ETV Bharat / sitara

'ധമാക്ക'യിലെ നായകനെ വെളിപ്പെടുത്തി ഒമർ ലുലു - omar lulu

ഒരു കളർഫുൾ എന്‍റടെയ്നറായിരിക്കും ചിത്രമെന്ന് ഒമർ ലുലു നേരത്തെ വ്യക്തമാക്കിയിരുന്നു.

'ധമാക്ക'യിലെ നായകനെ വെളിപ്പെടുത്തി ഒമർ ലുലു
author img

By

Published : Jul 19, 2019, 4:31 PM IST

ഒരു അഡാർ ലവിന് ശേഷം ഒമർ ലുലു സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'ധമാക്ക'. ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പുറത്ത് വന്നെങ്കിലും നായകനാരാണെന്ന കാര്യം സംവിധായകൻ പുറത്ത് വിട്ടിരുന്നില്ല. ഇപ്പോഴിതാ സസ്പെൻസ് പൊളിച്ച് ഒമർ ലുലു തന്നെ നായകനെ വെളിപ്പെടുത്തിയിരിക്കുകയാണ്. 20 വർഷം മുമ്പ് 'ഒളിമ്പ്യൻ അന്തോണി ആദം' എന്ന ചിത്രത്തിലൂടെ ബാലതാരമായി മലയാള സിനിമയിലേക്ക് എത്തിയ അരുൺ കുമാറാണ് 'ധമാക്ക'യിലെ നായകൻ.

  • " class="align-text-top noRightClick twitterSection" data="">

തന്‍റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഒമർ ലുലു ഇക്കാര്യം അറിയിച്ചത്. ''അരുണിന്‍റെ ഇത്രവർഷത്തെ അഭിനയ ജീവിതത്തിൽ കൊച്ച് വേഷങ്ങൾ കുറച്ചൊക്കെ ചെയ്‌തെങ്കിലും, ഒരിക്കൽ പോലും ഒരു പ്രധാന നായകവേഷം ചെയ്യാനുള്ള അവസരം അരുണിനെ തേടി എത്തിയിട്ടില്ല. അഡാറ് ലവിൽ അത്തരമൊരു പ്രധാന വേഷമായിരുന്നു നിശ്ചയിച്ചിരുന്നതെങ്കിലും, പ്രതീക്ഷിക്കാതെ വന്ന ചില മാറ്റങ്ങൾ കൊണ്ട് ആ അവസരവും അരുണിൽ നിന്ന് മാറിയകന്നുപോയി. ആ അവസരമാണ് ഒരു നിയോഗം പോലെ അരുണിന് ഇപ്പോൾ കിട്ടിയതെന്ന് ഞാൻ വിശ്വസിക്കുന്നു. ആ വിശ്വാസത്തോടൊപ്പം നിങ്ങളുടെ മനസ്സ് നിറഞ്ഞ സപ്പോർട്ട് കൂടെ ഉണ്ടാവണം. ധമാക്കയിലെ മറ്റ് താരങ്ങൾ ആരൊക്കെയെന്നത് പിന്നീട് പ്രഖ്യാപിക്കുന്നതായിരിക്കും,” ഒമർ ലുലു ഫേസ്ബുക്കില്‍ കുറിച്ചു.

ഹാപ്പി വെഡ്ഡിംഗ്, ചങ്ക്സ്, അഡാർ ലൗ എന്നീ ചിത്രങ്ങൾക്ക് ശേഷം ഒമർ ലുലു സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ധമാക്ക'. ഗുഡ്‌ലൈൻ പ്രൊഡക്ഷൻസ് അവതരിപ്പിക്കുന്ന ചിത്രം എം കെ നാസറാണ് നിർമ്മിക്കുന്നത്. ഗോപി സുന്ദർ സംഗീത സംവിധാനം നിർവ്വഹിക്കും.

Intro:Body:

'ധമാക്ക'യിലെ നായകനെ വെളിപ്പെടുത്തി ഒമർ ലുലു

ഒരു കളർഫുൾ എന്‍റടെയ്നറായിരിക്കും ചിത്രമെന്ന് ഒമർ ലുലു നേരത്തെ വ്യക്തമാക്കിയിരുന്നു.

ഒരു അഡാർ ലവിന് ശേഷം ഒമർ ലുലു സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ധമാക്ക. ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പുറത്ത് വന്നെങ്കിലും നായകനാരാണെന്ന കാര്യം സംവിധായകൻ പുറത്ത് വിട്ടിരുന്നില്ല. ഇപ്പോഴിതാ സസ്പെൻസ് പൊളിച്ച് ഒമർ ലുലു തന്നെ നായകനെ വെളിപ്പെടുത്തിയിരിക്കുകയാണ്. 20 വർഷം മുമ്പ് ഒളിമ്പ്യൻ അന്തോണി ആദം എന്ന ചിത്രത്തിലൂടെ ബാലതാരമായി മലയാള സിനിമയിലേക്ക് എത്തിയ അരുൺ കുമാറാണ് ധമാക്കയിലെ നായകൻ. 

തന്‍റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഒമർ ലുലു ഇക്കാര്യം അറിയിച്ചത്. ''അരുണിന്റെ ഇത്രവർഷത്തെ അഭിനയ ജീവിതത്തിൽ കൊച്ച് വേഷങ്ങൾ കുറച്ചൊക്കെ ചെയ്‌തെങ്കിലും, ഒരിക്കൽ പോലും ഒരു പ്രധാന നായകവേഷം ചെയ്യാനുള്ള അവസരം അരുണിനെ തേടി എത്തിയിട്ടില്ല. അഡാറ് ലവിൽ അത്തരമൊരു പ്രധാന വേഷമായിരുന്നു നിശ്ചയിച്ചിരുന്നതെങ്കിലും, പ്രതീക്ഷിക്കാതെ വന്ന ചില മാറ്റങ്ങൾ കൊണ്ട് ആ അവസരവും അരുണിൽ നിന്ന് മാറിയകന്നുപോയി. ആ അവസരമാണ് ഒരു നിയോഗം പോലെ അരുണിന് ഇപ്പോൾ കിട്ടിയതെന്ന് ഞാൻ വിശ്വസിക്കുന്നു. ആ വിശ്വാസത്തോടൊപ്പം നിങ്ങളുടെ മനസ്സ് നിറഞ്ഞ സപ്പോർട്ട് കൂടെ ഉണ്ടാവണം. ധമാക്കയിലെ മറ്റ് താരങ്ങൾ ആരൊക്കെയെന്നത് പിന്നീട് പ്രഖ്യാപിക്കുന്നതായിരിക്കും,” ഒമർ ലുലു ഫേസ്ബുക്കില്‍ കുറിച്ചു.

ഹാപ്പി വെഡ്ഡിംഗ്, ചങ്ക്സ്, അഡാർ ലൗ എന്നീ ചിത്രങ്ങൾക്ക് ശേഷം ഒമർ ലുലു സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ധമാക്ക'. ഗുഡ്‌ലൈൻ പ്രൊഡക്ഷൻസ് അവതരിപ്പിക്കുന്ന ചിത്രം എം കെ നാസറാണ് നിർമ്മിക്കുന്നത്. ഗോപി സുന്ദർ സംഗീത സംവിധാനം നിർവ്വഹിക്കും. 

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.