മുംബൈ: വിവാദമായ താണ്ഡവ് വെബ് സീരീസിനെതിരെ രജിസ്റ്റർ ചെയ്ത കേസിൽ അണിയറപ്രവര്‍ത്തകരെ ചോദ്യം ചെയ്യാന്‍ ഉത്തര്‍പ്രദേശ് പൊലീസ് മുംബൈയിലെത്തി. താണ്ഡവ് സീരീസ് പ്രദർശിപ്പിക്കുന്ന ആമസോണ്‍ പ്രൈമിന്‍റെ മേധാവി അപര്‍ണ പുരോഹിത്, സംവിധായകന്‍ അലി അബ്ബാസ് സഫര്‍, നിര്‍മാതാവ് ഹിമാന്‍ഷു കിഷന്‍ മെഹ്‌റ, തിരക്കഥാകൃത്ത് ഗൗരവ് സൊളാങ്കി എന്നിവരെയാണ് പൊലീസ് ചോദ്യം ചെയ്യുന്നത്. ഇന്ന് രാവിലെയാണ് പൊലീസ് ഉദ്യോഗസ്ഥർ മുംബൈയിൽ എത്തിച്ചേർന്നത്.
ഹിന്ദുമതത്തെ അവഹേളിച്ചെന്ന പരാതിയെ തുടർന്ന് സീരീസിന്‍റെ അണിയറ പ്രവര്‍ത്തകര്‍ക്കെതിരെ ഉത്തര്‍പ്രദേശില്‍ മൂന്ന് എഫ്ഐആറാണ് രജിസ്റ്റർ ചെയ്‌തിട്ടുള്ളത്. ഇതിൽ ഏറ്റവും പുതിയതായി ഫയൽ ചെയ്‌ത കേസിൽ താണ്ഡവ് യുപി പൊലീസിനെ അപകീർത്തിപ്പെടുത്തിയെന്നും ഹിന്ദു ദൈവങ്ങളെ അപമാനിച്ചെന്നും ആരോപിക്കുന്നുണ്ട്.
ഹിന്ദുമതവികാരം വ്രണപ്പെടുത്തുന്നുവെന്ന് ആരോപിച്ച് രാഷ്ട്രീയ നേതാക്കളുള്‍പ്പെടെയുള്ളവർ സമൂഹമാധ്യമങ്ങളിലൂടെയും കേന്ദ്രസർക്കാരിന് പരാതി നൽകിയും താണ്ഡവിനെതിരെ പ്രതിഷേധം അറിയിച്ചിരുന്നു. എന്നാൽ, പ്രതിഷേധം ശക്തമായതോടെ സീരീസിന്‍റെ അണിയറപ്രവർത്തർ ഖേദം പ്രകടിപ്പിക്കുകയും വിവാദത്തിനിടയാക്കിയ രംഗങ്ങളെ സീരീസിൽ മാറ്റം വരുത്തി അവതരിപ്പിക്കാമെന്നും അറിയിച്ചിരുന്നു.