ്പം രണ്‍ജി പണിക്കര്‍, ദിലീഷ്‌ പോത്തന്‍, സൗബിന്‍ ഷാഹിര്‍, ലിജോ ജോസ്‌ പെല്ലിശ്ശേരി, സായ്‌ കുമാര്‍, ആശ ശരത്ത് തുടങ്ങിയവരും അണിനിരക്കുമെന്നാണ് സൂചന. മറ്റ് താരങ്ങളെ കുറിച്ചുള്ള വിശദാംശങ്ങള്‍ ഉടന്‍ പുറത്തുവിടും. ചിത്രത്തിന്‍റെ ടൈറ്റിലും ഉടന്‍ തന്നെ പുറത്തുവിടും.

ആദ്യ നാല് ഭാഗങ്ങളിലേതുപോലെ എസ്‌എന്‍ സ്വാമിയുടെ തിരക്കഥയില്‍ കെ.മധുവിന്‍റെ സംവിധാനത്തിലാണ് ചിത്രം ഒരുങ്ങുന്നത്. സ്വര്‍ഗചിത്ര അപ്പച്ചനാണ് നിര്‍മാണം. ഒരിടവേളയ്ക്ക് ശേഷമാണ് സ്വര്‍ഗചിത്ര നിര്‍മാണരംഗത്ത് തിരിച്ചെത്തുന്നത്. അഖില്‍ ജോര്‍ജ്‌ ആണ് ഛായാഗ്രഹണം. ജേക്‌സ് ബിജോയ്‌ സംഗീതവും നിര്‍വഹിക്കുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.