ETV Bharat / sitara

ഞാൻ പ്രണയത്തിലായിരുന്നു, അത് കൊണ്ടാണ് നേരത്തെ വിവാഹിതയായത്: അനുഷ്ക ശർമ്മ - anushka sharma marriage

വിവാഹമെന്നത് സ്വാഭാവിക പ്രക്രിയയാണെന്നും ജീവിതത്തിലെ ഏറ്റവും സുന്ദരമായ നിമിഷങ്ങളെ പേടിയോടെ നോക്കി കാണാൻ തനിക്ക് കഴിയില്ലെന്നും അനുഷ്ക പറയുന്നു.

ഞാൻ പ്രണയത്തിലായിരുന്നു, അത് കൊണ്ടാണ് നേരത്തെ വിവാഹിതയായത്; അനുഷ്ക ശർമ്മ
author img

By

Published : Jul 16, 2019, 1:07 PM IST

നടിമാർ 30 വയസിന് ശേഷം വിവാഹം കഴിക്കുന്നതാണ് ബോളിവുഡിലെ പതിവ് രീതി. എന്നാല്‍ ആ പതിവ് തെറ്റിച്ച നടിയാണ് അനുഷ്ക ശർമ്മ. തന്‍റെ 29ാം വയസിലാണ് അനുഷ്ക വിരാട് കോലിയുടെ വധുവായത്. സിനിമയിലെ പതിവ് രീതിയില്‍ നിന്നും വ്യത്യസ്തമായി എന്ത് കൊണ്ട് 30 വയസിന് മുമ്പ് വിവാഹിതയായി എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോൾ അനുഷ്‌ക ശർമ്മ. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്.

'അഭിനേതാക്കളെ സ്‌ക്രീനില്‍ കാണാനാണ് പ്രേക്ഷകർ താല്‍പര്യപ്പെടുന്നത്. നിങ്ങളുടെ വ്യക്തി ജീവിതത്തെക്കുറിച്ചോ, നിങ്ങള്‍ വിവാഹിതയാണോയെന്നോ അല്ലെങ്കില്‍ നിങ്ങള്‍ ഒരു അമ്മയാണോയെന്നോ ഒന്നും അവര്‍ക്ക് വിഷയമല്ല. എന്‍റെ 29ാമത്തെ വയസിലാണ് ഞാന്‍ വിവാഹം കഴിച്ചത്. ഒരു നടിയെ സംബന്ധിച്ചിടത്തോളം അത് താരതമ്യേന കുറഞ്ഞ പ്രായമാണ്. ഞാന്‍ പ്രണയത്തിലായിരുന്നു. ഇപ്പോഴും അങ്ങനെ തന്നെയാണ്. അതുകൊണ്ടാണ് ഞാന്‍ നേരത്തെ വിവാഹിതയായത്' അനുഷ്‌ക പറയുന്നു

'വിവാഹം എന്നത് സ്വാഭാവിക പ്രക്രിയയാണ്. ജീവിതത്തിലെ ഏറ്റവും സുന്ദരമായ നിമിഷങ്ങളെ പേടിയോടെ നോക്കിക്കാണാന്‍ എനിക്ക് കഴിയില്ല. കൂടുതല്‍ നടിമാര്‍ വിവാഹിതരായതില്‍ ഞാന്‍ സന്തോഷവതിയാണ്. പരസ്പരം പ്രണയിക്കുന്നവര്‍ അത് പ്രകടിപ്പിക്കുന്നു. സന്തോഷപൂര്‍വ്വമായ ജീവിതം നയിക്കുന്ന ദമ്പതിമാരെ കാണുന്നത് തന്നെ ആഹ്ളാദകരമാണ്,' മുപ്പത്തിയൊന്നുകാരിയായ അനുഷ്‌ക വ്യക്തമാക്കി.

ബോളിവുഡും ക്രിക്കറ്റ് ലോകവും ഒരുപോലെ ആഘോഷമാക്കിയ ഒന്നായിരുന്നു വിരാട് കോലി-അനുഷ്‌ക ശര്‍മ്മ വിവാഹം. 2017 ഡിസംബര്‍ 11ന് ഇറ്റലിയിലെ ടസ്‌കനിയില്‍ വച്ചാണ് ഇരുവരും വിവാഹിതരായത്. അടുത്ത ബന്ധുക്കൾക്കും സുഹൃത്തുകള്‍ക്കും മാത്രമാണ് വിവാഹത്തില്‍ പങ്കെടുക്കാൻ ക്ഷണമുണ്ടായിരുന്നത്.

