ETV Bharat / sitara

Pushpa Trailer : 'പുഷ്‌പ എന്നാല്‍ ഫ്ലവര്‍ അല്ല.. ഫയര്‍...' ക്ലൈമാക്‌സില്‍ ഞെട്ടിച്ച് ഫഫദും; മാസ്‌ പാര്‍ട്ടി ഡിസംബറില്‍.. - Pushpa release

Pushpa Trailer : പുഷ്‌പയിലെ ആദ്യ ട്രെയ്‌ലര്‍ പുറത്തിറങ്ങി. പുഷ്‌പയിലെ മാസ്‌ ട്രെയ്‌ലറാണ് പുറത്തിറങ്ങിയിരിക്കുന്നത്. ട്രെയ്‌ലറില്‍ അല്ലു അര്‍ജുന്‍ തന്നെയാണ് ഹൈലൈറ്റാകുന്നത്. ഡിസംബര്‍ 17ന് പുഷ്‌പ റിലീസ്‌ ചെയ്യും.

Pushpa Trailer  Pushpa first trailer released  പുഷ്‌പ എന്നാല്‍ ഫ്ലവര്‍ അല്ല.. ഫയര്‍ ആണ്  പുഷ്‌പയിലെ ആദ്യ ട്രെയ്‌ലര്‍ പുറത്തിറങ്ങി  ഡിസംബര്‍ 17ന് പുഷ്‌പ റിലീസ്‌ ചെയ്യും  Fahadh Faasil in Pushpa  Pushpa release  Pushpa cast and crew
Pushpa Trailer : 'പുഷ്‌പ എന്നാല്‍ ഫ്ലവര്‍ അല്ല.. ഫയര്‍ ആണ്...' ഒടുവില്‍ മുഖം കാണിച്ച് ഫഫദും; മാസ്‌ പാര്‍ട്ടി ഡിസംബറില്‍..
author img

By

Published : Dec 7, 2021, 11:15 AM IST

Pushpa trailer : ആരാധകര്‍ നാളേറെയായി ആകാംക്ഷയോടെ കാത്തിരിക്കുന്ന അല്ലു അര്‍ജുന്‍- ഫഹദ്‌ ഫാസില്‍ ബ്രഹ്‌മാണ്ഡ ചിത്രമാണ് 'പുഷ്‌പ'. 'പുഷ്‌പ'യിലെ ആദ്യ ട്രെയ്‌ലര്‍ പുറത്തിറങ്ങി. ചിത്രത്തിന്‍റെ മലയാളം ട്രെയ്‌ലറാണ് പുറത്തിറങ്ങിയിരിക്കുന്നത്.

2.31 മിനിറ്റ്‌ ദൈര്‍ഘ്യമുള്ള മാസ്‌ ട്രെയ്‌ലറാണ് റിലീസായത്. ട്രെയ്‌ലറിലുടനീളം അല്ലു അര്‍ജുനാണ് ഹൈലൈറ്റാകുന്നത്. ടൈറ്റില്‍ കഥാപാത്രമായെത്തുന്ന അല്ലു അര്‍ജുന്‍റെ പഞ്ച് ഡയലോഗും ട്രെയ്‌ലറില്‍ ശ്രദ്ധേയമാണ്. 'പുഷ്‌പ എന്നാല്‍ ഫ്ലവര്‍ അല്ല, ഫയര്‍ ആണ്‌' എന്ന താരത്തിന്‍റെ കഥാപാത്രത്തിന്‍റെ ഡയലോഗും ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.

  • " class="align-text-top noRightClick twitterSection" data="">

Fahadh Faasil in Pushpa : ട്രെയ്‌ലര്‍ അവസാനിക്കുമ്പോള്‍ ഫഹദ്‌ ഫാസിലും പ്രത്യക്ഷപ്പെടുന്നുണ്ട്. 'പാര്‍ട്ടി ഇല്ലേ പുഷ്‌പ' എന്ന ഫഹദിന്‍റെ കഥാപാത്രത്തിന്‍റെ ഡയലോഗു കൂടിയാണ് ട്രെയ്‌ലര്‍ അവസാനിക്കുന്നത്.

