തിരുവനന്തപുരം: ഇരുപത്തിനാലാമത് രാജ്യന്തര ചലച്ചിത്ര മേളയിൽ ഏറ്റവും ആകർഷിച്ചത് പാരസൈറ്റ് എന്ന കൊറിയൻ ചിത്രമാണെന്ന് നടൻ രവീന്ദ്രൻ. കുറച്ച് സിനിമകൾ മാത്രമാണ് കാണാന്‍ കഴിഞ്ഞത്. അതിൽ ഏറ്റവും സ്വാധീനിച്ചത് കാൻ ഫെസ്റ്റിവലിലടക്കം മികച്ച സിനിമയായി തെരഞ്ഞെടുക്കപ്പെട്ട പാരസൈറ്റാണെന്നും അദ്ദേഹം പറഞ്ഞു. വിവിധ കാഴ്ചപ്പാടുകളാണ് സിനിമ മുന്നോട്ട് വയ്ക്കുന്നത്. ദൃശ്യങ്ങൾ കൊണ്ടുള്ള കവിതയാണ് സംവിധായകൻ ഒരുക്കിയിരിക്കുന്നതെന്നും നടന്‍ വീന്ദ്രൻ കൂട്ടിച്ചേര്‍ത്തു.
രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് അദ്ദേഹം രാജ്യന്തര ചലച്ചിത്രമേളയിൽ എത്തുന്നത്. എന്തായാലും ശേഷിക്കുന്ന രണ്ട് ദിവസങ്ങളിൽ സിനിമകൾ കാണാനുള്ള ഒരുക്കത്തിലാണ് അദ്ദേഹം.