വിദ്യുത് ജംവാലിന്‍റെ പുതിയ ചിത്രം ‘ഖുദാ ഹാഫിസ്’ ട്രെയിലർ റിലീസ് ചെയ്‌തു. മാസ് ഫൈറ്റ് രംഗങ്ങൾ കോർത്തിണക്കിയ ട്രെയിലറിൽ, കാണാതായ തന്‍റെ ഭാര്യ നർഗിസിനായുള്ള നായകന്‍റെ അന്വേഷണമാണ് അവതരിപ്പിച്ചിരിക്കുന്നത്. ഫാരൂഖ് കബീർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ആക്ഷൻ ത്രില്ലർ ഹിന്ദി ചിത്രം യഥാർത്ഥ സംഭവത്തെ അടിസ്ഥാനമാക്കിയാണ് ഒരുക്കുന്നത്. അന്നു കപൂർ, ശിവലീക ഒബ്റോയ്, ആഹാന കുമ്ര എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ.
- " class="align-text-top noRightClick twitterSection" data="">
ചിത്രത്തിനായി മിഥുന്‍ സംഗീത സംവിധാനം നിർവഹിക്കുന്നു. കുമാർ മങ്ങാട്ട് പഥക്, അഭിഷേക് പഥക് എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. കൊവിഡ് പശ്ചാത്തലത്തിൽ ഖുദാ ഹാഫിസ് ഓഗസ്റ്റ് 14 മുതൽ ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറിൽ പ്രദർശനത്തിന് എത്തും. വിദ്യുത് ജംവാലിനെ നായകനാക്കി ടിഗ്‌മാൻഷു ദുലിയ സംവിധാനം ചെയ്യുന്ന യാരായുടെയും റിലീസ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. സൗഹൃദത്തിന്‍റെ കഥ പറയുന്ന യാരാ ജൂലൈ 30ന് സീ ഫൈവിൽ പ്രദർശിപ്പിക്കും.