Pushpa release : രണ്ട് ഭാഗങ്ങളിലായി ഒരുങ്ങുന്ന ചിത്രത്തിന്‍റെ ആദ്യ ഭാഗമായ 'പുഷ്‌പ ദ റൈസ്‌' ഡിസംബര്‍ 17നാണ് തിയേറ്ററുകളില്‍ എത്തുന്നത്. 250 കോടി രൂപ ബിഗ്‌ ബഡ്‌ജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ 70 കോടി രൂപയാണ് അല്ലു അര്‍ജുന്‍ പ്രതിഫലമായി വാങ്ങിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.

Pushpa cast and crew : ചിത്രത്തില്‍ രക്ത ചന്ദന കടത്തുകാരനും ട്രക്ക് ഡ്രൈവറുമായ പുഷ്‌പരാജ്‌ എന്ന കഥാപാത്രത്തെയാണ് അല്ലു അര്‍ജുന്‍ അവതരിപ്പിക്കുന്നത്. 'പുഷ്‌പ'യില്‍ അല്ലു അര്‍ജുന്‍റെ വില്ലനായെത്തുന്നത് ഫഹദ്‌ ഫാസിലാണ്. ഫഹദ് ഫാസിലിന്‍റെ ആദ്യ തെലുങ്ക് ചിത്രം കൂടിയാണിത്. രശ്‌മിക മന്ദാനയാണ് ചിത്രത്തില്‍ അല്ലു അര്‍ജുന്‍റെ നായികയായെത്തുന്നത്. ശ്രീവല്ലി എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ രശ്‌മിക അവതരിപ്പിക്കുന്നത്. ഇവരെ കൂടാതെ പ്രകാശ് രാജ്‌, ജഗപതി ബാബു, സുനില്‍, ഹാരിഷ് ഉത്തമന്‍, വെണ്ണില കിഷോര്‍, ധനന്‍ജയ്, സുനില്‍, അനസൂയ ഭരദ്വാജ് എന്നിവരും ചിത്രത്തിലെ മറ്റ്‌ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും.

മൈത്രി മൂവി മേക്കേഴ്‌സിന്‍റെയും, മുട്ടംസെട്ടി മീഡിയയുടെയും ബാനറില്‍ നവീന്‍ യെര്‍നേനിയും, വൈ രവി ശങ്കറും ചേര്‍ന്നാണ് നിര്‍മാണം. സുകുമാര്‍ ആണ് സംവിധാനം. 'ആര്യ' എന്ന ചിത്രത്തിലൂടെ അല്ലു അര്‍ജുനെ സൂപ്പര്‍ താരമാക്കിയ സംവിധായകനാണ് സുകുമാര്‍.

മിറോസ്ലോ ബറോസ്‌ക്കാണ് ഛായാഗ്രഹണം. സംഗീതവും സൗണ്ട് ട്രാക്കും നിര്‍വഹിക്കുന്നത് ദേവീ ശ്രീ പ്രസാദാണ്. ഓസ്‌കാര്‍ ജേതാവ്‌ റസൂല്‍ പൂക്കുട്ടിയാണ് സൗണ്ട് എഞ്ചിനിയര്‍. കാര്‍ത്തിക ശ്രീനിവാസ് ചിത്ര സംയോജനവും നിര്‍വഹിക്കും.

Also Read : Nanpakal Nerathu Mayakkam pack up : ' സ്വപ്‌നം സഫലമായത് പോലെയെന്ന് രമ്യ പാണ്ഡ്യൻ'.. 28 ദിവസം കൊണ്ട് പാക്കപ്പ് പറഞ്ഞ് ലിജോ ജോസ്‌

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.