ETV Bharat / sitara

വിദ്യാ ബാലന്‍ ചിത്രം ഷെരാനിയുടെ ചിത്രീകരണം മധ്യപ്രദേശില്‍ പുരോഗമിക്കുന്നു

author img

By

Published : Oct 21, 2020, 2:03 PM IST

അമിത് മസൂക്കറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ വനംവകുപ്പ് ഉദ്യോഗസ്ഥയുടെ റോളിലാണ് വിദ്യാ ബാലന്‍ എത്തുന്നത്

vidya balan sherani shoot  vidya balan shoot in madhya pradesh  vidya balan latest news  vidya balan sherani shoot resumes  വിദ്യാ ബാലന്‍ ചിത്രം ഷെരാനിയുടെ ചിത്രീകരണം മധ്യപ്രദേശില്‍ പുരോഗമിക്കുന്നു  വിദ്യാ ബാലന്‍ ചിത്രം ഷെരാനി  ബോളിവുഡ് സിനിമ ഷെരാനി  വിദ്യാ ബാലന്‍ വാര്‍ത്തകള്‍
വിദ്യാ ബാലന്‍ ചിത്രം ഷെരാനിയുടെ ചിത്രീകരണം മധ്യപ്രദേശില്‍ പുരോഗമിക്കുന്നു

ബോളിവുഡ് സുന്ദരി വിദ്യാ ബാലന്‍ കേന്ദ്രകഥാപാത്രമാകുന്ന പുതിയ ചിത്രം ഷെരാനിയുടെ ചിത്രീകരണം മധ്യപ്രേദശില്‍ പുരോഗമിക്കുന്നു. മാര്‍ച്ചില്‍ കൊവിഡ് വ്യാപിച്ചതിനെ തുടര്‍ന്ന് ചിത്രത്തിന്‍റെ ഷൂട്ടിങ് നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. ഷൂട്ടിങ് സെറ്റില്‍ അണിയറപ്രവര്‍ത്തകര്‍ക്കൊപ്പം പൂജ നടത്തുന്ന വിദ്യാ ബാലന്‍റെ ചിത്രങ്ങള്‍ വൈറലായി. അണിയറപ്രവര്‍ത്തകരെല്ലാം പിപിഇ കിറ്റ് ധരിച്ചാണ് സെറ്റിലെത്തിയിട്ടുള്ളത്. അമിത് മസൂക്കറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ വനംവകുപ്പ് ഉദ്യോഗസ്ഥയുടെ റോളിലാണ് വിദ്യാ ബാലന്‍ എത്തുന്നത്. ഫെബ്രുവരിയില്‍ ചിത്രത്തിന്‍റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ വിദ്യാ ബാലന്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിരുന്നു. ശകുന്തള ദേവിയാണ് അവസാനമായി പുറത്തിറങ്ങിയ വിദ്യാ ബാലന്‍ ചിത്രം. കൊവിഡിനെ തുടര്‍ന്ന് ചിത്രം ഒടിടി പ്ലാറ്റ്‌ഫോമിലാണ് റിലീസ് ചെയ്‌തത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.