മോഹന്‍ലാല്‍ ചിത്രം 'മരക്കാര്‍: അറബിക്കടലിന്‍റെ സിംഹം' നാളേറെയായി വാര്‍ത്ത തലക്കെട്ടുകളില്‍ ഇടംപിടിച്ചിരിക്കുകയാണ്. സിനിമ ലോകത്തും പ്രേക്ഷകര്‍ക്കിടയിലും ഒരുപോലെ ചര്‍ച്ച വിഷയമായി മാറിയിരിക്കുകയാണ് മരക്കാര്‍. ചിത്രത്തിന്‍റെ റിലീസുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകളാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി അരങ്ങേറുന്നത്.
വിഷയത്തില്‍ ഒരിക്കല്‍ കൂടി വ്യക്തത വരുത്തിയിരിക്കുകയാണ് നിര്‍മ്മാതാവ് ആന്‍റണി പെരുമ്പാവൂര്‍. ചിത്രത്തിന്‍റെ റിലീസ് ഒടിടിയിലെന്ന് സ്ഥിരീകരിച്ചിരിക്കുകയാണ് അദ്ദേഹം. ഫിയോക് വൈസ് ചെയർമാൻ സ്ഥാനം രാജിവച്ചതായും അദ്ദേഹം അറിയിച്ചു. കൊച്ചിയിൽ ആശിർവാദ് സിനിമാസ് ആസ്ഥാനത്ത് നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബ്രോ ഡാഡി, ട്വൽത് മാൻ, എമ്പുരാൻ, എലോൺ ഉൾപ്പടെ വരാൻ പോകുന്ന മറ്റ് സിനിമകൾ കൂടി ഒടിടിയിൽ റിലീസ് ചെയ്യും. പുതിയ നേതൃത്വം വരുന്നതു വരെ ഫിയോക്കിൽ ഉണ്ടാകില്ല ആന്‍റണി പെരുമ്പാവൂര്‍ പറഞ്ഞു.
മരക്കാർ തിയേറ്ററിൽ തന്നെ വരണമെന്ന് ആഗ്രഹിച്ചിരുന്നുവെന്നും കൊവിഡ് സാഹചര്യത്തിൽ അതിന് കഴിഞ്ഞില്ലെന്നുമാണ് ആന്‍റണി പെരുമ്പാവൂര്‍ പറയുന്നത്. 'ഇനിയും നിരവധി സിനിമകൾ ചെയ്ത് മുന്നോട്ട് പോകണമെന്ന് ആഗ്രഹമുണ്ട്. അതിന് ഈ പ്രസ്ഥാനം നിലനിൽക്കണമെങ്കിൽ ഇത്തരമൊരു തീരുമാനം ആവശ്യമായി വന്നിരിക്കുകയാണ്. സംവിധായകൻ പ്രിയദർശൻ, നടൻ മോഹൻലാൽ എന്നിവരെ ഉൾപ്പടെ തന്‍റെ സാഹചര്യം ബോധ്യപ്പെടുത്തിയിട്ടുണ്ട്. ഇനിയും മുന്നോട്ട് പോകണമെങ്കിൽ ഈ പ്രസ്ഥാനം നിലനിൽക്കണമെന്നാണ് മോഹൻലാൽ പറഞ്ഞത്.
മന്ത്രി സജി ചെറിയാനുമായി ചർച്ചയ്ക്ക് തയ്യാറായതാണ്. പക്ഷേ തിയേറ്റർ ഉടമകൾ വിട്ടുവീഴ്‌ച്ച ഇല്ലെന്ന് അറിയിച്ചതോടെയാണ് പങ്കെടുക്കാത്തത്. ഈയൊരു സാഹചര്യത്തിലാണ് മരക്കാർ ഒടിടിയിലെന്ന അന്തിമ തീരുമാനമെടുത്തത്. തിയേറ്റർ ഉടമകൾ വിവിധ ചർച്ചകൾ നടത്തിയപ്പോൾ അവരാരും തന്നെ വിളിച്ചിട്ടില്ല.
230 തിയേറ്ററുകൾക്ക് മരക്കാർ സിനിമയ്ക്കായി എഗ്രിമെന്‍റ് അയച്ചു. എന്നാൽ അവരിൽ നിന്നും വേണ്ടത്ര പ്രതികരണം ഉണ്ടായില്ല. നാല് കോടിയിലധികം രൂപ കേരളത്തിലെ തിയേറ്ററുകൾ അസ്വാൻസ് നൽകിയിരുന്നു. ഇതെല്ലാം തിരികെ നൽകിയിട്ടുണ്ട്. നാല് വർഷം മുമ്പ് തിയേറ്റർ ഉടമകളിൽ നിന്നായി ഒരു കോടിയിലധികം രൂപ തനിക്ക് ലഭിക്കാനുണ്ട്- ആന്‍റണി പെരുമ്പാവൂര്‍ പറഞ്ഞു.
Also Read:മരക്കാര്‍ തിയേറ്റര്‍ കാണില്ല..! തിയേറ്റര്‍ ഉടമകളുമായുള്ള ചര്‍ച്ച അവസാനിപ്പിച്ചു