പ്രിയ വാര്യരുടെ കണ്ണിറുക്കൽ ഏറ്റെടുത്ത് തെലുങ്കരും. ഒമര്‍ ലുലു സംവിധാനം ചെയ്ത് പുറത്തിറങ്ങാനിരിക്കുന്ന ഒരു അഡാറ് ലവ് എന്ന ചിത്രത്തിൻ്റെ തെലുങ്ക് റീമേക്കും തരംഗമാകുകയാണ്. ചിത്രത്തിലെ മാണിക്യ മലരായ പൂവി എന്ന ഗാനം തെലുങ്കിൻ്റെ ഹൃദയവും കവരുകയാണ്. പുറത്തിറങ്ങി ഒരാഴ്ച തികയുന്നതിനു മുമ്പേ ഒരു മില്യണിലധികം പേരാണ് ഗാനം യൂറ്റ്യൂബിൽ കണ്ടത്.
ചിത്രത്തിന് ലഭിച്ച പ്രചാരണം മുതലെടുത്ത് മൊഴിമാറ്റി തെലുങ്കില്‍ പ്രദര്‍ശനത്തിന് ഒരുക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ലവേഴ്സ് ഡേയ്സ് എന്ന പേരിലാണ് തെലുങ്കിൽ ഒരു അഡാറ് ലവ് പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്. ചിത്രത്തിൻ്റെ ഓഡിയോ ലോഞ്ച് കഴിഞ്ഞ വാരം ഹൈദരാബാദിൽ വച്ച് നടന്നു. തെലുങ്ക് സൂപ്പർതാരം അല്ലു അർജുനാണ് ഓഡിയോ ലോഞ്ച് നിർവഹിച്ചത്.
തെലുങ്ക് വേര്‍ഷനില്‍ വിനീത് ശ്രീനിവാസന് പകരം അനുദീപാണ് ഗാനം ആലപിച്ചിരിക്കുന്നത്. ചന്ദ്രബോസിൻ്റേതാണ് വരികള്‍. എ ഗുരുരാജ്, സി എച്ച് വിനോദ് റെഡ്ഡി എന്നിവരാണ് ചിത്രത്തിൻ്റെ തെലുങ്ക് പകര്‍പ്പവകാശം നേടിയത്.