Intro:Body:

ഞാന്‍ പ്രണയത്തിലായിരുന്നു, അത് കൊണ്ടാണ് നേരത്തെ വിവാഹിതയായത്; അനുഷ്ക ശർമ്മ

നടിമാർ 30 വയസിന് ശേഷം വിവാഹം കഴിക്കുന്നതാണ് ബോളിവുഡിലെ പതിവ് രീതി. എന്നാല്‍ ആ പതിവ് തെറ്റിച്ച നടിയാണ് അനുഷ്ക ശർമ്മ. തന്‍റെ 29ാം വയസ്സിലാണ് അനുഷ്ക വിരാട് കോലിയുടെ വധുവായത്. സിനിമയിലെ പതിവ് രീതിയില്‍ നിന്നും വ്യത്യസ്തമായി എന്ത് കൊണ്ട് 30 വയസിന് മുമ്പ് വിവാഹിതയായി എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോൾ അനുഷ്‌ക ശർമ്മ. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്. 

'അഭിനേതാക്കളെ സ്‌ക്രീനില്‍ കാണാനാണ് പ്രേക്ഷകർ താത്പര്യപ്പെടുന്നത്.  നിങ്ങളുടെ വ്യക്തി ജീവിതത്തെക്കുറിച്ചോ, നിങ്ങള്‍ വിവാഹിതയാണോയെന്നോ അല്ലെങ്കില്‍ നിങ്ങള്‍ ഒരു അമ്മയാണോയെന്നോ ഒന്നും അവര്‍ക്ക് വിഷയമല്ല. എന്റെ 29ാമത്തെ വയസ്സിലാണ് ഞാന്‍ വിവാഹം കഴിച്ചത്. ഒരു നടിയെ സംബന്ധിച്ചിടത്തോളം അത് താരതമ്യേന കുറഞ്ഞ പ്രായമാണ്. ഞാന്‍ പ്രണയത്തിലായിരുന്നു. ഇപ്പോഴും അങ്ങനെ തന്നെയാണ്. അതുകൊണ്ടാണ് ഞാന്‍ നേരത്തെ വിവാഹിതയായത്' അനുഷ്‌ക പറയുന്നു

'വിവാഹം എന്നത് സ്വാഭാവിക പ്രക്രിയയാണ്. ജീവിതത്തിലെ ഏറ്റവും സുന്ദരമായ നിമിഷങ്ങളെ പേടിയോടെ നോക്കിക്കാണാന്‍ എനിക്ക് കഴിയില്ല. കൂടുതല്‍ നടിമാര്‍ വിവാഹിതരായതില്‍ ഞാന്‍ സന്തോഷവതിയാണ്. പരസ്പരം പ്രണയിക്കുന്നവര്‍ അത് പ്രകടിപ്പിക്കുന്നു. സന്തോഷപൂര്‍വ്വമായ ജീവിതം നയിക്കുന്ന ദമ്പതിമാരെ കാണുന്നത് തന്നെ ആഹ്ലാദകരമാണ്,' മുപ്പത്തിയൊന്നുകാരിയായ അനുഷ്‌ക വ്യക്തമാക്കി.

ബോളിവുഡും ക്രിക്കറ്റ് ലോകവും ഒരുപോലെ ആഘോഷമാക്കിയ ഒന്നായിരുന്നു വിരാട് കോലി-അനുഷ്‌ക ശര്‍മ്മ വിവാഹം. 2017 ഡിസംബര്‍ 11ന് ഇറ്റലിയിലെ ടസ്‌കനിയില്‍ വച്ചാണ് ഇരുവരും വിവാഹിതരായത്. അടുത്ത ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും മാത്രമാണ് വിവാഹത്തില്‍ പങ്കെടുക്കാൻ ക്ഷണമുണ്ടായിരുന്നത്. 

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.