ബ്രഹ്മാണ്ഡ ചിത്രം ബാഹുബലിയുടെ തിരക്കഥാകൃത്തും സംവിധായകൻ എസ് എസ് രാജമൗലിയുടെ പിതാവുമായ കെ വി വിജയേന്ദ്രപ്രസാദ് മലയാളത്തിലേക്ക്. സംവിധായകൻ വിജീഷ് മണി ഒരുക്കുന്ന സിനിമക്കാണ് വിജയേന്ദ്രപ്രസാദ് തിരക്കഥയെഴുതുന്നത്.
ബിഗ് ബജറ്റിലാവും സിനിമ ഒരുങ്ങുകയെന്നും കൂടുതല്‍ വിവരങ്ങള്‍ പിന്നാലെ അറിയിക്കുമെന്നും വിജയേന്ദ്ര പ്രസാദ് പറഞ്ഞു. 1988 മുതല്‍ സിനിമാ രംഗത്തുള്ള വിജയേന്ദ്ര പ്രസാദ് ഇതുവരെ തിരക്കഥ എഴുതിയ ഭൂരിഭാഗ ചിത്രങ്ങളും സൂപ്പർഹിറ്റുകളായിരുന്നു. ഇപ്പോൾ അണിയറയില്‍ ഒരുങ്ങുന്ന ആർആർആർ ഉൾപ്പടെ രാജമൗലിയുടെ ഒട്ടുമിക്ക ചിത്രങ്ങൾക്കും രചന നിർവ്വഹിച്ചത് അച്ഛൻ തന്നെയാണ്. ബോളിവുഡ് ചിത്രങ്ങളായ ബജ്‌റംഗി ഭായ്ജാൻ, മണികര്‍ണിക തുടങ്ങിയ ചിത്രങ്ങൾക്കും തിരക്കഥ ഒരുക്കി.
- " class="align-text-top noRightClick twitterSection" data="">
ശ്രീനാരായണ ഗുരുവിന്റെ ജീവിതം പറയുന്ന 'വിശ്വഗുരു', സുഭാഷ് ചന്ദ്രബോസിന്റെ ജീവിതകഥ ആസ്പദമാക്കി നിര്‍മ്മിച്ച 'നേതാജി' എന്നിവയാണ് വിജീഷ് മണി സംവിധാനം നിര്‍വ്വഹിച്ച മുന്‍ ചിത്രങ്ങള്‍. മോഹന്‍ലാലിനെ നായകനാക്കി പ്രശാന്ത് മാമ്പുള്ളി സംവിധാനം ചെയ്ത ഭഗവാന്‍ (2009) എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവുമായിരുന്നു.