ETV Bharat / sitara

ഷൂട്ടിങ് ചാമ്പ്യന്‍ഷിപ്പ്; ദേശീയതലത്തിൽ മത്സരിക്കാൻ അജിത്

വിവിധ ജില്ലകളില്‍ നിന്നായി 850 മത്സരാര്‍ഥികള്‍ പങ്കെടുത്ത 45-ാമത് ചാമ്പ്യന്‍ഷിപ്പിലാണ് അജിത് രണ്ടാം സ്ഥാനം കരസ്ഥമാക്കിയിരിക്കുന്നത്.

ajith
author img

By

Published : Aug 6, 2019, 5:30 PM IST

തമിഴ്‌നാട്: സംസ്ഥാനതലത്തില്‍ നടന്ന ഷൂട്ടിങ് ചാമ്പ്യന്‍ഷിപ്പില്‍ തല അജിത്തിന് രണ്ടാം സ്ഥാനം. കൊയമ്പത്തൂരില്‍ വച്ച് നടന്ന സ്റ്റേറ്റ് റൈഫിൾ ചാമ്പ്യന്‍ഷിപ്പില്‍ 850 മത്സരാർഥികളോട് പോരാടിയാണ് അജിത് രണ്ടാം സ്ഥാനത്തെത്തിയത്.

കോയമ്പത്തൂര്‍ അവിനാശി റോഡിലുള്ള പിആര്‍എസ് ഗ്രൗണ്ടിലെ ഷൂട്ടിങ് റേഞ്ചിലാണ് ചാമ്പ്യന്‍ഷിപ്പ് നടന്നത്. ചെന്നൈ റൈഫിള്‍ ക്ലബ്ബിന് വേണ്ടിയാണ് ക്ലബ്ബ് അംഗമായ അജിത് മത്സരിക്കാന്‍ എത്തിയത്. എല്ലാ റൗണ്ടിലും ഒന്നാമതെത്തിയ താരം ഡിസംബറില്‍ മധ്യപ്രദേശില്‍ നടക്കുന്ന നാഷണല്‍ റൈഫിൾ ഷൂട്ടിങ് ചാമ്പ്യന്‍ഷിപ്പിലേക്കാണ് യോഗ്യത നേടിയത്. മുമ്പ് താരം ഷൂട്ടിങ് മത്സരത്തിൽ പങ്കെടുക്കുന്നതിന്‍റെ ചിത്രങ്ങൾ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. റൈഫിൾ അക്കാദമിയിൽ താരം പരിശീലനം നേടുന്ന വീഡിയോ ദൃശ്യങ്ങൾ വൈറലായതിന് പിന്നാലെയാണ് ചാമ്പ്യന്‍ഷിപ്പില്‍ അജിത്ത് പങ്കെടുത്ത വാർത്തകളും വന്നത്.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.