ETV Bharat / sitara

ആരോഗ്യപ്രവർത്തകർക്ക് 2000 പിപിഇ കിറ്റുകളുമായി നടി വിദ്യാ ബാലൻ

author img

By

Published : May 2, 2020, 11:52 PM IST

ലോക്ക് ഡൗണിൽ അടച്ചുപൂട്ടി ഇരിക്കുമ്പോഴും തന്നാൽ കഴിയുന്നതെന്തും ചെയ്യാമെന്ന ലക്ഷ്യത്തോടെ വിദ്യാ ബാലൻ ആരാധകരിൽ നിന്നും ശേഖരിച്ച സംഭാവനകളിലൂടെ 2000 സുരക്ഷാ ഉപകരണങ്ങളാണ് കസ്‌തൂർബാ ഗാന്ധി ആശുപത്രിയിലേക്ക് നൽകുന്നത്

സോണാക്ഷി സിൻഹ  വിദ്യാ ബാലൻ  കൊവിഡ് ബോളിവുഡ്  നടി  പിപിഇ കിറ്റുകൾ  മിഷൻ മംഗൾ  കസ്‌തൂർബാ ഗാന്ധി ആശുപത്രി  vidya balan  sonakshi sinha  PPE kits to health workers  kasturba gandhi hospital  covid lock down  fund to corona virus activities
മിഷൻ മംഗൾ

ന്യൂഡൽഹി: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സ്വയം പങ്കാളിയാകുന്നതിനൊപ്പം പൊതുജനങ്ങളെയും തന്‍റെ പരിശ്രമത്തിലേക്ക് ക്ഷണിക്കുകയാണ് ബോളിവുഡ് നടിയും മലയാളിയുടെ പ്രിയങ്കരിയുമായ വിദ്യാ ബാലൻ. ആരാധകരിൽ നിന്ന് ധനസമാഹരണം നടത്തി ആരോഗ്യ പ്രവർത്തകർക്കായി പിപിഇ കിറ്റുകൾ സമാഹരിക്കുന്ന ഉദ്യമത്തിലാണ് നടി. ലോക്ക് ഡൗണിൽ അടച്ചുപൂട്ടി ഇരിക്കുമ്പോഴും തന്നാൽ കഴിയുന്നതെന്തും ചെയ്യാമെന്ന ലക്ഷ്യത്തോടെ വിദ്യാ ബാലൻ ആരാധകരിൽ നിന്നും ശേഖരിച്ച സംഭാവനകളിലൂടെ 2000 സുരക്ഷാ ഉപകരണങ്ങളാണ് കസ്‌തൂർബാ ഗാന്ധി ആശുപത്രിയിലേക്ക് നൽകുന്നത്. തന്‍റെയും ആരാധകരുടെയും കരുതലിന്‍റെ ആദ്യഫലം ലക്ഷ്യസ്ഥാനത്തേക്ക് ലോറിയിൽ യാത്രയാകുന്ന ചിത്രങ്ങളും വിദ്യാ ബാലൻ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്. "ഇത് നിങ്ങൾ നൽകുന്ന സുരക്ഷാ ഉപകരണങ്ങൾ," 'മിഷൻ മംഗൾ' എന്ന ക്യാപ്‌ഷനൊപ്പം തന്‍റെ ഉദ്യമത്തിൽ പങ്കാളികളായ ആരാധകർക്കും താരം നന്ദി അറിയിക്കുന്നു.

ബോളിവുഡിൽ നിന്ന് വിദ്യാ ബാലനെ കൂടാതെ, നടി സോണാക്ഷി സിൻഹയും ആരോഗ്യപ്രവർത്തകർക്ക് പിപിഇ കിറ്റുകൾ വാങ്ങുവാൻ പണം സമാഹരിക്കുന്ന പ്രവർത്തനങ്ങളുമായി സജീവമാണ്. ഇതിനായി കഴിയുന്നിടത്തോളം എല്ലാവരും ഉദാരമായി സംഭാവന ചെയ്യണമെന്നും കഴിഞ്ഞ ദിവസം സോണാക്ഷി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോയിൽ അഭ്യർത്ഥിക്കുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.