കേരളത്തെ ഉലച്ച നിപാ വൈറസ് ബാധയെ അടിസ്ഥാനമാക്കി ആഷിക് അബു സംവിധാനം ചെയ്യുന്ന ‘വൈറസ്’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. നിപാ രോഗബാധിതരെ ചികിത്സിക്കുന്നതിനിടയില്‍ രോഗം ബാധിച്ച് മരണമടഞ്ഞ നേഴ്സ് ലിനിയുടെ വേഷത്തില്‍ റിമ കല്ലിങ്കലാണ് എത്തുന്നത്.
- " class="align-text-top noRightClick twitterSection" data="">
കുഞ്ചാക്കോ ബോബന്‍, ആസിഫ് അലി, പാര്‍വതി, ടൊവിനോ തോമസ്, കാളിദാസ് ജയറാം, രമ്യാ നമ്പീശന്‍, സൗബിന്‍ ഷാഹിര്‍, ദിലീഷ് പോത്തന്‍, പൂര്‍ണിമ ഇന്ദ്രജിത്ത്, ഇന്ദ്രജിത്ത് സുകുമാരന്‍ തുടങ്ങി ഏറെ താരങ്ങൾ ചിത്രത്തിൽ അഭിനയിക്കുന്നതായി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ വ്യക്തമാക്കുന്നുണ്ട്. ഒപിഎം ബാനറാണ് ചിത്രം നിർമ്മിക്കുന്നത്. മുഹ്സിന്‍ പരാരി, സുഹാസ്, ഷറഫു എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ കഥയൊരുക്കുന്നത്. രാജീവ് രവിയാണ് ഛായാഗ്രഹണം. സുഷിന്‍ ശ്യാം സംഗീതവും സൈജു ശ്രീധരൻ എഡിറ്റിംഗും നിർവ്വഹിക്കും.
തന്റെ കഥ മോഷ്ടിച്ചു എന്നാരോപിച്ച് സംവിധായകന്‍ ഉദയ് ആനന്ദന്‍ നല്‍കിയ കേസില്‍ ‘വൈറസ് ’കോടതി സ്റ്റേ ചെയ്തിരുന്നു . പകര്‍പ്പവകാശ ലംഘനം നടത്തി എന്നായിരുന്നു ആരോപണം. ചിത്രത്തിന്റെ കഥയും ‘വൈറസ്’ എന്ന പേരും തന്റേതാണെന്നും ഉദയ് ആനന്ദന്‍ ആരോപിച്ചിരുന്നു.